Hema Committee Report : ഹേമ കമ്മിറ്റി റിപ്പോർട്ട്; ‘ഒരു അവസരത്തിനായി സ്ത്രീകൾ കിടക്ക പങ്കിടുമെന്നുമുള്ള ചിന്തയാണ് സിനിമാ മേഖലയിലെ ചില പുരുഷൻമാർക്കുള്ളത്
Hema Committee Report Findings: സിനിമ മേഖലയിലെ പുരുഷന്‍മാരുടെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കില്‍സ്ത്രീകളുടെ ഭാവി നശിപ്പിക്കും. പലരും സഹിക്കുന്നത് ഒറ്റപ്പെടുന്നത് പേടിച്ചാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് സൂചിപ്പിക്കുന്നത്
മലയാള സിനിമയിലെ സ്ത്രീകൾ നേരിടേണ്ടി വന്ന കൊടുക്രൂരതകള്‍ വ്യക്തമാക്കുന്നതായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് (Hema Committee Report). സിനിമയില്‍ അവസരം ലഭിക്കാന്‍ നടിമാര്‍ പലതിനും വഴങ്ങിക്കൊടുക്കേണ്ടി വരുന്നുവെന്ന് തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. ചുരുക്കത്തിൽ മലയാള സിനിമയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നാണ് കമ്മിഷന്റെ കണ്ടെത്തൽ.
അഭിനയിക്കാനുള്ള ഇഷ്ടം കൊണ്ടാണ് സ്ത്രീകൾ സിനിമ മേഖലയിലേക്ക് കടന്ന് വരുന്നതെന്ന് ചിന്തിക്കാൻ പുരുഷൻമാർക്കില്ലെന്നും അവർ പേരിനും പ്രശസ്തിക്കും പണത്തിനുമായാണ് എത്തുന്നതെന്നും ഒരു അവസരത്തിനായി ഏതു പരുഷനോടൊപ്പവും കിടക്ക പങ്കിടുമെന്നുമുള്ള ചിന്തയാണ് സിനിമാ മേഖലയിലെ ചില പുരുഷൻമാർക്കെന്നും റിപ്പോർട്ടിൽ പറയുന്നു.
കുറച്ച് വസ്ത്രം ധരിച്ചാൽ അവസരം ലഭിക്കുമെന്നും ഇറുകിയ വസ്ത്രം ധരിക്കാൻ നിർബന്ധിക്കുന്നവരും ഈ മേഖലയിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. രാത്രിയില്‍ മുറിയുടെ വാതിലില്‍ തട്ടുന്നു. വഴങ്ങിയില്ലെങ്കില്‍ ഭാവി നശിപ്പിക്കും. പലരും സഹിക്കുന്നത് ഒറ്റപ്പെടുന്നത് പേടിച്ചാണ്. വനിതാ നിര്‍മാതാക്കളോട് നടൻമാര്‍ അപമാനിക്കുന്നു.
ഉപദ്രവിച്ചയാളിന്റെ ഭാര്യയായി പിറ്റേന്ന് അഭിനയിച്ചുവെന്നാണ് ഒരു നടിയുടെ മൊഴി. തലേദിവസത്തെ മോശം അനുഭവം മാനസികമായി തകർത്തതിനാൽ ഒരു ഷോട്ട് തന്നെ 17 റീ ടേക്കുകൾ എടുക്കേണ്ടി വന്നവെന്നും അതിന്റെ പേരിൽ സംവിധായകൻ കഠിനമായി വിമർശിച്ചെന്നും നടി പറയുന്നു. സിനിമാ സെറ്റില്‍ ഒറ്റയ്‍ക്ക് പോകാൻ തങ്ങള്‍ക്ക് ഭയമാണെന്നും നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ (ICC) മാത്രം പോരെന്നും ബദലായ സ്വതന്ത്ര സംവിധാനം അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.