Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വീണ്ടും ട്വിസ്റ്റ്; സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ ഇന്ന് പുറത്ത് വിടില്ല

Hema Committee Report Latest Report: കഴിഞ്ഞ ഓ​ഗസ്റ്റിൽ 49 മുതൽ 53 വരെയുള്ള പേജുകൾ മറച്ചുവച്ചാണ് സർക്കാർ വിവരാവകാശ നിയമപ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. സിനിമാ മേഖലയിലെ അതിക്രമങ്ങളിൽ പ്രമുഖരടക്കമുള്ളവരെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിവരങ്ങളാണ് ഈ പേജുകളിൽ ഉള്ളതെന്നാണ് സൂചന.

Hema Committee Report: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വീണ്ടും ട്വിസ്റ്റ്; സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ ഇന്ന് പുറത്ത് വിടില്ല

Hema Committee Report (Image Credits: Social Media)

Updated On: 

07 Dec 2024 20:03 PM

തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങളെ കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പുറം ലോകം കാണാത്ത ഭാ​ഗങ്ങൾ പുറത്തു വിടുന്ന കാര്യത്തിൽ ഇന്ന് ഉത്തരവില്ല. സിനിമ മേഖലയിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് റിപ്പോർട്ടിലെ ചിലഭാ​ഗങ്ങൾ സർക്കാർ പുറത്തുവിട്ടിരുന്നില്ല. ഇത് സംബന്ധിച്ച് വിവരാവകാശ കമ്മീഷൻ ഇന്ന് ഉത്തരവ് പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ കമ്മീഷനിൽ പരാതി ലഭിച്ചെന്നും അതിനാൽ ഇന്ന് ബാക്കി ഭാ​ഗങ്ങൾ പുറത്തുവിടില്ലെന്നാണ് വിവരം.

ഹേമ കമ്മിറ്റി മുമ്പാകേ മൊഴി നൽകിയവരുടെ പേര് വിവരങ്ങൾ ഒഴിവാക്കി കൊണ്ടുള്ള റിപ്പോർട്ട് പുറത്തുവിടണമെന്ന് നേരത്തെ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. സർക്കാരിന് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിലെ 29 ഖണ്ഡികകൾ ഒഴിവാക്കാനാണ് കമ്മീഷൻ ഉത്തരവിട്ടിരുന്നതെങ്കിലും റിപ്പോർട്ടിലെ 130 പാരഗ്രാഫുകൾകൂടി ഒഴിവാക്കിയാണ് സർക്കാർ റിപ്പോർട്ട് മാധ്യമങ്ങൾക്ക് നൽകിയത്. ഇതിനെതിരെ മാധ്യമപ്രവർത്തകർ കമ്മീഷനിൽ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലെ നിർണായക ഉത്തരവാണ് ഇന്ന് പുറത്തുവിടാൻ ഇരുന്നത്. മാധ്യമ പ്രവർത്തകരുടെ നിരന്തര പോരാട്ടത്തിനൊടുവിലാണ് റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ അനുമതി നൽകിയത്.

അനുമതിയില്ലാതെ സർക്കാർ റിപ്പോർട്ടിലെ പ്രസ്തുത ഭാ​ഗങ്ങൾ വെട്ടിമാറ്റി എന്ന് ആരോപിച്ച് വിവരാവകാശ കമ്മിഷണർക്ക് മാധ്യമ പ്രവർത്തകരാണ് അപ്പീൽ നൽകിയത്. എന്നാൽ കമ്മീഷന്റെ നിർദ്ദേശാനുസരണമാണ് റിപ്പോർട്ട് പുറത്തുവിട്ടതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. എന്നാൽ കമ്മീഷന്റെ നിർദ്ദേശമില്ലാതെ 130 ഭാ​ഗങ്ങൾ ഒഴിവാക്കിയതിന്റെ കാരണം സർക്കാർ ഇതുവരെയും വെളിപ്പെടുത്തിയിട്ടുമില്ല.

ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പുറത്തുവരാത്ത പേജുകളിലെന്ത്? ഇന്നറിയാം

എന്നാൽ ഹേമകമ്മിറ്റി റിപ്പോർട്ടിലെ വെട്ടിയ ഭാ​ഗങ്ങൾ പുറത്തുവിടുന്നതിനെ സർക്കാർ ഭയപ്പെടുന്നില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സർക്കാരിനും ഉദ്യോ​ഗസ്ഥർക്കും വീഴ്ചപറ്റിയിട്ടില്ലെന്നും വിവരാവകാശ കമ്മീഷന്റെ നിർദ്ദേശം അനുസരിച്ചാണ് ഓ​ഗസ്റ്റിൽ റിപ്പോർട്ട് പുറത്തുവിട്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിഷയത്തിൽ സർക്കാരിന്റെ നിലപാട് ക്രിസ്റ്റൽ ക്ലിയർ ആണെന്നും സജി ചെറിയാൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെട്ടിമാറ്റിയ ഭാ​ഗങ്ങൾ ഇന്ന് പുറത്തുവരാനിരിക്കെയായിരുന്നു സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ ഓ​ഗസ്റ്റിൽ 49 മുതൽ 53 വരെയുള്ള പേജുകൾ മറച്ചുവച്ചാണ് സർക്കാർ വിവരാവകാശ നിയമപ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. സിനിമാ മേഖലയിലെ അതിക്രമങ്ങളിൽ പ്രമുഖരടക്കമുള്ളവരെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിവരങ്ങളാണ് ഈ പേജുകളിൽ ഉള്ളതെന്നാണ് സൂചന. 2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് കെെമാറിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് 2017-ലാണ് സർക്കാർ ഹേമ കമ്മിറ്റിക്ക് രൂപം നൽകിയത്. ഹെെക്കോടി മുൻ ജഡ്ജ് ​ഹേമ, നടി ശാരദ, മുൻ ഐഎഎസ് ഓഫീസർ വത്സലാകുമാരി എന്നിവരാണ് ഹേമകമ്മിറ്റിയിൽ ഉണ്ടായിരുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിലെ നിരവധി പേർക്കെതിരെ ലെെം​ഗികാരോപണവുമായി ഇരകൾ രം​ഗത്തെത്തിയിരുന്നു. മുകേഷ്, സിദ്ദിഖ്, ജയസൂര്യ, ബാബുരാജ്, ഇടവേള ബാബു, മണിയൻപിള്ള രാജു, രഞ്ജിത്ത്, വികെ പ്രകാശ്, ബാലചന്ദ്ര മേനോൻ എന്നിവർക്കെതിരെയാണ് ബലാത്സം​ഗ പരാതികൾ ഉയർന്നത്. നിലവിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related Stories
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ