Muskan Nancy James: സ്വത്തും പണവും ആവശ്യപ്പെട്ടു, ഗാർഹിക പീഡനവും; നടി ഹൻസികയ്‌ക്കും സഹോദരനുമെതിരെ മുസ്‌കാൻ നാൻസി ജെയിംസ്

Muskan Nancy James Against Husband And His Family: ഡിസംബർ 18 നാണ് മുസ്‌കാൻ നാൻസി അംബോലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മുസ്‌കാന്റെ പരാതിയിൽ ഐപിസി സെക്ഷൻ 498 എ, 504, 506, 34 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്റെയും ഭർത്താവിന്റെയും ബന്ധത്തിൽ വിള്ളൽ വരുത്തിയത് ഹൻസികയും ഭർതൃമാതാവും ചേർന്നെന്നാണെന്നാണ് പരാതിയിൽ പറയുന്നത്. മൂവരും തന്നോട് സ്വത്തുക്കളും പണവും ആവശ്യപ്പെട്ടിട്ടുണ്ട്. വില കൂടിയ സമ്മാനങ്ങളും പണവും നൽകാൻ പലതവണ ആവശ്യപ്പെട്ടു.

Muskan Nancy James: സ്വത്തും പണവും ആവശ്യപ്പെട്ടു, ഗാർഹിക പീഡനവും; നടി ഹൻസികയ്‌ക്കും സഹോദരനുമെതിരെ മുസ്‌കാൻ നാൻസി ജെയിംസ്

മുസ്‌കാൻ നാൻസി ജെയിംസ്, പ്രശാന്ത് മോട്‌വാനി, ഹൻസിക മോട്‌വാനി

Published: 

06 Jan 2025 19:05 PM

മുംബൈ: നടി ഹൻസിക മോട്‌വാനിയുടെ കുടുംബത്തിനെതിരെ ഗാർഹിക പീഡനത്തിന് കേസുമായി സഹോദരൻ്റെ ഭാര്യ. ടെലിവിഷൻ താരവും ഹൻസികയുടെ സഹോദരൻ പ്രശാന്ത് മോട്‌വാനിയുടെ ഭാര്യയുമായ മുസ്‌കാൻ നാൻസി ജെയിംസാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് പ്രശാന്ത് മോട്‌വാനി, ഭർതൃമാതാവ് മോന മോട്‌വാനി, ഭർതൃ സഹോദരി ഹൻസിക മോട്‌വാനി എന്നിവർക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

ഡിസംബർ 18 നാണ് മുസ്‌കാൻ നാൻസി അംബോലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മുസ്‌കാന്റെ പരാതിയിൽ ഐപിസി സെക്ഷൻ 498 എ, 504, 506, 34 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്റെയും ഭർത്താവിന്റെയും ബന്ധത്തിൽ വിള്ളൽ വരുത്തിയത് ഹൻസികയും ഭർതൃമാതാവും ചേർന്നെന്നാണെന്നാണ് പരാതിയിൽ പറയുന്നത്.

മൂവരും തന്നോട് സ്വത്തുക്കളും പണവും ആവശ്യപ്പെട്ടിട്ടുണ്ട്. വില കൂടിയ സമ്മാനങ്ങളും പണവും നൽകാൻ പലതവണ ആവശ്യപ്പെട്ടു. ഇത് നൽകാത്തതിനെ തുടർന്നാണ് ഭർത്താവുമായുള്ള ബന്ധം വഷളായതെന്നും ഇതിനെ തുടർന്ന് താൻ ഗാർഹിക പീഡനം അനുഭവിച്ചിട്ടുണ്ടെന്നും മുസ്‌കാൻ പരാതിയിൽ പറയുന്നു.

തുടർന്ന് കേസ് പരിശോധിച്ച ശേഷം മോട്‌വാനി കുടുംബത്തിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. 2020ലാണ് മുസ്കാനും പ്രശാന്തും വിവാഹിതരായത്. രണ്ട് വർഷം മുമ്പ് ഇരുവരും വേർപിരിയുന്നുവെന്ന വാർത്തകളും സമൂഹമാദ്ധ്യങ്ങളിൽ ഇടംപിടിച്ചിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട് പ്രശാന്തും ഹൻസികയും ഇതുവരെ പ്രതികരിച്ചിട്ടില്ല.

തോടി ഖുഷി തോഡേ ഗം എന്ന ഷോയിലൂടെ അഭിനയ ജീവിതം ആരംഭിച്ച പ്രശസ്ത ഇന്ത്യൻ ടെലിവിഷൻ നടിയാണ് മുസ്‌കാൻ. മാതാ കി ചൗകി എന്ന ഷോയിലെ അഭിനയത്തിലൂടെ അവർ പ്രശസ്തി നേടി. അതിനുശേഷം കോഡ് റെഡ്, ഭാരത് കാ വീർ പുത്ര – മഹാറാണാ പ്രതാപ്, ഏജൻ്റ് രാഘവ് – ക്രൈംബ്രാഞ്ച് തുടങ്ങി നിരവധി ടിവി ഷോകളുടെ ഭാഗമായിരുന്നു.

2022 നവംബറിൽ, തനിക്ക് ബെൽസ് പാൾസി എന്ന രോ​ഗം ബാധിച്ചതായി മുസ്‌കാൻ വെളിപ്പെടുത്തിയിരുന്നു. ബെൽസ് പാൾസി എന്നത് വളരെ സാധാരണ അസുഖമാണ്. മുഖത്തിന്റെ ഒരുവശത്തെ മസിലുകൾക്ക് പെട്ടെന്ന് തളർച്ച സംഭവിക്കുന്ന അവസ്ഥയെയാണ് ബെൽസ് പാൾസി എന്ന് പറയുന്നത്. കണ്ണടയ്ക്കുക, ചിരിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ ഫേഷ്യൽ മസിൽസിന്റെ സഹായം വേണം. ഈ മസിൽസിനെ സപ്പോർട്ട് ചെയ്യുന്നത് ഫേഷ്യൽ നെർവിനെ ബാധിക്കുന്ന രോഗമാണ് ബെൽസ് പാൾസി എന്നറിയപ്പെടുന്നത്.

 

Related Stories
Dhanashree Verma: വെറുപ്പ് പരത്തുന്ന മുഖമില്ലാത്ത ട്രോളുകളിലൂടെ വ്യക്തിഹത്യ; വിവാദങ്ങളിൽ പ്രതികരിച്ച് ധനശ്രീ വർമ്മ
Honey Rose : ചുമ്മാതല്ല ഉദ്ഘാടനത്തിന് പോകുന്നത്; 50 ലക്ഷം രൂപ വരെയാണ് ഹണി റോസ് പ്രതിഫലം വാങ്ങിക്കുന്നത്
Rekha Chithram Movie: മമ്മൂട്ടിയുമായി ബന്ധപ്പെട്ട ആ സർപ്രൈസ് എന്താണ്, രേഖാ ചിത്രം വ്യാഴാഴ്ച
Toxic Teaser : ‘സ്റ്റേറ്റ് കടന്നപ്പോള്‍ ഗീതു മോഹൻദാസ് സ്ത്രീ വിരുദ്ധതയുടെ വ്യാഖ്യാനം തിരുത്തി’; ടോക്സിക് ടീസറിന് പിന്നാലെ ഒളിയമ്പുമായി നിതിൻ രഞ്ജിപണിക്കർ
Honey Rose: പോരാട്ടത്തിന് ഒപ്പം നിന്നവർക്ക് നന്ദി നന്ദി നന്ദി…; നടി ഹണി റോസ്
Helen Of Sparta: ബോച്ചയിൽ നിന്നും മോശം അനുഭവം, സീക്രട്ട് ഏജൻ്റ് പറഞ്ഞ വ്യക്തി ഞാനാണ്; ഹെലൻ ഓഫ് സ്പാർട്ട
ഇവ കഴിക്കരുതേ! നിങ്ങളുടെ പല്ലിനെ അപകടത്തിലാക്കും
12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി
എല്ലുകളെ ബലമുള്ളതാക്കാൻ ഇവ ശീലമാക്കാം
വിജയ് ഹസാരെ ട്രോഫി: ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയവര്‍