5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Grrr Movie: സ്‌കൂളുകളില്‍ ഇനി ഗര്‍ജനം; കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ സമ്മാനവുമായി ചാക്കോച്ചനും സുരാജും

Grrr movie nameslip and face mask for kids: സ്‌കൂള്‍ തുറക്കുന്ന വേളയില്‍ കുട്ടികള്‍ക്ക് വേറിട്ടൊരു അനുഭവമായിരിക്കും ഇതെന്നാണ് പൊതുവെ അഭിപ്രായം. 'എസ്ര' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന 'ഗ്ര്‍ര്‍ര്‍' പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ്.

Grrr Movie: സ്‌കൂളുകളില്‍ ഇനി ഗര്‍ജനം; കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ സമ്മാനവുമായി ചാക്കോച്ചനും സുരാജും
shiji-mk
Shiji M K | Published: 01 Jun 2024 15:56 PM

കുട്ടികള്‍ക്ക് വേറിട്ട സമ്മാനവുമായി കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും. തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ ‘ഗ്ര്‍ര്‍ര്‍’-ന്റെ പ്രൊമോഷണല്‍ ചടങ്ങുകളില്‍ വെച്ച് ഇരുവരും കുട്ടികള്‍ക്ക് ‘ഗ്ര്‍ര്‍ര്‍’ സ്‌പെഷ്യല്‍ മുഖംമൂടിയും നെയിംസ്ലിപ്പുകളും സമ്മാനിച്ചു. ‘ഗ്ര്‍ര്‍ര്‍’-ലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ ദര്‍ശന്‍ എന്ന സിംഹത്തിന്റെ ചിത്രങ്ങളുള്ള നെയിംസ്ലിപ്പും മുഖംമൂടിയുമാണ് കുട്ടികള്‍ താരങ്ങളുടെ കയ്യില്‍നിന്ന് ഏറ്റുവാങ്ങിയത്.

സ്‌കൂള്‍ തുറക്കുന്ന വേളയില്‍ കുട്ടികള്‍ക്ക് വേറിട്ടൊരു അനുഭവമായിരിക്കും ഇതെന്നാണ് പൊതുവെ അഭിപ്രായം. ‘എസ്ര’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന ‘ഗ്ര്‍ര്‍ര്‍’ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹമാണ് ‘ദര്‍ശന്‍’ എന്നു പേരുള്ള സിംഹമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ജൂണ്‍ 14-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.

‘ഗര്‍ര്‍ര്‍-ന്റെ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത് സിനിഹോളിക്‌സ് ആണ്. സംവിധായകന്‍ ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും ‘ഗര്‍ര്‍ര്‍…’-ന്റെ പ്രത്യേകതയാണ്.

ഛായാഗ്രഹണം: ജയേഷ് നായര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മിഥുന്‍ എബ്രഹാം, എഡിറ്റര്‍: വിവേക് ഹര്‍ഷന്‍, പശ്ചാത്തല സംഗീതം: ഡോണ്‍ വിന്‍സെന്റ്, സംഗീതം: ഡോണ്‍ വിന്‍സെന്റ്, കൈലാസ് മേനോന്‍, ടോണി ടാര്‍സ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈന്‍: ശ്രീജിത്ത് ശ്രീനിവാസന്‍, VFX: എഗ് വൈറ്റ് വിഎഫ്എക്‌സ്, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണല്‍ ഡയലോഗുകള്‍: RJ മുരുകന്‍, ക്രിയേറ്റീവ് ഡയറക്ടര്‍: ആല്‍വിന്‍ ഹെന്റി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മിറാഷ് ഖാന്‍, വരികള്‍: വൈശാഖ് സുഗുണന്‍, ഡിസൈന്‍: ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍, പിആര്‍ഒ:ആതിരദില്‍ജിത്ത്.