5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hansika Krishna: ഹൻസികയ്ക്ക് എന്താണുപറ്റിയത്, എന്തിനാണ് എംആർഐ സ്കാൻ ചെയ്തത്?

Hansika Krishna ​Instagram Post: എന്തിനാണ് ബ്രെയിനിന് എംആർഐ, എന്തു പറ്റിയതാണ് എന്നൊക്കെയുള്ള ചോദ്യങ്ങളാണ് പോസ്റ്റിന് താഴെ വരുന്നത്. ഇതൊരു യൂട്യൂബ് വ്‌ളോഗ് ആയി ഉടനെ പ്രതീക്ഷിക്കുന്നു എന്നും ചിലർ പറയുന്നുണ്ട്. ഒന്നര വയസ്സുള്ളപ്പോൾ തനിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അടുത്തിടെ ഒരു വീഡിയോയിലൂടെയാണ് ഹൻസിക വെളിപ്പെടുത്തിയിരുന്നു.

Hansika Krishna: ഹൻസികയ്ക്ക് എന്താണുപറ്റിയത്, എന്തിനാണ് എംആർഐ സ്കാൻ ചെയ്തത്?
ഹൻസിക കൃഷ്ണ (Image Credits: Instagram)
neethu-vijayan
Neethu Vijayan | Published: 15 Nov 2024 09:12 AM

സോഷ്യൽ മീഡയയിലൂടെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്ന കുടുംബമാണ് നടൻ കൃഷ്ണകുമാറിൻ്റേത്. താരത്തിൻ്റെ പെൺമക്കൾ മലയാളികൾക്ക് എല്ലാം പ്രിയങ്കരരാണ്. അതിൽ ഹൻസിക കൃഷ്ണയും (Hansika Krishna) ഏവർക്കും സുപരിചിതരാണ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും സജീവമായ ഹൻസു കൃഷ്ണകുമാറിന്റെ ഇളയ മകളാണ്. ചേച്ചിമാരായ അഹാനയുടെയും ഇഷാനിയുടെയും പാത പിൻതുടർന്ന് മോഡലിങിലും അഭിനയത്തിലും സജീവമാവാനാണ് ഹൻസികയുടെയും ആഗ്രഹം. ആഹാന നായികയായ ലൂക്ക എന്ന ചിത്രത്തിൽ ഹൻസു വേഷമിട്ടിട്ടുണ്ട്.

ഇപ്പോഴിതാ ഹൻസു ഏറ്റവും ഒടുവിൽ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റാണ് വൈറലാവുന്നത്. ഹോസ്പിറ്റലിൽ നിന്നുള്ള ഫോട്ടോയും വീഡിയോയുമാണ് പങ്കുവച്ചിട്ടുള്ളത്. എംആർഐ സ്‌കാനിങ് കഴിഞ്ഞു, പക്ഷേ ഞാൻ ഓകെയാണ് ഗായിസ് എന്നാണ് ഹൻസിക തൻ്റെ പോസ്റ്റിലൂടെ പറഞ്ഞത്. എന്തു പറ്റി എന്ന ചോദ്യത്തിന് ബ്രെയിനിന് ഒരു എംആർഐ എന്നതിനപ്പുറം കൂടുതൽ പ്രതികരണങ്ങളൊന്നും ഹൻസു നൽകിയിട്ടില്ല.

എന്നാൽ പോസ്റ്റിന് പിന്നാലെ നിരവധിപേർ ആശങ്കയുമായി രം​ഗത്തെത്തി. എന്തിനാണ് ബ്രെയിനിന് എംആർഐ, എന്തു പറ്റിയതാണ് എന്നൊക്കെയുള്ള ചോദ്യങ്ങളാണ് പോസ്റ്റിന് താഴെ വരുന്നത്. ഇതൊരു യൂട്യൂബ് വ്‌ളോഗ് ആയി ഉടനെ പ്രതീക്ഷിക്കുന്നു എന്നും ചിലർ പറയുന്നുണ്ട്.

ഒന്നര വയസ്സുള്ളപ്പോൾ തനിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അടുത്തിടെ ഒരു വീഡിയോയിലൂടെയാണ് ഹൻസിക വെളിപ്പെടുത്തിയിരുന്നു. നെഫ്രോട്ടിക് സിൻഡ്രോം എന്ന അസുഖമാണ് ഒരു വയസ്സും അഞ്ച് മാസവും ഉള്ള സമയത്ത് ഹൻസികയ്ക്ക് ഉള്ളതായി കണ്ടെത്തിയത്. പ്രോട്ടീനുകൾ അമിതമായി മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്ന, വൃക്ക തകരാറിലാകുന്ന അവസ്ഥയെയാണ് നെഫ്രോട്ടിക് സിൻഡ്രോം എന്ന് പറയുന്നത്.

ആ സമയത്ത് മുഖം വീർത്ത് തടിച്ച് ഒരു ചൈനീസ് ലുക്കായിരുന്നുവത്രെ ഹൻസികയ്ക്ക്. അനന്തപുരി ഹോസ്പിറ്റലിൽ മൂന്ന് മൂന്നര വർഷം എടുത്ത് ചികിത്സിച്ച ശേഷമാണ് രോഗം ബേധപ്പെട്ടതെന്നും ഹൻസു പറഞ്ഞിരുന്നു. പിന്നീട് വർഷങ്ങളോളം അതിന്റെ മെഡിസിൻസ് കഴിക്കുന്നത് തുടർന്നിരുന്നു. വളരെ കഷ്ടപ്പെട്ട നീണ്ട കാലമായിരുന്നു അത്, പക്ഷേ സ്‌കൂളിൽ പോയി തുടങ്ങിയപ്പോഴേക്കും ഹൻസു പെർഫക്ട് ഓകെയായി എന്നാണ് വീഡിയോയിൽ അന്ന് അമ്മ സിന്ധു പറഞ്ഞിരുന്നത്.