Hema Committee Report : ‘എനിക്ക് അബദ്ധം പറ്റി, സിനിമാക്കാരെ വിശ്വസിക്കരുത്’; 1992ൽ ഉഷ ഹസീന നടത്തിയ വെളിപ്പെടുത്തലുകൾ

Hema Committee Report Old Interview Of Usha Haseena : ഹേമ കമ്മറ്റി റിപ്പോർട്ടിനെ ശരിവെക്കുന്ന തരത്തിൽ നടി ഉഷ ഹസീന 1992ൽ നടത്തിയ അഭിമുഖം. എവിഎം ഉണ്ണി ആർക്കൈവ്സ് യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന അഭിനയത്തിൽ തനിക്ക് നല്ല അനുഭവങ്ങളല്ല സിനിമാ മേഖലയിൽ നിന്ന് ഉണ്ടായിട്ടുള്ളതെൻ ഉഷ ഹസീന പറയുന്നു.

Hema Committee Report : എനിക്ക് അബദ്ധം പറ്റി, സിനിമാക്കാരെ വിശ്വസിക്കരുത്; 1992ൽ ഉഷ ഹസീന നടത്തിയ വെളിപ്പെടുത്തലുകൾ

Hema Committee Report Old Interview Of Usha Haseena (Image Courtesy - Social Media)

Updated On: 

24 Aug 2024 22:05 PM

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ റിപ്പോർട്ടിനെ പിന്തുണച്ചും താരസംഘടനയായ അമ്മയെ (AMMA) തള്ളിയും സംസാരിച്ച ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് ഉഷ ഹസീന. മുൻപ് മലയാളത്തിലെ മുൻനിര നടന്മാർക്കൊപ്പം അഭിനയിച്ച ഉഷ 1992ൽ നൽകിയ ഒരു അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ അഭിമുഖത്തിൽ ഉഷ ഹസീന പറയുന്നത്, സിനിമാ മേഖലയിൽ ചൂഷണമുണ്ടെന്നാണ്. എവിഎം ഉണ്ണി ആർക്കൈവ്സ് യൂട്യൂബ് ചാനലിലൂടെയാണ് അഭിമുഖം പുറത്തുവന്നത്.

“എനിക്ക് നല്ല അനുഭവങ്ങളല്ല ഉണ്ടായിട്ടുള്ളത്. ഇനി വരാൻ പോകുന്ന കുട്ടികളോടും ഇപ്പോൾ ഉള്ള, അപകടങ്ങളൊന്നും പറ്റാത്ത കുട്ടികളോടും എനിക്ക് പറയാനുള്ളത്, സിനിമയിലുള്ള ആളുകളെയൊന്നും വിശ്വസിക്കാൻ കൊള്ളൂല്ല എന്നാണ്. ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. മാഫിയാസംഘം എന്ന് വേണമെങ്കിൽ പറയാം. ബർമുഡ ട്രയാങ്കിളിൽ കൈരളി കപ്പൽ വിട്ടതുപോലെ പെടാൻ സാധ്യതയുണ്ട്. ഞാൻ പെട്ടുപോയി. അതുകൊണ്ട് പറയുന്നതാണ്. ഒരപകടം പറ്റി എനിക്ക്.അതിൻ്റെ അനുഭവത്തിൽ പറയുകയാണ്. മറ്റുള്ള കുട്ടികൾ വളരെ ശ്രദ്ധിച്ച് നിൽക്കണം.”- ഉഷ ഹസീന അഭിമുഖത്തിൽ പറയുന്നു.

Also Read : Ranjith Issue: മദ്യപിച്ച് എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് അടുത്തുവന്നിരുന്നത്; രഞ്ജിത്തിനെതിരെ ​ആരോപണവുമായി എം.എ ഷഹനാസ്

“ഞാനൊരാളെ വിശ്വസിച്ച് അയാളെ കല്യാണം കഴിച്ച് താമസിക്കുകയായിരുന്നു. പുള്ളി അറിയപ്പെടുന്ന ഡയറക്ടറാണ്. സുരേഷ് ബാബു എന്നാണ് പേര്. പിന്നീടാണ് എനിക്ക് മനസിലായത്. എന്നെ ഒരു ഭാര്യയായി പരിഗണിക്കാനായിരുന്നില്ല കല്യാണം കഴിച്ചതെന്നും ചതിക്കപ്പെട്ടു എന്നും വളരെ വൈകിയാണ് ഞാൻ മനസിലാക്കിയത്. ഇനി വരാൻ പോകുന്ന കുട്ടികൾ സൂക്ഷിച്ച് വേണം ഈ മേഖലയിൽ നിൽക്കാൻ. എൻ്റെ അനുഭവമുണ്ടാവരുത് എന്നാണ് പറയാനുള്ളത്.”- ഉഷ ഹസീന തുടർന്ന് പറയുന്നു.

താരസംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടി ഉർവശി രംഗത്തുവന്നിരുന്നു. ഇനിയും ഒഴിഞ്ഞുമാറാതെ സംഘടന ഹേമ കമ്മറ്റി റിപ്പോർട്ടിൽ നടപടിയെടുക്കണം. സ്റ്റാർ നൈറ്റ് നടത്താനുള്ള സംഘടനയല്ല അമ്മ. താൻ എപ്പോഴും സ്ത്രീകൾക്കൊപ്പമാണെന്നും ഉർവശി മാധ്യമങ്ങളോട് പ്രതികരിച്ചു.

സിനിമാ സെറ്റില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ അത് കളവാകും എന്ന് ഉർവശി പ്രതികരിച്ചു. തനിക്ക് ചോദിക്കാനും പറയാനും ആളുകളുണ്ടായിരുന്നു. ചേച്ചിമാരും അച്ഛനും മറ്റുമുണ്ടായിരുന്നു. റിപ്പീറ്റ് ചെയ്ത് ടേക്കുകള്‍ എടുത്ത് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. പക്ഷേ, മണ്‍മറഞ്ഞുപോയവരുടെ കുടുംബത്തെ ഓര്‍ത്ത് ഒന്നും തുറന്നുപറയുന്നില്ല. കതകിന് മുട്ടാന്‍ ഞാന്‍ ആരെയും സമ്മതിച്ചിട്ടില്ല. അങ്ങനെ ചെയ്താല്‍ അവർക്ക് ദുരനുഭവം ഉണ്ടാകുമെന്നറിയാവുന്നത് കൊണ്ടാണ് എന്നും ഉർവശി പ്രതികരിച്ചു.

സിദ്ധിഖ് സംസാരിച്ചത് കുറച്ച് സമയം കേട്ടിരുന്നു. ആദ്യ പ്രസ്താവനയെന്ന നിലയിൽ അങ്ങനെയേ അദ്ദേഹത്തിന് പറയാൻ പറ്റുമായിരുന്നുള്ളൂ. എന്നാൽ, ഇനി അങ്ങനെയല്ല, ഇങ്ങനെയല്ല എന്നൊന്നും പറഞ്ഞൊഴിയരുത്. സ്ത്രീകൾ മാനവും ലജ്ജയുമെല്ലാം മാറ്റിവച്ച് കമ്മീഷന് മുമ്പാകെ തുറന്ന് പറഞ്ഞ കാര്യങ്ങളാണ്. അതിൽ നടപടിയെടുക്കണം. വൈരാഗ്യം തീർക്കാനാണെങ്കിൽ പ്രസ് മീറ്റ് നടത്തി പറഞ്ഞാൽ പോരേ. ഉടൻ എക്സിക്യൂട്ടീവ് കമ്മറ്റി വിളിക്കണം. അമ്മ പഠിച്ചത് മതി. നിലപാട് വച്ച് നീട്ടാനാവില്ല. സ്റ്റാർ നൈറ്റ് നടത്താനുള്ള സംഘടനയല്ല അമ്മ. എന്നും സ്ത്രീകൾക്കൊപ്പമാണ് താൻ. തനിക്കൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ട് സിനിമാ മേഖലയിൽ ഇങ്ങനെയില്ല എന്നല്ല. എല്ലാ മേഖലയിലുമെന്നതുപോലെ ഇവിടെയുമുണ്ട്. സർക്കാരല്ല, അമ്മയാണ് ആദ്യം നടപടിയെടുക്കേണ്ടത്.

Also Read : Hema Committee Report : ‘സ്റ്റാർ നൈറ്റ് നടത്താനുള്ള സംഘടനയല്ല അമ്മ’; ഒഴിഞ്ഞുമാറാതെ ഹേമ കമ്മറ്റി റിപ്പോർട്ടിൽ നടപടിയെടുക്കണമെന്ന് ഉർവശി

രഞ്ജിത്തിനെതിരെ ഉയർന്ന ആരോപണം നിസ്സാരമല്ല. ഇതര ഭാഷയിലുള്ള ഒരു നടി പറയുകയെന്നാൽ, അവർ എന്താവും അവരുടെ നാട്ടിൽ പോയി പറഞ്ഞിട്ടുണ്ടാവുക. ആരോപണം വന്നാൽ മാറിനിൽക്കണം, അതാണ് പക്വത എന്നും ഉർവശി കൂട്ടിച്ചേർത്തു.

ചലച്ചിത്ര അക്കാദമി അധ്യക്ഷനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സിനിമ മേഖലയിലും പുറത്തും നടക്കുന്നത്. ബംഗാളി നടി രഞ്ജിത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം. ഇതിനു പിന്നാലെ രഞ്ജിത്ത് രാജിവച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. വയനാട്ടില്‍ നിന്ന് മടങ്ങിയത് വാഹനത്തില്‍നിന്ന് ഔദ്യോഗിക ബോര്‍ഡ് ഊരിമാറ്റിയാണ് യാത്ര തിരിച്ചതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

 

Related Stories
Actor Bala: ‘പാപ്പുവിനെ ഇത്‌ പോലേ ഒന്നു ചേർത്ത് പിടിക്ക് ബാല; സ്വന്തം അച്ഛനെ ജയിലിൽ കയറ്റിയ മോളെ എന്തിന് ചേർത്ത് നിർത്തണം’
Honey Rose: കോണ്‍ഫിഡന്‍സും കംഫേര്‍ട്ടും നല്‍കുന്ന വസ്ത്രങ്ങളാണ് ധരിക്കുന്നത്: ഹണി റോസ്‌
Jailer 2 Movie: മുത്തുവേൽ പാണ്ഡ്യൻ തിരിച്ചെത്തുന്നു; രജനികാന്തിൻ്റെ ജെയിലർ 2 ടീസർ പുറത്ത്
Koottickal Jayachandran POCSO Case : നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കൽ ജയചന്ദ്രൻ്റെ അറസ്റ്റ് ഉടൻ? മുൻകൂർ ജാമ്യം കോടതി തള്ളി
Karthika Mathew : പൈനാപ്പിൾ പെണ്ണേ…! അന്ന് പൃഥ്വിക്കൊപ്പം തകർത്താടിയ താരം; ഇന്ന് മൂന്ന് മക്കളുടെ അമ്മ
Athirappilly Elephant Attack: നസ്ലന്‍-കല്യാണി ചിത്രം ഷൂട്ടിങ് ടീം സഞ്ചരിച്ച കാറിന് നേരെ കാട്ടാനാക്രമണം
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?