Hema Committee Report : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാം; നിർമാതാവിൻ്റെ ഹർജി ഹൈക്കോടതി തള്ളി
Hema Committee Report High Court Verdict : ഒരാഴ്ചയ്ക്ക് ശേഷം റിപ്പോർട്ട് പുറത്ത് വിടാമെന്ന് സംസ്ഥാന ഹൈക്കോടതി അറിയിച്ചു.

കേരള ഹൈക്കോടതി (Image Credits: Social Media)
കൊച്ചി : സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് (Justice Hema Commission Report) പുറത്ത് വിടാമെന്ന് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി തള്ളികൊണ്ടാണ് ഹൈക്കോടതിയുടെ വിധി. അതേസമയം റിപ്പോർട്ട് ഇന്ന് പുറത്ത് വിടില്ല. ഒരാഴ്ചയ്ക്ക് ശേഷം റിപ്പോർട്ട് സർക്കാരിന് പുറത്ത് വിടാമെന്ന് ഹൈക്കോടതി അറിയിച്ചു. ഹർജിക്കാരന് അപ്പീലനും മറ്റ് സാങ്കേതികത്വം ഒഴിവാക്കുന്നതിന് വേണ്ടിയാണ് റിപ്പോർട്ട് പുറത്ത് വിടാൻ കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് വി ജി അരുണാണ് സജിമോൻ്റെ ഹർജി തള്ളിയത്.
റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് സജിമോൻ ഹൈക്കോടതിയെ സമീപിക്കുന്നത്. തുടർന്ന് ഹൈക്കോടതി റിപ്പോർട്ട് പുറത്ത് വിടുന്നത് താൽക്കാലകിമായ സ്റ്റേ ചെയ്യുകയായിരുന്നു. ആരോപണങ്ങൾ നേരിടുന്നവരോട് സംസാരിക്കാതെ ഏകപക്ഷീയമായിട്ടുള്ള റിപ്പോർട്ടാണ് ജസ്റ്റിസ് ഹേമ സർമപ്പിച്ചതെന്നാണ് സജിമോൻ ഹർജിയിൽ പറഞ്ഞത്.
2019 ഡിസംബർ 31ന് സമർപ്പിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് കഴിഞ്ഞ അഞ്ച് വർഷമായി സർക്കാരിൻ്റെ മേശയ്ക്കുള്ളിൽ തന്നെയായിരുന്നു. തുടർന്ന് ഈ കഴിഞ്ഞ ജൂലൈ 25നകം റിപ്പോർട്ട് പുറത്ത് വിടണമെന്ന് സംസ്ഥാന വിവരാവാകശ കമ്മീഷ്ണർ ഡോ. എഎ അബ്ദുൽ ഹക്കീം ഉത്തരവിട്ടു. എന്നാൽ റിപ്പോർട്ട് പുറത്ത് വിടുന്നത് നിർമാതവിൻ്റെ ഹർജിയിൽ ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
എന്നാൽ പുറത്തു വിടുന്ന റിപ്പോർട്ടിൽ ആരുടെയും സ്വകാര്യതയെ ബാധിക്കുന്ന ഒന്നുമില്ലെന്നാണ് സർക്കാർ വാദം. സ്വകാര്യതയിലേക്ക് സൂചന നൽകുന്ന സൂചനകൾ പോലും ഒഴിവാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടിലെ ഒഴിവാക്കേണ്ട ഭാഗങ്ങൾ ഏതൊക്കെ എന്ന് വിവരാവകാശ കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സ്ത്രീകൾ സിനിമ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മറ്റിയെ സംസ്ഥാന സർക്കാർ നിയോഗിച്ചത്. റിട്ടേയർഡ് ജസ്റ്റിസ് കെ ഹേമയുടെ നേതൃത്വത്തിൽ ഒരു മൂന്നംഗ കമ്മീഷനാണ് സർക്കാർ നിയോഗിച്ചത്. മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയുമാണ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങൾ
Updating…