സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ല, അങ്ങനെയൊന്നിന് നിലനില്‍ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമ: മമ്മൂട്ടി | Hema Committee Report After Mohanlal Mammootty Breaks His Silence Mega Star Says There Is No Power Group In Malayalam Film Industry Malayalam news - Malayalam Tv9

Mammootty: സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ല, അങ്ങനെയൊന്നിന് നിലനില്‍ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമ: മമ്മൂട്ടി

Mammootty On Hema Committee Report :സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചര്‍ച്ചയ്ക്കിടയാക്കും.

Mammootty: സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ല, അങ്ങനെയൊന്നിന് നിലനില്‍ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമ: മമ്മൂട്ടി

Mammootty (Facebook Image)

Updated On: 

01 Sep 2024 13:19 PM

മലയാള സിനിമയില്‍ ശക്തികേന്ദ്രങ്ങളില്ലെന്ന് നടന്‍ മമ്മൂട്ടി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ പ്രതികരണം. വിഷയത്തില്‍ മമ്മൂട്ടി പ്രതികരിക്കാത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രായോഗികമായ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അതിന് നിയമതടസങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും അഭ്യര്‍ഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനില്‍ക്കണമെന്നും മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

 

മലയാള സിനിമാരംഗം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗികപ്രതികരണങ്ങള്‍ക്ക് ശേഷമാണ് അംഗമെന്ന നിലയില്‍ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ.

സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചര്‍ച്ചയ്ക്കിടയാക്കും. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്.

ഒരിക്കലും സംഭവിക്കാന്‍പാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടര്‍ന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും നടപടികള്‍ ശുപാര്‍ശ ചെയ്യാനും സര്‍ക്കാര്‍ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളെയും പരിഹാരങ്ങളെയും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാന്‍ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേര്‍തിരിവുകളില്ലാതെ കൈകോര്‍ത്തുനില്‌കേണ്ട സമയമാണിത്. ഇപ്പോള്‍ ഉയര്‍ന്നുവന്ന പരാതികളിന്മേല്‍ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു.

Also Read: Hema committee report: ‘മോഹൻലാലിനു എന്തുകൊണ്ട് ഉത്തരമില്ല; സുരേഷ് ഗോപി ചോദ്യങ്ങളോട് ദേഷ്യപ്പെടുകയല്ല വേണ്ടത്’; കസ്തൂരി

ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെ. സിനിമയില്‍ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാന്‍ പറ്റുന്ന രം?ഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ പ്രായോഗികമായ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കില്‍ ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും അഭ്യര്‍ഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനില്‍ക്കണം.

അതേസമയം, സിനിമയിലെ പവര്‍ ഗ്രൂപ്പിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മോഹന്‍ലാലും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താന്‍ പവര്‍ ഗ്രൂപ്പിന്റെ ഭാഗമല്ലെന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയത്. ഇങ്ങനെ ഒരു ഗ്രൂപ്പ് ഉണ്ടെന്നത് താന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത് എന്നും ആ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്തു വെച്ച് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുന്നതിനിടെയാണ് അദ്ദേ?ഹം ഈ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ആദ്യമായാണു അദ്ദഹം മാധ്യമങ്ങളെ കണ്ടതും പ്രതികരിക്കാന്‍ തയ്യാറായതും. രാജ്യത്തെ എല്ലാ സിനിമാ മേഖലകളിലും ഇത്തരം കമ്മിറ്റികള്‍ ഉണ്ടാകട്ടെ എന്നും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന അഭിപ്രായത്തിലാണ് താന്‍ എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

ദൗര്‍ഭാഗ്യകരമായ കാര്യങ്ങളില്‍ പ്രതികരിക്കേണ്ടി വന്നതില്‍ വേദനയുണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമയിലെ മൊത്തത്തിലുള്ള കാര്യമാണു പറയുന്നത്. സിനിമാമേഖല ഒന്നാകെയാണ് പ്രതികരിക്കേണ്ടത്.

താന്‍ എവിടെയും ഒളിച്ചോടിപ്പോയിട്ടില്ല. ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് വിഷയത്തില്‍ അമ്മയ്ക്കു നേരെയാണു എല്ലാവരും വിരല്‍ ചൂണ്ടുന്നത് എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ കാരണങ്ങളാല്‍ ഗുജറാത്തിലും ബോംബെയിലും മദ്രാസിലുമായിരുന്നു ഈ വിഷയങ്ങള്‍ നടക്കുമ്പോള്‍ താനെന്നും ഭാര്യയുടെ സര്‍ജറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാരണം ആശുപത്രിയില്‍ തിരക്കിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Also Read: Lakshmy Ramakrishnan: ‘പ്രമുഖ സംവിധായകന്‍റെ താൽപര്യത്തിന് വഴങ്ങാത്തതിനാൽ 19 തവണ റീടേക്ക് എടുക്കേണ്ടി വന്നു’; നടി ലക്ഷ്മി രാമകൃഷ്ണൻ

അഭിഭാഷകരും സിനിമയിലെ തലമുതിര്‍ന്ന ആളുകളുമായി സംസാരിച്ചതിന് ശേഷമാണ് പ്രസിഡന്റ് പദവിയില്‍ നിന്ന് പിന്മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊരു വലിയ മുവ്‌മെന്റായി മാറണമെന്നും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നാണ് തന്റെ ആഗ്രഹം എന്നും കൂട്ടിച്ചേര്‍ത്തു.

രണ്ട് തവണയാണ് താന്‍ ഹേമ കമ്മിറ്റിയ്ക്ക് മൊഴി നല്‍കിയിരുന്നത്. സിനിമ മേഖലയിലെ മുഴുവന്‍ പ്രശ്‌നങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും നടനെന്ന നിലയിലും പ്രൊഡ്യൂസര്‍ എന്ന നിലയിലും തന്റെ സിനിമകളിലെ അനുഭവം വെച്ചാണ് മൊഴി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

എപ്പോഴാണ് സൂര്യൻ മരിക്കുക? ശാസ്ത്രം പറയുന്നതിങ്ങനെ
നായ്ക്കൾക്ക് നൽകി കൂടാനാകാത്ത ഭക്ഷണങ്ങൾ
വിഷാദത്തോട് വിട പറയാം..
ഇന്ത്യ - ദക്ഷിണാഫ്രിക്ക പരമ്പരയിൽ ശ്രദ്ധിക്കേണ്ട താരങ്ങൾ