Gowri Siji Mathews: ‘എക്സ്ക്ലൂസിവ് വിഡിയോ സബ്സ്ക്രൈബ് ചെയ്താൽ എന്താണ് കാണുക?’; വിശദീകരിച്ച് ഗൗരി സിജി മാത്യൂസ്

Gowri Siji Mathews Exclusive Videos: തൻ്റെ എക്സ്ക്ലൂസിവ് വിഡിയോ സബ്സ്ക്രൈബ് ചെയ്താൽ എന്താണ് കാണുകയെന്ന് വിശദീകരിച്ച് ഇൻസ്റ്റഗ്രാം മോഡൽ ഗൗരി സിജി മാത്യൂസ്. എക്സ്ക്ലൂസിവ് കണ്ടൻ്റുകൾ കാണണമെങ്കിൽ പണം നൽകണമെന്നും മോശമായ രീതിയിൽ ഇതുവരെ പണമുണ്ടാക്കിയിട്ടില്ലെന്നും ഗൗരി സിജി മാത്യൂസ് പറഞ്ഞു.

Gowri Siji Mathews: എക്സ്ക്ലൂസിവ് വിഡിയോ സബ്സ്ക്രൈബ് ചെയ്താൽ എന്താണ് കാണുക?; വിശദീകരിച്ച് ഗൗരി സിജി മാത്യൂസ്

ഗൗരി സിജി മാത്യൂസ്

Updated On: 

24 Jan 2025 12:20 PM

എക്സ്ക്ലൂസിവ് വിഡിയോ സബ്സ്ക്രൈബ് ചെയ്താൽ എന്താണ് കാണുകയെന്ന് വിശദീകരിച്ച് ഇൻസ്റ്റഗ്രാം മോഡൽ ഗൗരി സിജി മാത്യൂസ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗൗരി സിജി മാത്യൂസിൻ്റെ വെളിപ്പെടുത്തൽ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നിന്ന് ഇതുവരെ താൻ മോശമായ രീതിയിൽ പണമുണ്ടാക്കിയിട്ടില്ല എന്നും ഗൗരി സിജി മാത്യൂസ് പ്രതികരിച്ചു.

“സോഷ്യൽ മീഡിയയിൽ നിന്ന് പലതരത്തിൽ പണമുണ്ടാക്കാം. പക്ഷേ, ഞാൻ ഇതുവരെ മോശമായ രീതിയിൽ പണമുണ്ടാക്കിയിട്ടില്ല. അതിനൊട്ട് താത്പര്യവുമില്ല. ചെയ്യുന്ന വർക്കുകൾക്ക് എനിക്ക് പേയ്മെൻ്റ് കിട്ടുന്നുണ്ട്. എക്സ്ക്ലൂസിവ് കണ്ടൻ്റുകൾ കാണണമെന്നുണ്ടെങ്കിൽ പണം മുടക്കണം. താൻ ചെയ്യുന്ന വർക്കുകളാണ് അതിലുള്ളത്. ബോൾഡായിട്ടുള്ള ഫോട്ടോഷൂട്ടുകളും വിഡിയോകളുമൊക്കെ അതിലുണ്ട്. ജോലിയുടെ ഭാഗമായി ചെയ്യുന്ന വർക്കുകളാണ് അതിൽ. വിഡിയോകളുടെ സ്വഭാവമനുസരിച്ച് ആളുകൾക്ക് പണം നൽകി കാണാം. സോഫ്റ്റ്‌വെയറിലേക്ക് ഒരുപാട് പണമൊന്നും നൽകേണ്ട. ബോഡി ആർട്ടെന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. വർക്കിന് പേയ്മെൻ്റ് വേണമല്ലോ. അതാണ് വാങ്ങുന്നത്.”- ഗൗരി സിജി മാത്യൂസ് പറയുന്നു.

സോഷ്യൽ മീഡിയ ഫോട്ടോഷൂട്ടുകളിലൂടെ പ്രശസ്തയായ മോഡലാണ് ഗൗരി സിജി മാത്യൂസ്. ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ബോൾട്ട് ഫോട്ടോഷൂട്ടുകളും വിഡിയോകളും ഇവർ പോസ്റ്റ് ചെയ്യാറുണ്ട്. ഇതിലും ബോൾഡായ ദൃശ്യങ്ങളാണ് എക്സ്ക്ലൂസിവ് ആയി നൽകുന്നതെന്നാണ് ഗൗരി സിജി മാത്യൂസിൻ്റെ പ്രതികരണം.

സ്വാസികയ്ക്ക് വീണ്ടും വിവാഹം
നടി സ്വാസിക വീണ്ടും വിവാഹിതരായി. തൻ്റെ ഭർത്താവും സീരിയൽ താരവുമായ പ്രേം ജേക്കബുമായിത്തന്നെയാണ് താരം വീണ്ടും വിവാഹിതരായത്. തമിഴ് ആചാരപ്രകാരം വിവാഹത്തിൻ്റെ ഒന്നാം വാർഷികത്തിൽ പ്രേം ജേക്കബ് സ്വാസികയ്ക്ക് താലിചാർത്തുകയായിരുന്നു. സീനിയൽ – സിനിമാരംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

Also Read: Meenakshi Anoop: മീനാക്ഷി ശരിക്കും പ്രണയത്തിലാണോ? എവിടെ ഒളിച്ചിരുന്നാലും കണ്ടുപിടിക്കുമെന്ന് നടി പ്രിയങ്ക

വിവാഹത്തിൻ്റെ ഒന്നാം വാർഷികത്തിൽ അഗ്നി സാക്ഷിയായി പ്രേം ഒരിക്കൽ കൂടി സ്വാസികക്ക് മിന്നു ചാർത്തി. വിവാഹത്തിൻ്റെ വിഡിയോ സ്വാസിക തന്നെ തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവച്ചു. തമിഴ് ആചാരപ്രകാരം തങ്ങൾ ഒന്നുകൂടി വിവാഹം ചെയ്തു എന്ന അടിക്കുറിപ്പിലാണ് വിഡിയോ.

ഒരു സീരിയലില്‍ ഒരുമിച്ച് അഭിനയിച്ച സമയത്താണ് ഇരുവരും തമ്മിൽ പ്രണയബന്ധത്തിലാവുന്നത്. താൻ പ്രേമിനെ പ്രപ്പോസ് ചെയ്യുകയായിരുന്നു എന്ന് സ്വാസിക തന്നെ മുൻപ് തുറന്ന് പറഞ്ഞിരുന്നു. മലയാളത്തിന് പുറമേ തമിഴ് അടക്കം ഇതര ഭാഷാ ചിത്രങ്ങളിലും സജീവമാണ് സ്വാസിക. പ്രേം ജേക്കബ് തമിഴ് സീരിയൽ രംഗത്ത് സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ്.

പൂജ വിജയ് എന്നാണ് സ്വാസികയുടെ ശരിയായ പേര്. 2009ൽ പുറത്തിറങ്ങിയ വൈഗയ് എന്ന തമിഴ് സിനിമയിലൂടെ സിനിമാരംഗത്തെത്തിയ സ്വാസിക 2010ൽ ഫിഡിൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അഭിനയം ആരംഭിച്ചു. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ ചതുരം എന്ന സിനിമയിലെ സെലീന എന്ന കഥാപാത്രം സ്വാസികയുടെ കരിയറിൽ നിർണായകമായിരുന്നു.

പ്രമേഹത്തെ ചെറുക്കാന്‍ ഗ്രീന്‍ ജ്യൂസുകളാകാം
വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?
മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്