Guruvayoorambala nadayil trailer : അടി ഇടി വെടി പൂരമായി ​ഗുരുവായൂരമ്പലനടയിൽ പുതിയ ട്രെയ്ലർ പുറത്തിറങ്ങി

Guruvayoorambala nadayil trailer : ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം വിപിൻ ദാസ് ഒരുക്കുന്ന ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിൻറെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Guruvayoorambala nadayil trailer : അടി ഇടി വെടി പൂരമായി ​ഗുരുവായൂരമ്പലനടയിൽ പുതിയ ട്രെയ്ലർ പുറത്തിറങ്ങി
Published: 

11 May 2024 09:48 AM

കൊച്ചി : ബേസിൽ ജോസഫും പൃത്ഥിരാജ് സുകുമാരനും തകർത്ത് അഭിനയിച്ച പുതിയ ചിത്രം ​ഗുരുവായൂരമ്പല നടയിലിന്റെ പുതിയ ട്രെയ്ലർ പുറത്തിങ്ങി. വിപിൻദാസാണ് ചിത്രത്തിന്റെ സംവിധാനം. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങൾ പലതും മലയാളത്തിൽ വരികയും ചിലതെല്ലാം വിജയിക്കുകയും ചെയ്തിട്ടുണ്ട്. അത്തരം ഒരു കല്യാണത്തിനിടെ ഉണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ കോമഡി എന്റർടെയ്നറാണ് ചിത്രം.

ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം വിപിൻ ദാസ് ഒരുക്കുന്ന ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിൻറെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ.

തമിഴ് നടൻ യോഗി ബാബു ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നു എന്നതും ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്. നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ.യു. തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മുഴുനീള കോമഡി എന്റർടെയ്നറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നീരജ് രവി. ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശംവും എഡിറ്റർ ജോൺ കുട്ടിയുമാണ്. സംഗീതം നൽകിയിരിക്കുന്നത് അങ്കിത് മേനോൻ.

പ്രൊഡക്‌ഷൻ കൺട്രോളർ റിനി ദിവാകറും ആർട് ഡയറക്ടർ സുനിൽ കുമാറും കോസ്റ്റ്യൂം ഡിസൈനർ അശ്വതി ജയകുമാറുമാണ്. ഗുരുവായൂർ പ്രമേയത്തിൽ പുതിയൊരു ചിത്രം ഒരുങ്ങഉമ്പോൾ ആവേശത്തിൽ കാത്തിരിക്കുകയാണ് പ്രേക്ഷകരും.

ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍