5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Guruvayoorambala Nadayil: റിലീസിന് മുമ്പ് തീപ്പൊരി ടീസര്‍; ‘ഗുരുവായൂര്‍ അമ്പലനടയില്‍’ ടീസര്‍ പുറത്ത്‌

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, E4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. മെയ് പതിനാറ്, വ്യാഴ്യാഴ്ചയാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.

Guruvayoorambala Nadayil: റിലീസിന് മുമ്പ് തീപ്പൊരി ടീസര്‍; ‘ഗുരുവായൂര്‍ അമ്പലനടയില്‍’ ടീസര്‍ പുറത്ത്‌
shiji-mk
Shiji M K | Published: 15 May 2024 12:19 PM

നാളെയാണ് നാളെയാണ്, അതെ നാളെയാണ് ‘ഗുരുവായൂര്‍ അമ്പലനടയില്‍’ തിയേറ്ററുകളിലേക്ക് എത്തുന്നത്. റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയിരിക്കുകയാണ്. ഒരു കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മെയ് പതിനാറ്, വ്യാഴ്യാഴ്ചയാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, E4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. പൃഥ്വിരാജിനും ബേസില്‍ ജോസഫിനുമൊപ്പം അനശ്വര രാജന്‍, നിഖില വിമല്‍, യോഗി ബാബു, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെയു എന്നിവരാണ് ചിത്രത്തിലെത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ജയ ജയ ജയ ജയ ഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രം സിനിമ കൂടിയാണിത്.

ഗുരുവായൂരമ്പല നടയിലിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നീരജ് രവിയാണ്. കുഞ്ഞിരാമയണം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദീപു പ്രദീവ് രചന നിര്‍വഹിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിലെ പുതിയ ഗാനവും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കെ ഫോര്‍ കല്യാണം എന്ന പേരിലുള്ള പാട്ടാണ് പുറത്തിറങ്ങിയത്. പാട്ടിന് സുഹൈല്‍ കോയ ആണ് വരികള്‍ രചിച്ചത്. അങ്കിത് മേനോന്‍ ഈണം നല്‍കിയ ഗാനം അങ്കിത്, മിലന്‍ ജോയ്, ഹിംന ഹിലരി, അരുണ മേരി ജോര്‍ജ്, ഇന്ദു ദീപു, ശരത്, നീലിമ പി ആര്യന്‍, പാര്‍വതീഷ് പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്.

കെ ഫോര്‍ കല്യാണം നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. വിവാഹാഘോഷത്തിന്റെ രസകരമായ കാഴ്ചയാണ് പാട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടന്‍ അജു വര്‍ഗീസ് ആദ്യമായി പാടിയ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധാ കാമുക എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഹാരിസ് ദേശവും എഡിറ്റര്‍ ജോണ്‍ കുട്ടിയും സംഗീതം അങ്കിത് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍ അശ്വതി ജയകുമാര്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍ അരുണ്‍ എസ്. മണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്രീലാല്‍,

സൗണ്ട് മിക്‌സിംഗ് എംആര്‍ രാജകൃഷ്ണന്‍, ആക്ഷന്‍ ഫെലിക്‌സ് ഫുകുയാഷി റവ്വേ, സ്റ്റില്‍സ് ജെസ്റ്റിന്‍ ജെയിംസ്, രോഹിത് കെ സുരേഷ്, ഡിസൈന്‍ ഡികള്‍ട്ട് സ്റ്റുഡിയോ, ഫിനാന്‍സ് കണ്‍ട്രോളര്‍ കിരണ്‍ നെട്ടയില്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, വിനോഷ് കൈമള്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍ കുമാര്‍, പിആര്‍ഒഎഎസ് ദിനേശ് എന്നിവരാണ്.