5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Honey Rose – Boby Chemmanur: എല്ലാവിധ നിയമസഹായവും നൽകും; ഹണി റോസിന് പൂർണ്ണ പിന്തുണയറിയിച്ച് ‘അമ്മ’ സംഘടന

Honey Rose – Boby Chemmanur Controversy: വിഷയത്തിൽ ഹണി റോസ് നടത്തുന്ന നിയമപോരാട്ടങ്ങൾക്ക് അമ്മ സംഘടനയുടെ പരിപൂർണ പിന്തുണ ഉറപ്പാക്കുമെന്നും ആവശ്യമെങ്കിൽ നിയമസഹായം നൽകുമെന്നുമാണ് അമ്മ അഡ്‌ഹോക്ക് കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയെന്ന് കാട്ടി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നൽകുകയും ചെയ്തു.

Honey Rose – Boby Chemmanur: എല്ലാവിധ നിയമസഹായവും നൽകും; ഹണി റോസിന് പൂർണ്ണ പിന്തുണയറിയിച്ച് ‘അമ്മ’ സംഘടന
ബോബി ചെമ്മണ്ണൂർ, ഹണി റോസ്Image Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 07 Jan 2025 20:24 PM

നടി ഹണി റോസിനെതിരേയുണ്ടായ (Honey Rose) ആക്രമണത്തിലും ഇതേതുടർന്നുള്ള നിയമനടപടിയിലും പൂർണ പിന്തുണ നൽകുമെന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മ. ഈ വിഷയത്തിൽ ഹണി റോസ് നടത്തുന്ന നിയമപോരാട്ടങ്ങൾക്ക് അമ്മ സംഘടനയുടെ പരിപൂർണ പിന്തുണ ഉറപ്പാക്കുമെന്നും ആവശ്യമെങ്കിൽ നിയമസഹായം നൽകുമെന്നുമാണ് അമ്മ അഡ്‌ഹോക്ക് കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയെന്ന് കാട്ടി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നൽകുകയും ചെയ്തു. സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് പരാതി നൽകിയ വിവരം ഹണി റോസ് അറിയിച്ചത്.

അമ്മ സംഘടനയുടെ വാർത്താക്കുറിപ്പ്

“കുമാരി ഹണി റോസിന് പൂർണ്ണ പിന്തുണ”

ഞങ്ങളുടെ അംഗവും, മലയാള സിനിമയിലെ പ്രമുഖ അഭിനയത്രികൂടിയായ “കുമാരി ഹണിറോസിനെ” സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവാനും അതുവഴി സ്ത്രീത്വത്തെയും അവരുടെ തൊഴിലിനേയും, അപഹസിക്കുവാനും ചിലർ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ “അമ്മ” ഇതിനാൽ അപലപിച്ചുകൊള്ളുന്നു. അതോടൊപ്പംതന്നെ പ്രസ്തുത വിഷയത്തിൽ “കുമാരി ഹണി റോസ്” നടത്തുന്ന എല്ലാ വിധ നിയമപ്പോരാട്ടങ്ങൾക്കും “അമ്മ” സംഘടന പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും, ആവശ്യമെങ്കിൽ വേണ്ടുന്ന എല്ലാവിധ നിയമസഹായം നൽകുവാൻ ഒരുക്കമാണെന്നും മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ “അമ്മ ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

“അമ്മ അഡ്ഹോക്ക് കമ്മിറ്റി

ഹണി റോസ് പരാതി നല്‍കിയതില്‍ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുക്കുകയും ചെയ്തു. തനിക്കെതിരേ സ്ഥിരമായി അശ്ലീല ആക്ഷേപങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചാണ് ഹണി റോസ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ 75(4) വകുപ്പു പ്രകാരവും മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിനെതിരായ ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവുമാണു കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്.

തൻ്റെ ചിത്രം മോശമായ രീതിയില്‍ തംബ്‌നെയില്‍ ആയി ഉപയോഗിച്ച 20 യുട്യൂബര്‍മാര്‍ക്കെതിരെയും ഹണി റോസ് പരാതി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് ഏഴിന് ബോബി ചെമ്മണൂരിന്റെ കണ്ണൂര്‍ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോൾ നേരിട്ട ബുദ്ധിമുട്ടുകളും അതിനു ശേഷം പല വേദികളിലും താന്‍ നേരിട്ട ബുദ്ധിമുട്ടുകളും നടി പരാതിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. വസ്ത്രധാരണം ചൂണ്ടിക്കാട്ടി തനിക്കെതിരെ നിരന്തരം ദ്വയാർത്ഥപ്രയോഗങ്ങളും അസഭ്യപരാമർശവും നടത്തുന്നവർക്കെതിരെ കഴിഞ്ഞ ദിവസമാണ് ഹണി റോസ് രംഗത്തെത്തിയത്. ബോബി ചെമ്മണ്ണൂരിൻ്റെ പേര് പറയാതെയാണ് ആദ്യം സമൂഹ മാധ്യമത്തിലൂടെ ഹണി റോസ് പോസ്റ്റിട്ടത്.