AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Himukri Movie: ഹിമുക്രി ഏപ്രിൽ 25-ന്, പുതുമുഖങ്ങളുമായൊരു വ്യത്യസ്ത പ്രമേയ ചിത്രം

വ്യത്യസ്ഥ സാഹചര്യങ്ങളിൽ കടന്നു വിവിധ മതങ്ങളിൽപ്പെട്ട മൂന്ന് പെൺകുട്ടികളും അതിനോടനുബുന്ധിച്ച് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഹിമുക്രിയുടെ പ്രമേയം

Himukri Movie: ഹിമുക്രി ഏപ്രിൽ 25-ന്, പുതുമുഖങ്ങളുമായൊരു വ്യത്യസ്ത പ്രമേയ ചിത്രം
Himukri MovieImage Credit source: PR Team
arun-nair
Arun Nair | Published: 16 Apr 2025 12:41 PM

നവാഗതനായ പി കെ ബിനു വർഗ്ഗീസ് സംവിധാനം ചെയ്യുന്ന വ്യത്യസ്ഥ പ്രമേയത്തിലൊരുക്കുന്ന പുതിയ ചിത്രം ഹിമുക്രി ഏപ്രിൽ 25 ന് തീയേറ്ററുകളിലെത്തുന്നു. ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവർ ചേർന്ന് എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ നിരവധി പുതുമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഞാറള്ളൂർ എന്ന ഗ്രാമത്തിലെ റിട്ടയർഡ് വൈദ്യുതി വകുപ്പ് ജീവനക്കാരനായി എത്തുന്ന ബാലൻപിള്ള- ഭവാനിയമ്മ ദമ്പതികളുടെ മകൻ മനോജ്, അവൻ്റെ ജീവിതത്തിലേക്ക് വ്യത്യസ്ഥ സാഹചര്യങ്ങളിൽ കടന്നു വിവിധ മതങ്ങളിൽപ്പെട്ട മൂന്ന് പെൺകുട്ടികളും അതിനോടനുബുന്ധിച്ച് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഹിമുക്രിയുടെ പ്രമേയം. ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നി പിുതുമുഖങ്ങളാണ് ചിത്രത്തിലെ നായികമാർ. പുതുമുഖം അരുൺ ദയാനന്ദാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

ചിത്രം വിതരണത്തിന് എത്തിക്കുന്നത് എഫ് എൻ എൻ്റർടെയ്ൻമെൻ്റ്സാണ്. കൂടാതെ താരങ്ങളായ ശങ്കർ, കലാഭവൻ റഹ്മാൻ, നന്ദു ജയ്, രാജ്‌മോഹൻ, ഡിക്സൺ, രാജഗോപാലൻ, എലിക്കുളം ജയകുമാർ, ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട്, പി ജി എസ് ആനിക്കാട് എന്നിവരും വിവിധ വേഷങ്ങളിൽ അഭിനയിക്കുന്നു. ഒപ്പം സുകുമാരൻ അത്തിമറ്റം, കെ പി പീറ്റർ, തജ്ജുദ്ദീൻ, വിവേക്, ജേക്കബ്ബ്, ജെറിക്സൺ, ഇച്ചു ബോർഖാൻ, അംബിക മോഹൻ, ശൈലജ ശ്രീധരൻനായർ, അമ്പിളി അമ്പാളി, ജാനകി ജീതു, ഷൈനി കോഴിക്കോട് എന്നിവരും വിവിധ വേഷങ്ങളിലെത്തുന്നുണ്ട്.

ഹിമുക്രിയുടെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് എലിക്കുളം ജയകുമാറാണ്. ജോഷ്വാ റൊണാൾഡാണ് ഛായാഗ്രാഹണവും ചിത്രസന്നിവേശവും. പാട്ടുകൾ എഴുതിയിരിക്കുന്നത് സുജ തിലകരാജ്, ഷഫീഖ് ആലങ്കോട്, റസിയ സലിം മണനാക്ക്, സുനിൽ കല്ലൂർ തുടങ്ങിയവരാണ്. സംഗീതം നൽകിയിരിക്കുന്നത് നിസാം ബഷീറും സുരേഷ് നന്ദനുമാണ്.പശ്ചാത്തല സംഗീതം അജിത് സുകുമാരൻ, ശബ്ദമിശ്രണം കൃഷ്ണജിത്ത് എസ് വിജയൻ എന്നിവരാണ്. ജയശീലൻ സദാനന്ദനാണ് പ്രൊഡക്ഷൻ കൺട്രോളർ.

എ എൽ അജികുമാറാണ് അസോസിയേറ്റ് ഡയറക്ടർ , അജി മണിയൻ കലാസംവിധാനവും ചമയം രാജേഷ് രവിയും നിർവ്വഹിക്കുമ്പോൾ വസ്ത്രാലങ്കാരം സുകേഷ് താനൂരാണ്. ഹിമുക്രിയിലെ സംഘട്ടനം: ജാക്കി ജോൺസണാണ് നിർവ്വഹിക്കുന്നത് കോറിയോഗ്രാഫി: അശ്വിൻ സി ടി, അസ്നേഷ് നവരസം, പ്രജിത, പോസ്റ്റേഴ്സ് : ഇമേജിനറി ട്രീ, നിശ്ചലഛായാഗ്രാഹണം: അജേഷ് ആവണി, പി ആർ ഓ : എ എസ് ദിനേശ്, അജയ് തുണ്ടത്തിൽ .