5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hello Mummy Movie: ഹലോ മമ്മി റിലീസിന് : കാത്തിരിക്കുന്നത് ഹാസ്യം, പ്രണയം, ഫാന്റസി, ഹൊറർ ചിത്രം

Hello Mummy Movie Release: ഹാങ്ങ് ഓവർ ഫിലിംസുമായ് എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. 'നീലവെളിച്ചം', 'അഞ്ചക്കള്ളകോക്കാൻ' എന്നീ ചിത്രങ്ങളായിരുന്നു മുൻപ് ഇവരുടെ കൂട്ടുകെട്ടിലുണ്ടായ

Hello Mummy Movie: ഹലോ മമ്മി റിലീസിന് : കാത്തിരിക്കുന്നത് ഹാസ്യം, പ്രണയം, ഫാന്റസി, ഹൊറർ ചിത്രം
Hello Mummy Movie | Credits
arun-nair
Arun Nair | Published: 19 Nov 2024 13:08 PM

അങ്ങനെ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന പുതിയ ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ ചിത്രം ‘ഹലോ മമ്മി’ നവംബർ 21ന് തിയറ്ററുകളിലെത്തും. വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ.എസ് എന്നിവർ ചേർന്ന് നിർമ്മാണം വഹിക്കുന്ന ചിത്രം ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മിക്കുന്നത്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ഹാസ്യം, പ്രണയം, ഫാന്റസി, ഹൊറർ തുടങ്ങി പ്രേക്ഷകർക്കാവശ്യമായ എല്ലാ ചേരുവകളും അടങ്ങിയ ചിത്രമാണ് ‘ഹലോ മമ്മി’ എന്ന് അണിയറ പ്രവർത്തകർ തന്നെ പറയുന്നു.

ഹാങ്ങ് ഓവർ ഫിലിംസുമായ് എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ‘നീലവെളിച്ചം’, ‘അഞ്ചക്കള്ളകോക്കാൻ’ എന്നീ ചിത്രങ്ങളായിരുന്നു മുൻപ് ഇവരുടെ കൂട്ടുകെട്ടിലുണ്ടായത്.ഡ്രീം ബിഗ് പിക്ച്ചേഴ്സാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്. ഫാഴ്സ് ഫിലിംസ് ചിത്രത്തിൻ്റെ ജിസിസി ഓവർസീസ് ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യുഷനും കരസ്ഥമാക്കി. ചിത്രത്തിലെ ഗാനങ്ങൾ സരിഗമ മ്യൂസിക്ക് പ്രേക്ഷകരിലേക്കെത്തിക്കും.

വലിയ താരനിര

‌ബോണി എന്ന കഥാപാത്രമായി ഷറഫുദ്ദീനും സ്റ്റെഫിയായ് ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിലെത്തുന്നുണ്ട്. സണ്ണി ഹിന്ദുജ (‘ആസ്പിരന്റ്സ്’ഫെയിം), അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ: Hello Mummy: സൈബറിടത്ത് തരംഗമായി ‘ഗെറ്റ് മമ്മിഫൈഡ്’; നവംബര്‍ 21ന് ‘ഹലോ മമ്മി’ എത്തുന്നു

ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്, സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റിൽസ്: അമൽ സി സദർ, ഡിസൈൻ: ടെൻ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, പിആർഒ: പ്രതീഷ് ശേഖർ, പി ആർ&മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

മലയാളം ഫിലിം ഇന്റസ്ട്രിയിൽ, ഈ വർഷം പുറത്തിറങ്ങിയ സിനിമകളുടെ എണ്ണമെടുത്താൽ, ബോക്സ് ഓഫീസ് കളക്ഷൻ തൂത്തുവാരിയ ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെയാണുള്ളത്. പ്രമേയത്തിലും പശ്ചാത്തലത്തിലും ദൃശ്യാവിഷ്ക്കാരത്തോടും കൂടി എത്തിയ മാസ്സ്, ആക്ഷൻ, ത്രില്ലർ, റിയലസ്റ്റിക്, റൊമാന്റിക് ചിത്രങ്ങൾക്ക് ഇടയിലേക്കാണ് ‘ഹലോ മമ്മി എത്തുന്നതും.