Honey Rose: ‘ജന സാഗരം, ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം’! വിവാദത്തിനു ശേഷമുള്ള ആദ്യ ഉദ്ഘാടന വേദിയില്‍ ഹണി റോസ്

Honey Rose at Palakkad Showroom Inaguration:  നീല ഗൗണിൽ സുന്ദരിയായാണ് താരം ഉദ്ഘാടന വേദിയിലെത്തിയത്. 'ഒത്തിരി സന്തോഷം.. ഈയൊരു സ്നേഹം കാണുമ്പോള്‍ ദൈവത്തിന്‍റെ അനുഗ്രഹമായി കരുതുന്നു. ഇവിടെ എത്തിയതിന് ഒരായിരം നന്ദി' എന്നാണ് ഉദ്ഘാടനം നടത്തി സംസാരിച്ച ഹണി റോസ് പറഞ്ഞത്.

Honey Rose: ജന സാഗരം, ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം! വിവാദത്തിനു ശേഷമുള്ള ആദ്യ ഉദ്ഘാടന വേദിയില്‍ ഹണി റോസ്

Honey Rose

Published: 

20 Jan 2025 17:26 PM

ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗികാധിക്ഷേപവുമായി ബന്ധപ്പെട്ട വിവാദങങ്ങൾക്ക് ശേഷം ആദ്യമായി ഉദ്ഘാടന വേദികളിൽ എത്തി നടി ഹണി റോസ്. പാലക്കാട് ഒലവക്കോട് ഇലക്ട്രോണിക് ഷോപ്പിന്‍റെ ഉദ്ഘാടനത്തിനാണ് ഹണി റോസ് എത്തിയത്. വൻ ജന സാഗരമാണ് ഇവിടെയുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കം വൻ കയ്യടിയോടെയാണ് താരത്തെ വരവേറ്റത്.ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

നീല ഗൗണിൽ സുന്ദരിയായാണ് താരം ഉദ്ഘാടന വേദിയിലെത്തിയത്. ‘ഒത്തിരി സന്തോഷം.. ഈയൊരു സ്നേഹം കാണുമ്പോള്‍ ദൈവത്തിന്‍റെ അനുഗ്രഹമായി കരുതുന്നു. ഇവിടെ എത്തിയതിന് ഒരായിരം നന്ദി’ എന്നാണ് ഉദ്ഘാടനം നടത്തി സംസാരിച്ച ഹണി റോസ് പറഞ്ഞത്. ഈ മാന്ത്രിക സ്വീകരണത്തിന് പാലക്കാടിന് നന്ദി എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ളത്. ഇതോടെ നിരവധി പേരാണ് വീഡിയോ കമന്റുമായി എത്തുന്നത്. കുറേ സ്കൂൾ കുട്ടികളെ കാശുകൊടുത്ത്എത്തിച്ചു ഉദ്ഘാടനം ചെയ്യിപ്പിച്ചതായി തോന്നുന്നുവെന്നും ഇത് കണ്ടിട്ട് കാശ് അങ്ങോട്ട് കൊടുത്താണ് ഉദ്ഘാടനം നടത്തുന്നത് എന്ന് തോന്നുന്നു എന്നീങ്ങനെയാണ് കമന്റ്.

Also Read: ‘ഒരുപാട് നാളുകൾക്കുശേഷമാണ് ഇത്രയും വലിയ ജനക്കൂട്ടത്തിനു മുന്നിൽ; ഒപ്പം നിന്ന ജനങ്ങൾക്ക് നന്ദി’; നടന്‍ നിവിന്‍ പോളി

പാലക്കാട് ഒരു ഇലക്ട്രോണിക് ഷോപ്പിന്റെ ഉദ്ഘാടനത്തിനാണ് താൻ എത്തിയതെന്നും പ്രതീക്ഷിച്ചതിനേക്കാൾ വലിയ സ്വീകരണമാണ് അവിടെ തനിക്ക് ലഭിച്ചതെന്നും നടി പറഞ്ഞു. ബോബി ചെമ്മണൂരിനെതിരെ പരാതി നൽകിയതിന് ശേഷം സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണ് നേരിട്ടിരുന്നത്. ഇനി പൊതുവേദികളിൽ എത്തിയാൽ ആരും കാണാൻ ഉണ്ടാകില്ല എന്നൊക്കെയായിരുന്നു കമന്റുകൾ. പക്ഷേ, സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റുകളിൽ കാര്യമില്ല എന്നു തെളിയിക്കുന്ന സ്വീകരണമാണ് പാലക്കാടുനിന്ന് ലഭിച്ചതെന്ന് മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. ഒരുപാട് ചേച്ചിമാരും കോളേജിൽ പഠിക്കുന്ന കുട്ടികളും അടക്കം തന്നെ സ്വീകരിക്കാൻ എത്തിയെന്നും എല്ലാവരും ഒരുമിച്ച് പാട്ടും നൃത്തവുമൊക്കെയായി ചടങ്ങ് വളരെ ഭംഗിയായി കഴിഞ്ഞുവെന്നും താരം പറഞ്ഞു. വീണ്ടും ജനങ്ങളുടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞതിൽ സമാധാനവും സന്തോഷവുമുണ്ടെന്നാണ് താരം പറയുന്നത്.

ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയതിനെ തുടർന്ന് ബോച്ചെയെ അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്യുകയും പിന്നാലെ ഇയാള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. അതേസമയം പുതുമുഖ സംവിധായികയായ ആനന്ദിനി ബാല സംവിധാനം ചെയ്ത റേച്ചല്‍ ആണ് ഹണി റോസിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ആദ്യം ചിത്രം ജനുവരി പത്തിന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാൽ ഇത് പിന്നീട് മാറ്റുകയായിരുന്നു.

Related Stories
Barroz OTT : ബാറോസ് ഒടിടി റിലീസ് പ്രഖ്യാപിച്ചു; ഡിജിറ്റൽ റിലീസും 3D-യിൽ?
Actor Vinayakan: ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും; നടൻ വിനായകനെതിരെ രൂക്ഷ വിമർശനം
Vijaya Rangaraju : അഭിനയിച്ചത് നിരവധി സിനിമകള്‍, അതില്‍ പ്രിയപ്പെട്ട വേഷം വിയറ്റ്‌നാം കോളനിയിലേതും; ‘റാവുത്തര്‍’ വിജയ രംഗരാജുവിന് സമ്മാനിച്ചത്‌
Keerthy Suresh:’എങ്ങനെയാണ് ഇത്രയും സ്ലിം ബ്യൂട്ടിയായത്’? സിക്രട്ട് വെളിപ്പെടുത്തി കീർത്തി സുരേഷ്
Rekhachithram Movie: ഒരു നൊസ്റ്റാൾജിക്ക് സംഗമം, കാതോട് കാതോരം, മുത്താരം കുന്ന് പി ഓ, രേഖാചിത്രം ടീം ഒരുമിച്ച ദിവസം
Actor Vijaya Ranga Raju : വിയറ്റ്നാം കോളനിയെ വിറപ്പിച്ച റാവുത്തർ ഇനി ഇല്ല; നടൻ വിജയ രംഗരാജു അന്തരിച്ചു
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്തവര്‍
അമേരിക്കയിൽ ഉദ്ഘാടനത്തിൽ തിളങ്ങിയ ഈ താരത്തെ മനസ്സിലായോ?
ദിവസവും പെരുംജീരകം നന്നായി ചവച്ചരച്ച് കഴിച്ചോളൂ
വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?