Swapna Suresh Renu Sudhi : ഇതാണോ പുതിയ വിഷു? ഞങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കൂ; രേണുവിനെതിരെ സ്വപ്ന സുരേഷ്
Swapna Suresh vs Kollam Sudhi Wife Renu Sudhi : നിങ്ങ മാത്രമല്ല വിധവയായിട്ടുള്ളത്. മണ്ടത്തരം ഇങ്ങനെ വിൽക്കരുതെന്നുമാണ് സ്വപ്ന സുരേഷ് രേണു സുധിക്കെതിരെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ വിമർശനവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. വിഷുവിനോട് അനുബന്ധിച്ച് രേണു പങ്കുവെച്ച് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കെതിരെയാണ് സ്വപ്ന സുരേഷ് വിമർശനം ഉന്നയിച്ചത്. രേണുവിൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സ്വപ്ന സോഷ്യൽ മീഡിയ താരത്തിനെതിരെ രംഗത്തെത്തിയത്. ഇതാണോ പുതിയ വിഷു, നിങ്ങൾ മാത്രമല്ല വിധവയായ സ്ത്രീ, തങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കൂ തുടങ്ങിയവയാണ് രേണുവിനെതിരെ സ്വപ്ന വിമർശനമായി ഉന്നയിച്ചത്.
“ഇതാണോ 2025ലെ പുതിയ വിഷു??? ദയവായി ഞങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കു എന്ന ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്. ആൺകുട്ടികൾ പോലും പറയുന്നു….!! പൊക്കിൾ കാണിച്ചാൽ അമ്മ കൊല്ലുമെന്ന്, കഷ്ടം…!!!! വേറെ എന്തെങ്കിലും വഴി കണ്ടുപിടിക്കൂ…!!!! നിങ്ങൾ മാത്രമല്ല വിധവയോ വിവാഹമോചിതയായ ഒരു സ്ത്രീ…! മണ്ടത്തരങ്ങൾ ഇങ്ങനെ വിൽക്കരുത്. അരോചകമായ ചില സൃഷ്ടികൾ കൊണ്ട് കൃഷ്ണ ഭഗവാനെ മാറ്റി നിർത്താൻ സാധിക്കില്ല” സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.
സ്വപ്ന സുരേഷ് പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ്
അതേസമയം സ്വപ്നയുടെ പോസ്റ്റിന് കീഴിൽ രണ്ട് തരത്തിലാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. സ്വപ്നയുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നവരാണ് ഏറെയെങ്കിലും ഡിപ്ലോമാറ്റിക് ബാഗേജ്ജിലൂടെ സ്വർണക്കടത്തിയെന്ന കേസിൽ പ്രതിയാകുന്നതിലും ഭേദമാണിതെന്ന് മറ്റ് ചിലർ അഭിപ്രായപ്പെടുന്നത്.
രേണുവിൻ്റെ ഈ ഫോട്ടോഷൂട്ടിനെതിരെ നേരത്തെ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. സ്വന്തം ശരീരം പ്രദർശിപ്പിച്ചുകൊണ്ടു മാത്രമല്ല സ്ട്രോങ്ങ് വുമൺ ആവേണ്ടത്’, തുണി ഊരിയാണോ സ്ട്രോങ് വുമൺ ആകുന്നത്, സൂക്ഷിച്ചാല്‍ ദുഃഖിക്കാതിരിക്കാം, ‘ഇത്രയും വേണ്ടായിരുന്നു മോശം ആയി’, തുടങ്ങിയ രൂക്ഷ കമന്റുകളാൽ രേണുവിനെതിരെ വിമർശനം ഉയർന്നിരുന്നു. ദാസേട്ടൻ കോഴിക്കോടിനൊപ്പം ചെയ്ത് റീൽസ് വീഡിയോയ്ക്ക് ശേഷം രേണു സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങിയത്.