Hello Mummy OTT: ഹലോ മമ്മി ഒടിടിയിൽ എടുക്കാൻ ആളില്ലേ? റിലീസ് എപ്പോൾ
Hello Mummy OTT Release: നവംബർ 21-ന് തീയ്യേറ്ററുകളിലെത്തിയ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയും, ഷറഫുദ്ദീനുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം ഏത് ഒടിടിയിൽ എത്തുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല
ഒരു ഫാൻ്റസി കോമഡി ത്രില്ലറായിട്ട് പോലും ഹലോ മമ്മിയുടെ ഒടിടിയിൽ ഇപ്പോഴും അനിശ്ചിതാവസ്ഥയുണ്ടെന്നാണ് റിപ്പോർട്ട്. ചിത്രത്തിന് മുൻപും ശേഷവും വന്ന ചിത്രങ്ങൾ വരെ തങ്ങളുടെ സ്ട്രീമിംഗ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഹലോ മമ്മി ഇപ്പോഴും ഒടിടി റിലീസ് സംബന്ധിച്ച് അറിയിപ്പുകളൊന്നും നടത്തിയിട്ടില്ല. നവംബർ 21-ന് തീയ്യേറ്ററുകളിലെത്തിയ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയും, ഷറഫുദ്ദീനുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ഹാസ്യം, പ്രണയം, ഫാൻ്റസി, ഹൊറർ മിക്സായിരുന്നു ചിത്രം. ചിത്രത്തിൽ ബോണി എന്ന കഥാപാത്രമായി ഷറഫുദീനും സ്റ്റെഫിയായി ഐശ്വര്യ ലക്ഷ്മിയും എത്തുന്നുണ്ട്. ഹാങ്ങ് ഓവർ ഫിലിംസുമായ് ചേർന്ന് എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസിൻ്റെ മൂന്നാമത്തെ ചിത്രമാണിത്.
ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിശോധിച്ചാൽ സണ്ണി ഹിന്ദുജ, അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ എന്നിവരെ കൂടാതെ ചിത്രത്തിൽ ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഹലോ മമ്മിയുടെ ഛായാഗ്രഹണം: പ്രവീൺ കുമാറാണ്, ചിത്രസംയോജനം: ചമൻ ചാക്കോയാണ് ഗാനരചന: മു. രി, സുഹൈൽ കോയ എന്നിവർ ചേർന്നാണ്. ഹലോ മമ്മിയുടെ സൗണ്ട് ഡിസൈൻ: സിങ്ക് സിനിമയാണ് ക്രിയേറ്റിവ് ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി എന്നിവരാണ്. പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ് എന്നിവർ ചേർന്നാണ്.
മേക്കപ്പ്: റോണക്സ് സേവ്യറും പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹനുമാണ്, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയരാണ്, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ് ആണ്, സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ് എന്നിവരാണ്. സ്റ്റിൽസ്: അമൽ സി സദറാണ്. ഡിസൈൻ: ടെൻ പോയിൻ്റും കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യനുമാണ്. പിആർഒ: പ്രതീഷ് ശേഖർ, പി ആർ&മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരും നിർവ്വഹിക്കുന്നു.
ഒടിടി റിലീസ് തീയ്യതി
നിലവിൽ ഇതുവരെയും ചിത്രത്തിൻ്റെ ഒടിടി റീലീസ് തീയ്യതി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യൻ എക്സ്പ്രസ്സിൻ്റെ മലയാളം വെബ്സൈറ്റ് പങ്കു വെക്കുന്ന വിവരങ്ങൾ പ്രകാരം ചിത്രം ജനുവരി ആദ്യ വാരം ഒടിടിയിലെത്തുമെന്നാണ്. എന്നാൽ ഹെർ സിന്ദഗി പോലുള്ള എൻ്റർടെയിൻമെൻ്റ് സൈറ്റുകൾ പങ്കുവെക്കുന്ന വിവരങ്ങളിൽ ചിത്രത്തിൻ്റെ ഒടിടി ഡേറ്റില്ല.