5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

A A Rahim: തെറി വിളിക്കുന്ന ഒരു കൂട്ടം അപകടകരമാണ്… ​ഗൗരി ലക്ഷ്മിക്ക് ഐക്യദാര്‍ഢ്യവുമായി എ.എ.റഹീം

AA Rahim in Gouri lakshmi Issue: ഒരു സ്ത്രീ തന്റെ ജീവതത്തിലുണ്ടായ ദുരനുഭവങ്ങളാണ് താൻ തന്റെ പാട്ടിലൂടെ പറഞ്ഞത് എന്ന് പറഞ്ഞപ്പോൾ തെറി വിളിക്കുന്ന ഒരു കൂട്ടം അപകടകരമാണ്

A A Rahim: തെറി വിളിക്കുന്ന ഒരു കൂട്ടം അപകടകരമാണ്… ​ഗൗരി ലക്ഷ്മിക്ക് ഐക്യദാര്‍ഢ്യവുമായി എ.എ.റഹീം
aswathy-balachandran
Aswathy Balachandran | Updated On: 11 Jul 2024 10:01 AM

തിരുവനന്തപുരം: ‘മുറിവ്’ എന്ന ഗാനത്തിന്റെ പേരിൽ സൈബറാക്രമണം നേരിടുന്ന ഗായിക ഗൗരി ലക്ഷ്മിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യസഭാ എം പി എഎ റഹിം രം​ഗത്ത്. ഒരു സ്ത്രീ സ്വന്തം ദുരനുഭവങ്ങൾ പറയുമ്പോൾ തെറിവിളിക്കുന്ന കൂട്ടം അപകടരമാണെന്ന് എ.എ റഹീം കുറിപ്പിൽ പറയുന്നു.

റഹീമിന്റെ കുറിപ്പ്

എന്റെ പേര് പെണ്ണ്.. എനിക്ക് വയസ്സ് എട്ട്’…ഒരു സ്ത്രീ തന്റെ ജീവതത്തിലുണ്ടായ ദുരനുഭവങ്ങളാണ് താൻ തന്റെ പാട്ടിലൂടെ പറഞ്ഞത് എന്ന് പറഞ്ഞപ്പോൾ തെറി വിളിക്കുന്ന ഒരു കൂട്ടം അപകടകരമാണ്.ഗായിക ഗൗരി ലക്ഷ്മി തന്റെ ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ ‘മുറിവ്’ എന്ന തന്റെ പാട്ടിലൂടെ പാടിയതിനെതിരെയുള്ള സൈബർ ആക്രമണം അപലപനീയമാണ്.ഗൗരിക്ക് ഐക്യദാർഢ്യം..!

ALSO READ : ടർബോയ്ക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ അടുത്ത ചിത്രമെത്തുന്നു; ​സംവിധാനം ഗൗതം മേനോൻ

അടുത്തിടെ തനിക്കെതിരേ ഉണ്ടായ സൈബർ ആക്രമണത്തോട് പ്രതികരിച്ച് ​ഗായിക ​ഗൗരി ലക്ഷ്മി രം​ഗത്തെത്തിയിരുന്നു. മുറിവ്’ എന്ന പാട്ടിനെതിരെയാണ് സൈബർ ആക്രമണം ഉണ്ടായത്. പാട്ടിൽ പറഞ്ഞിരിക്കുന്നത് തന്റെ സ്വന്തം അനുഭവമാണെന്നും വെറുതെ സങ്കൽപിച്ച് എഴുതിയതല്ലെന്നും ഗൗരി വ്യക്തമാക്കിയതാണ്. വിമർശിക്കുന്ന ഒരു വിഭാ​ഗം ഉണ്ടെങ്കിലും ഒരുപാട് പെൺകുട്ടികൾ തനിക്ക് മെസേജുകൾ അയക്കാറുണ്ടെന്നും പലർക്കും രണ്ടാമത് കേൾക്കാൻ കഴിയാത്ത പോലെ തീവ്രമായ അനുഭവമായി മാറിയിട്ടുണ്ടെന്നും ​ഗൗരി പറഞ്ഞു.

ഈ പാട്ടിൽ പറയുന്ന കാര്യം എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ് എന്നും എട്ടു വയസിലെ കാര്യം പറയുന്നത് എന്റെ വ്യക്തിപരമായ അനുഭവം ആണെന്നും ​ഗൗരി വ്യക്തമാക്കി. ബസ് യാത്രയ്ക്കിടെ അച്ഛനെക്കാൾ പ്രായമുള്ള ആൾ എന്റെ ടോപ്പ് പൊക്കി അയാളുടെ കൈ അകത്തോട്ട് പോയെന്നും അയാളുടെ കൈ തട്ടിമാറ്റി അമ്മയുടെ അടുത്ത് പോകണം എന്ന് പറ‍ഞ്ഞ് മുന്നോട്ട് പോയി എന്നും ​ഗൗരി തുറന്നു പറയുന്നു. ഇതെന്ത് എന്ന് പറഞ്ഞ് തരാൻ ആരും ഇല്ലായിരുന്നെങ്കിലും അത് പ്രശ്നം പിടിച്ച പരിപാടിയാണ് എന്ന് മനസിലായി എന്നും ​ഗൗരി കൂട്ടിച്ചേർത്തു.