Gumasthan OTT : ത്രില്ലർ ചിത്രം ഗുമസ്തൻ ഇന്ന് ഒടിടിയിൽ എത്തും; എവിടെ, എപ്പോൾ കാണാം?

Gumasthan OTT Platform and Release Date : മൂന്ന് വ്യത്യസ്ത പ്ലാറ്റ്ഫോമുകളിലൂടെയാണ് ഗുമസ്തൻ ഇന്ന് മുതൽ സംപ്രേഷണം ചെയ്യുക. സെപ്റ്റംബറിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഗുമസ്തൻ

Gumasthan OTT : ത്രില്ലർ ചിത്രം ഗുമസ്തൻ ഇന്ന് ഒടിടിയിൽ എത്തും; എവിടെ, എപ്പോൾ കാണാം?

ഗുമസ്തൻ സിനിമ പോസ്റ്റർ (Image Courtesy : Actor Bibin George Facebook)

Published: 

07 Nov 2024 13:41 PM

മലയാളത്തിൽ നിന്നുമുള്ള മറ്റൊരു ത്രില്ലർ ചിത്രവും ഇന്ന് (നവംബർ എട്ട്) ഒടിടിയിലേക്കെത്തുന്നു. സെപ്റ്റംബർ 27ന് തിയറ്ററുകളിൽ എത്തി മോശമല്ലാത്ത അഭിപ്രായം നേടിയെടുത്ത ഗുമസ്തൻ എന്ന ചിത്രമാണ് ഒടിടിയിലേക്കെത്തുന്നത് (Gumasthan OTT). മൂന്ന് വ്യത്യസ്ത പ്ലാറ്റ്ഫോമുകളിലൂടെയാണ് ഗുമസ്തൻ്റെ ഒടിടി സംപ്രേഷണം ഇന്ന് മുതൽ ആരംഭിക്കുക. ജയ്സ് ജോസ്, ദിലീഷ് പോത്തൻ, ബിബിൻ ജോർജ് എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി നവാഗതനായ അമൽ കെ ജോബി ഒരുക്കിയ ചിത്രമാണ് ഗുമസ്തൻ.

ഗുമസ്തൻ ഒടിടി

ആമസോൺ പ്രൈം വീഡിയോ, മനോരമ മാക്സ്, സിംപ്ലി സൗത്ത് എന്നീ മൂന്ന് വ്യത്യസ്ത പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രത്തിൻ്റെ സംപ്രേഷണം ഇന്ന് ആരംഭിക്കുക. ആമസോൺ പ്രൈം വീഡിയോ, മനോരമ മാക്സ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെ ഇന്ത്യയിൽ ഉള്ളവർക്ക് മാത്രമെ ചിത്രം കാണാൻ സാധിക്കൂ. ഇന്ത്യക്ക് പുറത്തുള്ളവർക്ക് ഗുമസ്തൻ സിംപ്ലി സൗത്തിലൂടെ കാണാൻ സാധിക്കുന്നതാണ്. ഇന്ന് അർധരാത്രി 12 മണി മുതലാണ് ചിത്രത്തിൻ്റെ സംപ്രേഷണം ആരംഭിക്കുക.

ALSO READ : Nalla Nilavulla Rathri OTT : റിലീസായിട്ട് ഒന്നര വർഷം, നല്ല നിലാവുള്ള രാത്രി അങ്ങനെ ഒടിടിയിലേക്കെത്തുന്നു; എപ്പോൾ, എവിടെ, എന്ന് കാണാം?

ഗുമസ്തൻ സിനിമ

മുസാഫിർ ഫിലിം കമ്പനി നിർമിച്ചിരിക്കുന്ന ചിത്രത്തിൽ ജയ്സ് ജോസ്, ദിലീഷ് പോത്തൻ, ബിബിൻ ജോർജ്, റോണി ഡേവിഡ് രാജ്, ഷാജു ശ്രീധർ, അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, ആനന്ദ് റോഷൻ, ഐ എം വിജയൻ, കൈലാഷ്, മഖ്ബൂല്‍ സൽമാൻ, ജോയ് ജോൺ ആന്റണി, ഫൈസൽ മുഹമ്മദ്‌, സുന്ദര പാന്ധ്യൻ, സ്മിനു സിജോ, നീമ മാത്യു, ബിന്ദു സഞ്ജീവ്, ഡ്രാക്കുള സുധീർ, സുധീഷ് തിരുവമ്പാടി, സ്റ്റീഫൻ മാത്യു, ലുലു ഷെഹീൻ, അലക്സ് കുര്യൻ, രജീഷ് കെ സൂര്യ, രാജേഷ് മേനോൻ, മച്ചാൻ സലിം, തോമസുകുട്ടി, വിജി മാത്യു, ഷാൻ റാവുത്തർ, ഡോണാൾഡ് ജോയ്, ജീമോൻ ജോർജ്, പ്രണവ്, മഞ്ജു ഷെറിൻ, എൽദോ രാജു, അനീറ്റ ജോഷി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

റിയാസ് ഇസ്മത്താണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. സ്റ്റീഫൻ ദേവസിയാണ് സംഗീത സംവിധായകൻ. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ബിനോയ് എസ് പ്രസാദാണ്. കുഞ്ഞുണ്ണി എസ് കുമാറാണ് ഛായാഗ്രഹകൻ. അയൂഭ് ഖാനാണ് എഡിറ്റർ. ഇതിന് പുറമെ ടൊവീനോ തോമസിൻ്റെ എആർഎമ്മും ഇന്ന് നവംബർ എട്ടിന് ഒടിടിയിൽ എത്തും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ സംപ്രേഷണം ഇന്ന് മുതൽ ആരംഭിക്കുക.

Related Stories
Naga Chaitanya-Shobhitha Dhulipala: നടൻ നാഗചൈതന്യയും ശോഭിത ധുലീപാലയും വിവാഹിതരായി
Dominic and the Ladies Purse: ‘ദാ ഇങ്ങനെ ഇടിക്കണം’ ഗോകുല്‍ സുരേഷിനെ സ്റ്റണ്ട് പഠിപ്പിക്കുന്ന മമ്മൂട്ടി; ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്’ ടീസര്‍ എത്തി
Identity: ഇത് ത്രില്ലടിപ്പിക്കും! ​ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ടൊവിനോ എത്തുന്നു; ‘ഐഡന്റിറ്റി’യുടെ ടീസർ പുറത്ത്
Varada-Jishin: ‘എന്തൊക്കെ കാണണം? കേൾക്കണം? എന്തായാലും കൊള്ളാം’; വരദയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ജിഷിനുള്ള മറുപടിയോ?
Naveen Nazim: നസ്രിയയുടെ സഹോദരൻ നവീൻ നസീമിന് വിവാഹനിശ്ചയം; ചടങ്ങിൽ തിളങ്ങി ഫഹദും നസ്രിയയും
Pushpa 2: സാരിയിൽ പുഷ്പ-ശ്രീവല്ലി എംബ്രോയ്ഡറി; സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി രശ്‌മികയുടെ പുതിയ പോസ്റ്റ്
നെയിൽ പോളിഷ് തൈറോയ്ഡിന് വരെ കാരണമാകും
കണ്ണ് ഇടയ്ക്കിടെ തുടിക്കുന്നുണ്ടോ? കാരണം ഇതാണ്
തേങ്ങ പൊട്ടിച്ചതിന് ശേഷം ഏത് ഭാഗം ആദ്യം ചിരകണം?
ആ ഫോട്ടോ മാത്രം സാമന്ത നീക്കം ചെയ്‌തില്ല