Guruvayoor Ambalanadayil: കുതിച്ച് പാഞ്ഞ് ഗുരുവായൂര്‍ അമ്പലനടയില്‍; കേരള കളക്ഷന്‍ ഇങ്ങനെ
Guruvayoor Ambalanadayil Kerala Collection: പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഇ4 എന്റര്‍ടൈന്‍മെന്റ് എന്നിവരുടെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സുപ്രിയ മേനോന്‍, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
പൃഥ്വിരാജും ബേസില്‍ ജോസഫും കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. നല്ല പ്രതികരണം ഏറ്റുവാങ്ങി ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം. ഇതുവരെ 86 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കേരളത്തില്‍ മാത്രം സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത് 44.83 കോടിയാണ്. കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിങ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണ്. പൃഥ്വിരാജിന്റെ തന്റെ ചിത്രമായ 5.83 കോടി നേടിയ ആടുജീവിതമാണ് രണ്ടാം സ്ഥാനത്തുള്ളത്. മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുണ്ട്.
തമിഴ് നടന്‍ യോഗി ബാബു ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നു എന്നതും ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്. നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെയു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഇ4 എന്റര്‍ടൈന്‍മെന്റ് എന്നിവരുടെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സുപ്രിയ മേനോന്‍, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒരു കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. രസകരമായ നിരവധി തമാശ രംഗങ്ങളും ചിത്രത്തിലുണ്ട്. 3 കോടിക്ക് മുകളില്‍ ചിലവിട്ടാണ് ചിത്രത്തില്‍ ഗുരുവായൂര്‍ അമ്പലം സെറ്റിട്ടത്. ഇത് കളമശ്ശേരിയിലായിരുന്നു.
ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരെ നോക്കിയാല്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകറാണ്, സംഗീതം അങ്കിത് മേനോനും മേക്കപ്പ് സുധി സുരേന്ദ്രനുമാണ്, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനീഷ് നന്ദിപുലവും ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍ അരുണ്‍ എസ് മണിയുമാണ്. സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരിയും വിനോഷ് കൈമള്‍, സ്റ്റില്‍സ് ജസ്റ്റിന്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ടെന്‍ ജിയുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.