5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Hema Committee Report: ‘എല്ലാം പുതിയ തുടക്കത്തിൻ്റെ ഭാഗം, പുതുതലമുറയ്ക്ക് ഈ നീക്കം ധൈര്യം നൽകും’; രേവതി

Revathy About Hema Committee Report: സിനിമാ മേഖലയിൽ എന്താണ് സംഭവിക്കുന്നതെന്ന് തങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ, ഒരു ഔദ്യോഗിക റിപ്പോർട്ട് വേണം എന്നായിരുന്നു തങ്ങളുടെ തീരുമാനം. എല്ലാം ഗോസിപ്പ് എന്ന് പൊതുസമൂഹം വിശേഷിപ്പിച്ചു. പക്ഷെ ഇതെല്ലാം തങ്ങൾക്ക് ജോലിസ്ഥലത്ത് നടന്ന ഹീനമായ കുറ്റകൃത്യങ്ങളായിരുന്നുവെന്നും രേവതി വ്യക്തമാക്കി.

Hema Committee Report: ‘എല്ലാം പുതിയ തുടക്കത്തിൻ്റെ ഭാഗം, പുതുതലമുറയ്ക്ക് ഈ നീക്കം ധൈര്യം നൽകും’; രേവതി
നടി രേവതി (Image Courtesy : Social Media)
Follow Us
neethu-vijayan
Neethu Vijayan | Published: 28 Aug 2024 06:27 AM

ന്യൂഡൽഹി: മലയാളം സിനിമാ (malayalam film) മേഖലയിൽ ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു മാറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്ന് നടിയും ഡബ്യുസിസി അംഗവുമായ രേവതി. കാണാമറയത്തായിരുന്നു നിരവധി പ്രശ്‌നങ്ങൾ. ഇനിയും പുറത്തുവരാനുള്ള നിരവധി വിഷയങ്ങളുടെ ഫൗണ്ടേഷൻ മാത്രമാണിതെന്നും രേവതി പറഞ്ഞു. അടുത്ത തലമുറയ്ക്ക് മെച്ചപ്പെട്ട അന്തരീക്ഷം വാ​ഗ്ദാനം ചെയ്യാനുള്ള മാറ്റം കൂടിയാണിത്. സിനിമ മേഖലയിലേക്ക് ഇനി കടന്നുവരാനിരിക്കുന്ന പുതുതലമുറയ്ക്ക് ഈ ഒരു നീക്കം കൂടുതൽ ധൈര്യം നൽകും. സ്ത്രീകൾ കൃത്യസമയത്ത് നോ പറയാൻ പഠിക്കണം. സ്ത്രീയും പുരുഷനും തമ്മിൽ ആകർഷണം തോന്നുന്നത് സാധാരണമാണ്. അതിൽ തെറ്റില്ല. എന്നാൽ ഒരാളുടെ കൺസെന്റ് പ്രധാനമാണ്. അത് നമ്മൾ പഠിക്കണമെന്നും രേവതി കൂട്ടിച്ചേർത്തു.

2019 ഡിസംബറോടെ ഹേമ കമ്മിറ്റി റിപ്പോർട്ട് തയ്യാറായി. എന്നാൽ റിപ്പോർട്ട് പുറത്ത് വിടുന്നതിൽ സർക്കാർ വൈകി. ഇതോടെ നീതിയും വൈകിയതായി രേവതി പറഞ്ഞു. രാജ്യത്ത് ആദ്യമാണ് ഇങ്ങനെയൊരു നീക്കം. എല്ലാം പുതിയ തുടക്കത്തിന്റെ ഭാഗമാണ്. സിനിമാ മേഖലയിൽ എന്താണ് സംഭവിക്കുന്നതെന്ന് തങ്ങൾക്ക് അറിയാമായിരുന്നു. എന്നാൽ, ഒരു ഔദ്യോഗിക റിപ്പോർട്ട് വേണം എന്നായിരുന്നു തങ്ങളുടെ തീരുമാനം. എല്ലാം ഗോസിപ്പ് എന്ന് പൊതുസമൂഹം വിശേഷിപ്പിച്ചു. പക്ഷെ ഇതെല്ലാം തങ്ങൾക്ക് ജോലിസ്ഥലത്ത് നടന്ന ഹീനമായ കുറ്റകൃത്യങ്ങളായിരുന്നുവെന്നും രേവതി വ്യക്തമാക്കി.

ഹേമാ കമ്മിറ്റി റിപ്പോർട്ടിനും തുടർന്നുണ്ടായ വെളിപ്പെടുത്തലുകൾക്കും പിന്നാലെ വലിയ പ്രതിസന്ധിയാണ് മലയാള സിനിമയിൽ ഉയർത്തെഴുന്നേറ്റിരിക്കുന്നുത്. താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവിലെ മുഴുവൻ അംഗങ്ങളും രാജിവെച്ചത് വലിയ ചർച്ചയായിരിക്കുകയാണ്. സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ അമ്മ സംഘടന ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമർശം ഏറ്റെടുത്താണ് നിലവിലെ ഭരണസമിതി പിരിച്ചുവിട്ടിരിക്കുന്നത്. വിമർശനങ്ങളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തുകൊണ്ടാണ് മോഹൻലാൽ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം രാജിവച്ചത്. ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു.

ALSO READ: സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി നല്‍കാന്‍ പുതിയ സംവിധാനം; ഇമെയിലും ഫോണ്‍ നമ്പരുമായി പോലീസ്‌

ക്ഷേമ പ്രവർത്തനങ്ങൾ നിറവേറ്റാൻ നിലവിലുള്ള കമ്മിറ്റി അഡ്ഹോക് കമ്മിറ്റിയായി തുടരുമെന്നാണ് റിപ്പോർട്ട്. പുതിയ കമ്മിറ്റി നിലവിൽ വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക. രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങൾ പഴയതുപോലെ തുടരും. അമ്മയുടെ വീഴ്ച സമ്മതിച്ചാണ് കൂട്ടരാജിയെന്ന് പത്രക്കുറിപ്പിലൂടെ സംഘടന അറിയിച്ചു.

അതേസമയം നടൻ സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടി പോലീസിൽ പരാതി നൽകി. ഡിജിപി ക്ക് ഇമെയിൽ വഴിയാണ് നടി പരാതി നൽകിയത്. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകും മുൻപ് ​ഹോട്ടലിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് യുവനടി സിദ്ദിഖിനെതിരെ ആരോപണവുമായി രം​ഗത്ത് എത്തുന്നത്.

എന്നാൽ തനിക്കെതിരായ ആരോപണത്തിൽ ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്നാണ് സിദ്ദിഖ് വ്യക്തമാക്കിയത്. തനിക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും, അത് സംഘടനയ്ക്ക് മോശമാണെന്നുമാണ് മോഹൻലാലിന് നൽകിയ രാജിക്കത്തിൽ സിദ്ദിഖ് പറഞ്ഞിട്ടുള്ളതായി പറയുന്നു. അതേസമയം ചലച്ചിത്ര താരങ്ങളായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവരുൾപ്പെടെ ഏഴു പേർക്കെതിരെ നേരത്തെ മറ്റൊരു നടി പരാതി നൽകിയിരുന്നു.

Latest News