Gokul suresh: ആ നടി അത് പറഞ്ഞിട്ട് ഇത്രയും വർഷമായില്ലേ… നിമിഷയുടെ വിഷയത്തിൽ പ്രതികരണവുമായി ഗോകുൽ സുരേഷ്
Gokul suresh and Nimisha Sajayan: നിമിഷയുടെ പേര് പരാമർശിക്കാതെയായിരുന്നു ഗോകുലിൻ്റെ സംസാരം. അത് പറഞ്ഞിട്ട് ഇത്രയും വർഷമായില്ലേ. ഇന്ന് അവർക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം എന്നും അവരെ ഇപ്പോൾ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂഎന്നും ഗോകുൽ പ്രതികരിച്ചു.
കൊച്ചി: നടി നിമിഷ സജയൻ നേരത്തെ സുരേഷ്ഗോപിയെപ്പറ്റി സംസാരിച്ചതിൻ്റെ വീഡിയോ വൈറലായതിനെത്തുടർന്ന് സൈബർ ആക്രമണങ്ങൾ ശക്തമായിരുന്നു. ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിര്ക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്. നടി അന്ന് അങ്ങനെ പറഞ്ഞതിലും വിഷമം ഉണ്ട് ഇന്ന് അവർക്കെതിരെ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന സൈബർ ആക്രമണത്തിലും വ്യക്തിപരമായി വിഷമം ഉണ്ടെന്ന് ഗോകുൽ പറയുന്നു.
അന്ന് അത് പറയുമ്പോൾ ഒരു സീനിയർ കലാകാരനെക്കുറിച്ചാണ് പറയുന്നതെന്ന ചിന്ത ഉണ്ടായിരുന്നില്ലെന്നും ഗോകുൽ ഓൺലൈൻ മാധ്യമത്തിൽ പ്രതികരിച്ചു. നിമിഷയുടെ പേര് പരാമർശിക്കാതെയായിരുന്നു ഗോകുലിൻ്റെ സംസാരം. അത് പറഞ്ഞിട്ട് ഇത്രയും വർഷമായില്ലേ. ഇന്ന് അവർക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം എന്നും അവരെ ഇപ്പോൾ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂഎന്നും ഗോകുൽ പ്രതികരിച്ചു.
ALSO READ: സുരേഷ് ഗോപി ഇനി കേന്ദ്രമന്ത്രി; കെ സുരേന്ദ്രന് രാജ്യസഭാ അംഗത്വം
‘അച്ഛൻ തോറ്റാലും വലിയ വിഷമമൊന്നും ഇല്ലായിരുന്നു. അപ്പോൾ ജയിക്കുമ്പോൾ വിഷമിക്കേണ്ട കാര്യമില്ലല്ലോ എന്നും ഗോകുൽ വ്യക്തമാക്കി. കേന്ദ്രമന്ത്രി സ്ഥാനം കിട്ടിയാലും കിട്ടിയില്ലെങ്കിലും നല്ലത്. ആ സ്ഥാനം കിട്ടിയില്ലെങ്കിൽപ്പോലും നല്ല കാര്യങ്ങൾ ചെയ്യാൻ അച്ഛന് സാധിക്കും. സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയുടെ പുതിയ വാർത്തയിടുന്ന പ്രവണതകളെകുറിച്ചും ഗോകുൽ വ്യക്തമാക്കി.