Haal Movie: ‘ഹാൽ’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു; ഷെയ്നും സാക്ഷിയും പ്രധാന വേഷങ്ങളിൽ
ഷെയിൻ ഇതുവരെ ചെയ്ത ചിത്രങ്ങളിൽ ഏറ്റവുമധികം ബജറ്റുള്ള ചിത്രമായിരിക്കും ഇതെന്നാണ് സൂചന. മലയാളത്തിൽ മാത്രമല്ല ഹിന്ദി, തെലുങ്ക്, കന്നട, തമിഴ് ഭാഷകളിലും ചിത്രം എത്തും.

യുവതാരം ഷെയ്ന്‍ നിഗം പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ഹാലിൻ്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ചിത്രം ഏപ്രിൽ 24-നാണ് ചിത്രം ലോകമെമ്പാടുമുള്ള തീയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഷെയിൻ ഇതുവരെ ചെയ്ത ചിത്രങ്ങളിൽ ഏറ്റവുമധികം ബജറ്റുള്ള ചിത്രമായിരിക്കും ഇതെന്നാണ് സൂചന. മലയാളത്തിൽ മാത്രമല്ല ഹിന്ദി, തെലുങ്ക്, കന്നട, തമിഴ് ഭാഷകളിലും ചിത്രം എത്തും. സംഗീതമാണ് ചിത്രത്തിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങളിൽ ഒന്ന്.
വീര സംവിധാനം ചെയ്ത് നിഷാദ് കോയ രചന നിർവ്വഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജെവിജെ പ്രൊഡക്ഷൻസാണ്. ബോളിവുഡ് ഗായകന്‍ ആത്തിഫ് അസ്ലത്തിൻ്റെ ആദ്യ മലയാളം ചിത്രം എന്ന് കൂടി ഇതിന് പ്രത്യേകതയുണ്ട്. ഷെയിൻ, സാക്ഷി എന്നിവരെ കൂടാതെ ജോണി ആന്‍റണിയും നിഷാന്ത് സാഗറും ഒരിടവേളക്ക് ശേഷം മധുപാൽ ജോയ് മാത്യു തുടങ്ങിയവരും ഹാലിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
90 ദിവസം കൊണ്ട് നിർമ്മിച്ച ചിത്രമാണിത്. സംഗീതത്തിന് പ്രാധാന്യം നൽകിയെത്തിയ ചിത്രത്തിൻ്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് വി നന്ദഗോപൻ ആണ്. ക്യാമറ രവി ചന്ദ്രനും, ആർട്ട് ഡയറക്ഷൻ പ്രശാന്ത് മാധവും നാഥനും നിർവ്വഹിക്കുന്നു, ആകാശ് ജോസഫ് വർഗ്ഗീസാണ് ചിത്രത്തിൻ്റെ എഡിറ്റർ, ഷംനാസ് എം അഷ്‌റഫാണ് പ്രൊജക്ട് ഡിസൈനർ. ധന്യ ബാലകൃഷ്ണൻ, സഞ്ജയ് ഗുപ്ത എന്നിവർ ചേർന്നാണ് കോസ്റ്റ്യൂം ഡിസൈൻ നിർവ്വഹിക്കുന്നത്. പിജെ ജിനുവാണ് ഹാലിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ, മേക്കപ്പ് നിർവ്വഹിക്കുന്നത് അമൽ ചന്ദ്രനും, കോറിയോഗ്രാഫി സാൻഡി, ഷെരീഫ്, ദിനേശ് കുമാർ മാസ്റ്റർ എന്നിവരും ചേർന്നാണ്. ഗാനരചന: വിനായക് ശശികുമാർ, ബിൻസ്, മുത്തു, നീരജ് കുമാർ, മൃദുൽ മീർ, അബി എന്നിവരുടെ വരികൾ ചിത്രത്തിൻ്റെ സംഗീതത്തിന് മാറ്റ് കൂട്ടുന്നു.
മറ്റ് അണിയറ പ്രവർത്തകർ
അസോസിയേറ്റ് ഡയറക്ടർ: മനീഷ് ഭാർഗ്ഗവൻ, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റർ: ജിബു.ജെടിടി എന്നിവരാണ്. ചിത്രത്തിൻ്റെ വിഎഫ്എക്സ് നിർവ്വഹിച്ചിരിക്കുന്നത് മൈൻഡ്സ്റ്റീന്‍ സ്റ്റുഡിയോസാണ്. ടെന്‍ പോയിന്‍റാണ് ചിത്രത്തിൻ്റെ പബ്ലിസിറ്റി ഡിസൈൻസ് നിർവ്വഹിക്കുന്നത്, എസ് ബി കെ ഷുഹൈബ് സ്റ്റിൽസും, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാര്‍സ് ഫിലിംസുമാണ് ചെയ്യുന്നത്. ഡിഐ: കളർപ്ലാനറ്റ്, ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിജിറ്റൽ മാർക്കറ്റിംഗ് , വാഴൂര്‍ ജോസ്, ആതിര ദിൽജിത്ത് എന്നിവരാണ് പി ആർ ഒമാർ