Hello Mummy: സൈബറിടത്ത് തരംഗമായി ‘ഗെറ്റ് മമ്മിഫൈഡ്’; നവംബര്‍ 21ന് ‘ഹലോ മമ്മി’ എത്തുന്നു

Hello Mummy Promo Song Out: ബോണിയെന്ന കഥാപാത്രത്തെയാണ് ഹലോ മമ്മിയില്‍ ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്നത്. സ്റ്റെഫിയായി ഐശ്വര്യ ലക്ഷ്മിയും എത്തുന്നു. സണ്ണി ഹിന്ദുജ, അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Hello Mummy: സൈബറിടത്ത് തരംഗമായി ഗെറ്റ് മമ്മിഫൈഡ്; നവംബര്‍ 21ന് ഹലോ മമ്മി എത്തുന്നു

ഹലോ മമ്മി (Image Credits: Screengrab)

Published: 

17 Nov 2024 21:02 PM

നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ഹലോ മമ്മിയുടെ ആനിമേറ്റഡ് പ്രൊമോ സോങ്ങ് പുറത്തിറങ്ങി. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷത്തിലെത്തുന്ന ഫാന്റസി കോമഡി ചിത്രം ഹലോ മമ്മി. സരിഗമയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗെറ്റ് മമ്മിഫൈഡ് എന്ന പേരില്‍ എത്തിയ പാട്ട് പുറത്തിറങ്ങിയത്. നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ആദ്രി ജോയും യൂട്യൂബ് സോങ്ങ് ക്രിയേറ്ററായ അശ്വിന്‍ റാമും ചേര്‍ന്നാണ് പാട്ട് ഒരുക്കിയത്.

നവംബര്‍ 21നാണ് ചിത്രം തിയറ്ററുകളിലെത്തുക. സിനിമയുടെ ട്രെയിലര്‍ വൈറലായതോടെ വന്‍ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജോമിന്‍ മാത്യു, ഐബിന്‍ തോമസ്, രാഹുല്‍ ഇ എസ് എന്നിവരും ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം സജിന്‍ അലി, നിസാര്‍ ബാബു, ദിപന്‍ പട്ടേല്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍. നീലവെളിച്ചം, അഞ്ചക്കള്ളകോക്കാന്‍ എന്നീ ചിത്രങ്ങളുടെ നിര്‍മാണ പങ്കാളിത്തത്തിന് ശേഷം ഹാങ്ങ് ഓവര്‍ ഫിലിംസുമായി എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍സ് നിര്‍മാണത്തില്‍ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

ബോണിയെന്ന കഥാപാത്രത്തെയാണ് ഹലോ മമ്മിയില്‍ ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്നത്. സ്റ്റെഫിയായി ഐശ്വര്യ ലക്ഷ്മിയും എത്തുന്നു. സണ്ണി ഹിന്ദുജ, അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഡ്രീം ബിഗ് പിക്‌ച്ചേഴ്‌സാണ് സ്വന്തമാക്കിയത്. ജിസിസി ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ റൈറ്റ്‌സ് ഉള്‍പ്പെടെയുള്ള ഓവര്‍സീസ് ഡിസ്ട്രിബ്യുഷന്‍ ഫാഴ്‌സ് ഫിലിംസും കരസ്ഥമാക്കി.

Also Read: Sookshmadarshini trailer: ആകാംക്ഷയുടെ മുള്‍മുനയിൽ ‘സൂക്ഷ്മദർശിനി’ ട്രെയിലർ; ബേസിൽ- നസ്രിയ ചിത്രം നവംബർ 22ന് റിലീസിന്

ചിത്രത്തിലെ ഗാനങ്ങള്‍ സരിഗമ മ്യൂസിക്കാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ചിത്രത്തിലെ ആദ്യഗാനം റെഡിയാ മാരന്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഡബ്സി, സിയ ഉള്‍ ഹഖ്, ജേക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചത്. ജേക്‌സ് ബിജോയിയാണ് സംഗീതം പകര്‍ന്നത്. മൂ.രിയുടെതാണ് വരികള്‍.

ഛായാഗ്രഹണം: പ്രവീണ്‍ കുമാര്‍, ചിത്രസംയോജനം: ചമന്‍ ചാക്കോ, ഗാനരചന: മു. രി, സുഹൈല്‍ കോയ, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, ക്രിയേറ്റിവ് ഡയറക്റ്റര്‍: രാഹുല്‍ ഇ എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബിജേഷ് താമി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: സാബു മോഹന്‍, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആര്‍ വാരിയര്‍, വി എഫ് എക്‌സ്: പിക്‌റ്റോറിയല്‍ എഫ്എക്സ്, സംഘട്ടനം: കലൈ കിങ്‌സണ്‍, പി സി സ്റ്റണ്ട്‌സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റില്‍സ്: അമല്‍ സി സദര്‍, ഡിസൈന്‍: ടെന്‍ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യന്‍ എം, പി ആര്‍ & മാര്‍ക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്സ്: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.

Related Stories
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ