Rekhachithram Movie: ഒരു നൊസ്റ്റാൾജിക്ക് സംഗമം, കാതോട് കാതോരം, മുത്താരം കുന്ന് പി ഓ, രേഖാചിത്രം ടീം ഒരുമിച്ച ദിവസം
മമ്മൂട്ടിയുടെ നായകനായ ഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് 'രേഖാചിത്രം'. കൂടാതെ രേഖാചിത്രത്തിലെ 'മമ്മൂട്ടി ചേട്ടൻ' എന്ന ഫാക്ടറും വലിയ ശ്രദ്ധ നേടി
ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി പ്രമേയത്തിലെത്തി ബ്ലോക്ക്ബസ്റ്റർ ഹിറ്റായി തുടരുന്ന ചിത്രമാണ് രേഖാചിത്രം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി നിർമ്മിച്ച രേഖാചിത്രം, കാതോട് കാതോരം എന്ന ഭരതൻ ചിത്രത്തിൻ്റെ ഷൂട്ടിംഗ് സെറ്റിൽ നടന്ന സംഭവവുമായി ബന്ധിപ്പിച്ചാണ് രേഖാചിത്രം എത്തുന്നത്. ചിത്രത്തിൻ്റെ വിജയാഘോഷങ്ങളുടെ ഭാഗമായി കാതോട് കാതോരം, മുത്താരം കുന്ന് പി ഓ, രേഖാ ചിത്രം എന്നീ ചിത്രങ്ങളുടെ അണിയറ പ്രവർത്തകരും കൊച്ചിയിൽ സംഗമിച്ചിരുന്നു.
രമേശ് പിഷാരടി അവതാരകനായെത്തിയ ചിത്രത്തിൽ കാതോട് കാതോരത്തിൻ്റെ രചയിതാവ് രാമു സുനിൽ എന്നിവർക്കൊപ്പം, നിർമ്മാതാവായ സെവൻ ആർട്സ് വിജയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആർട്സ് മോഹൻ, സംവിധായകൻ കമൽ, മുത്താരം കുന്ന് പി ഓ ഒരുക്കിയ സിബി മലയിൽ, അതിന് കഥ എഴുതിയ നടൻ ജഗദീഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 1980-കളിലെ മലയാള സിനിമയിലെ സൗഹൃദങ്ങളും അനശ്വര നിമിഷങ്ങളും എല്ലാവരും പരസ്പരം പങ്കുവെച്ചു.
മമ്മൂട്ടിയുടെ നായകനായ ഹിറ്റ് ചിത്രം ‘ദി പ്രീസ്റ്റ്’ന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് ‘രേഖാചിത്രം’. കൂടാതെ രേഖാചിത്രത്തിലെ ‘മമ്മൂട്ടി ചേട്ടൻ’ എന്ന ഫാക്ടറും വലിയ ശ്രദ്ധ നേടി. ആസിഫലിക്കൊപ്പം മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. കൂടാതെ നിഷാന്ത് സാഗർ, പ്രേം പ്രകാശ്, സുധി കോപ്പ,നന്ദു, വിജയ് മേനോൻ, ഷാജു ശ്രീധർ, മേഘ തോമസ്, സെറിൻ ശിഹാബ്, സലീമ, പ്രിയങ്ക നായർ, പൗളി വിൽസൺ തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്.