5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Grrr OTT : ഗ്ർർർ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

Grrr OTT Release Updates : ജൂൺ 14ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഗ്ർർർ. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

Grrr OTT : ഗ്ർർർ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?
ഗ്ർർർ സിനിമയുടെ പോസ്റ്റർ (Image Courtesy : Social Media)
jenish-thomas
Jenish Thomas | Updated On: 25 Jul 2024 21:22 PM

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഗ്ർർർ (Grrr Movie). ഇരുവർക്കും പുറമെ ചിത്രത്തിൽ ഒരു സിംഹവും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. തിയറ്ററുകൾ വലിയ വിജയം നേടാൻ സാധിക്കാതിരുന്ന ചിത്രം കൂടുതൽ പ്രേക്ഷകരിലേക്കെത്തിയില്ല. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കെത്താൻ പോകുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഗ്ർർർ ഉടൻ ഒടിടിയിൽ (Grrr OTT) എത്തും. സ്റ്റാർ നെറ്റ്വർക്കിൻ്റെ ഒടിടി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്.

ചിത്രം എന്ന് ഒടിടിയിൽ എത്തും?

അതേസമയം ചിത്രം എന്ന് ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് ഇതുവരെ ഔദ്യോഗികമായി ഡിസ്നി പ്ലസോ സിനിമയുടെ അണിയറപ്രവർത്തകരോ അറിയിച്ചിട്ടില്ല. സ്റ്റാർ നെറ്റ്വർക്ക് തന്നെയാണ് ചിത്രത്തിൻ്റെ സാറ്റ്ലൈറ്റ് അവകാശം നേടിയത്. റിപ്പോർട്ടുകൾ പ്രകാരം ഗ്ർർർ ഓണത്തിന് ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്യും. പൃഥ്വിരാജിൻ്റെ എസ്ര എന്ന സിനിമയ്ക്ക് ശേഷം ജെയ് കെ ഒരുക്കിയ ചിത്രമാണ് എസ്ര. ഒരു പ്രത്യേക സാഹചര്യത്തില്‍ മൃഗശാലയിലെ സിംഹക്കൂട്ടില്‍ അകപ്പെട്ടുപോകുന്ന യുവാവിൻ്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹം ‘ദർശൻ’ എന്നു പേരുള്ള സിംഹമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ALSO READ : KILL OTT : തിയറ്ററുകളിൽ അടിപ്പൂരം സൃഷ്ടിച്ച കിൽ ഒടിടിയിൽ എത്തി; എവിടെ കാണാം?

ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവരുടെ നിർമാണ കമ്പനിയായ ഓഗസ്റ്റ് സിനിമാസിൻ്റെ ബാനറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനും സുരാജിനും പുറമെ അനഘ, അലന്‍സിയര്‍, മഞ്ജു പിള്ള, രാജേഷ്‌ മാധവന്‍, ശ്രുതി രാമചന്ദ്രന്‍, ധനേഷ് ആനന്ദ്‌, രാകേഷ് ഉഷാര്‍, രതീഷ്‌ ബാലകൃഷ്ണന്‍ പൊതുവാള്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിഹോളിക്സ് ആണ് ‘ഗര്‍ര്‍ര്‍-ന്റെ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് . ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ ജയ്‌ കെയും പ്രവീണ്‍ എസും ചേര്‍ന്നാണ്. രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

മറ്റ് അണിയറ പ്രവർത്തകർ

ഛായാഗ്രഹണം: ജയേഷ് നായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീര്‍ മലവട്ടത്ത്

സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, VFX: എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ: RJ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ: ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആര്‍ഒ: ആതിര ദിൽജിത്ത്.