Honey Rose – Boby Chemmanur: താങ്കൾ പണത്തിൻ്റെ ഹുങ്കിൽ വിശ്വസിക്കൂ; ഞാൻ നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്നു; ബോബി ചെമ്മണ്ണൂരിനെതിരെ പരാതിനൽകി ഹണി റോസ്

Honey Rose Files Case Against Boby Chemmannur : ബോബി ചെമ്മണ്ണൂരിനെതിരെ പരാതിനൽകി ഹണി റോസ്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് നടി പരാതിനൽകിയത്. ഇക്കാര്യം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഹണി റോസ് അറിയിച്ചു.

Honey Rose - Boby Chemmanur: താങ്കൾ പണത്തിൻ്റെ ഹുങ്കിൽ വിശ്വസിക്കൂ; ഞാൻ നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്നു; ബോബി ചെമ്മണ്ണൂരിനെതിരെ പരാതിനൽകി ഹണി റോസ്

ഹണി റോസ്, ബോബി ചെമ്മണ്ണൂർ

Updated On: 

07 Jan 2025 18:11 PM

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയെന്ന് കാട്ടി ബോബി ചെമ്മണ്ണൂരിനെതിരെ പരാതിനൽകി ഹണി റോസ് (Honey Rose). തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഹണി റോസ് ഇക്കാര്യം അറിയിച്ചത്. ‘താങ്കൾ താങ്കളുടെ പണത്തിൻ്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു’ എന്നും ഹണി റോസ് കുറിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി ഹണി റോസ് ബോബി ചെമ്മണ്ണൂരിനെതിരെ രംഗത്തുവന്നിരുന്നു.

എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് ഹണി റോസ് പരാതിനൽകിയത്. താങ്കളുടെ തന്നെ മാനസികനിലയുള്ള കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ പണത്തിൻ്റെ ഹുങ്കിൽ വിശ്വസിക്കൂ എന്നും താൻ വിശ്വസിക്കുന്നത് നിയമവ്യവസ്ഥയുടെ ശക്തിയിലാണ് എന്നും ഹണി റോസ് കുറിച്ചു.

ഹണി റോസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ബോബി ചെമ്മണ്ണൂർ,

താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തുന്ന അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്.

താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും.

താങ്കൾ താങ്കളുടെ പണത്തിൻ്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു.

ഹണി റോസ് വർഗീസ്

അതേസമയം, ഹണി റോസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂർ രംഗത്തുവന്നിരുന്നു. താൻ നടിയുടെ പേര് ഉദ്ദേശിച്ചിട്ടില്ല. ഉദ്ദേശിച്ചത് കുന്തീ ദേവിയെ ആണ്. താൻ നടിയെന്ന് മാത്രമാണ് പറഞ്ഞത്. താൻ പറയാത്തത് ആളുകൾ വളച്ചൊടിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Also Read : Honey Rose Case: നടിയെന്ന് മാത്രമെ പറഞ്ഞുള്ളു; തനിക്ക് അത്തരം വീക്ക്നെസ്സില്ല, പ്രതികരണവുമായി ബോബി ചെമ്മണ്ണൂർ

പലരും തന്നോട് നടിമാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കാറുണ്ട്. പക്ഷേ, തനിക്ക് നടിമാരുമായി മറ്റ് ബന്ധങ്ങളൊന്നുമില്ല. തനിക്ക് അത്തരം വീക്ക്നെസ്സുകളുമില്ല. നടിമാരെ മാർക്കറ്റിംഗിന് ഉപയോഗിക്കാറുണ്ട്, അവർക്ക് റെമ്യൂണറേഷനും കൊടുക്കുന്നുണ്ട്. നടിമാരെ പറ്റി പലർക്കും തെറ്റായ ധാരണകളുണ്ട്. താൻ കുന്തീദേവിയുടെ പേര് പറഞ്ഞതിൽ സാമ്യം തോന്നിയിരിക്കാം. അത് തമാശയായോ അല്ലാതെയോ എടുക്കാമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞിരുന്നു.

വസ്ത്രധാരണം ചൂണ്ടിക്കാട്ടി തനിക്കെതിരെ നിരന്തരം ദ്വയാർത്ഥപ്രയോഗങ്ങളും അസഭ്യപരാമർശവും നടത്തുന്നവർക്കെതിരെ ദിവസങ്ങളിൽ ഹണി റോസ് രംഗത്തുവന്നിരുന്നു. ബോബി ചെമ്മണ്ണൂരിൻ്റെ പേര് പറയാതെയാണ് ആദ്യം ഹണി റോസ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്.

ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ ഒരു വ്യക്തി തന്നെ നിരന്തരം അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് ഹണി റോസ് കുറിച്ചിരുന്നു. പിന്നീട് അതേ വ്യക്തി ക്ഷണിച്ച ചടങ്ങുകളിൽ പോകാൻ വിസമ്മതിച്ചതിന് പ്രതികാരമെന്നോണം താൻ പോകുന്ന ഇടങ്ങളിലൊക്കെ വന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ മാധ്യമങ്ങളിലൂടെ അയാൾ തൻ്റെ പേര് പറയുകയും ചെയ്യുന്നു എന്നും ഹണി റോസ് കുറിച്ചിരുന്നു. ഈ പോസ്റ്റിൻ്റെ കമൻ്റ് ബോക്സിൽ അശ്ലീല കമൻ്റിട്ട 27 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എറണാകുളം കുമളം സ്വദേശി ഷാജിയെ ആണ് അറസ്റ്റ് ചെയ്തത്.

സ്ത്രീകൾക്കെതിരെ അസഭ്യപരാമർശം നടത്തുന്നവരോടു യുദ്ധം പ്രഖ്യാപിക്കുന്നു എന്നാണ് പിന്നീട് ഹണി റോസ് പോസ്റ്റ് ചെയ്തത്. ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത വസ്ത്രം ധരിച്ച് വേദിയിൽ എത്തിയിട്ടില്ലെന്നും ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ താൻ ഉത്തരവാദി അല്ലെന്നും പറഞ്ഞു.

 

Related Stories
ഇടതുകയ്യില്‍ വാച്ച് കെട്ടുന്നത് എന്തിനാണെന്ന് അറിയാമോ?
ഇവ കഴിക്കരുതേ! നിങ്ങളുടെ പല്ലിനെ അപകടത്തിലാക്കും
12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി
എല്ലുകളെ ബലമുള്ളതാക്കാൻ ഇവ ശീലമാക്കാം