5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hema Committee Report: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരട്ടെ; സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം ശുപാർശകൾ – സുരേഷ് ​ഗോപി

Hema Committee report issue update: ഹേമാ കമ്മിറ്റി റിപ്പോർട്ട് വിവാദം സൃഷ്ടിക്കുമ്പോൾ പ്രതികരണവുമായി സിനിമാ രം​ഗത്തുള്ള പലരും അഭിപ്രായങ്ങളും പ്രതികരണങ്ങളും തുറന്നു പ്രകടിപ്പിക്കുന്നുണ്ട്.

Hema Committee Report: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരട്ടെ; സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം ശുപാർശകൾ – സുരേഷ് ​ഗോപി
Suresh Gopi (Image Courtesy – Social Media)
aswathy-balachandran
Aswathy Balachandran | Published: 17 Aug 2024 21:10 PM

കൊച്ചി: ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. റിപ്പോർട്ട് പുറത്തു വരട്ടെ എന്നാണ് പ്രാഥമിക പ്രതികരണം. കമ്മിറ്റിയുടെ ശുപാർശകൾ സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം എന്നും അദ്ദേഹം പ്രതികരിച്ചു. വരും തലമുറയ്ക്ക് നിർഭയമായി പ്രവർത്തിക്കാനും ഈ റിപ്പോർട്ട് കൊണ്ട് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം വ്യക്തമാക്കി.

ജനപ്രതിനിധിയെന്ന നിലയിൽ റിപ്പോർട്ടിനെക്കുറിച്ച് പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും കേന്ദ്ര മന്ത്രി കൊച്ചിയിൽ പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ട് വിവാദം സൃഷ്ടിക്കുമ്പോൾ പ്രതികരണവുമായി സിനിമാ രം​ഗത്തുള്ള പലരും അഭിപ്രായങ്ങളും പ്രതികരണങ്ങളും തുറന്നു പ്രകടിപ്പിക്കുന്നുണ്ട്.
റിപ്പോർട്ടിൽ പ്രതികരിച്ച് നടനും എം എൽ എ യുമായ എം മുകേഷും രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്നാണ് മുകേഷ് വ്യക്തമാക്കിയത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നും സർക്കാർ പുറത്തു വിട്ടിട്ടില്ല. ഇത് സംബന്ധിച്ച് നടി രഞ്ജിനി ഹർജിയുമായി കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടാത്തത്.

നിർമാതാവ് സജിമോൻ പാറയിലിന്റെ ഹർജി തള്ളിയ കോടതി ഉത്തരവ് അനുസരിച്ച് റിപ്പോർട്ട് പുറത്തുവിടാൻ 19 -ാം തിയതി വരെ സർക്കാരിന് സമയമുണ്ട് എന്നതും ശ്രദ്ധേയമാണ്. സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ ഒഴിവാക്കി റിപ്പോർട്ട് കൈമാറാൻ നീക്കമുണ്ടായിരുന്നു. 233 പേജുകളുള്ള റിപ്പോർട്ട് കൈമാറാനാണ് ഇപ്പോഴത്തെ നീക്കം.

റിപ്പോർട്ട് പുറത്ത് വിടരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടില്ല – നടി രഞ്ജിനി

ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് പുറത്തുവിടരുതെന്ന നിലപാടില്ലെന്ന് നടി രഞ്ജിനി പ്രതികരിച്ചു. താൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഈ വിഷയത്തിൽ കോടതിയെ മാത്രമാണ് സമീപിച്ചത് എന്നും അതിന് തനിക്ക് നിയമപരമായ അവകാശമുണ്ട് എന്നും രഞ്ജിനി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസിലെ പരിപാടിയ്ക്കിടെ സംസാരിക്കുമ്പോഴാണ് അവർ ഈ പ്രതികരണം നടത്തിയത്. എൻ്റെ വാദം കൂടി കേട്ട ശേഷം റിപ്പോർട്ട് പുറത്തുവിടുന്നതിൽ തീരുമാനമെടുക്കുന്നത് സർക്കാർ ചെയ്യുന്ന നല്ല കാര്യമാണ് എന്നും അതിലൊരു തെറ്റുമില്ലെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

Latest News