Geetu Mohandas: ‘ടോക്‌സിക് പലതും തിരുത്തും, പ്രകോപിപ്പിക്കും’; മറുപടിയുമായി ഗീതു മോഹന്‍ദാസ്‌

Geetu Mohandas Toxic Movie Controversy: അദ്ദേഹത്തെ അറിയുന്നവര്‍ക്കോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ യാത്ര പിന്തുടരുന്നവര്‍ക്കോ അതറിയാം. മറ്റുള്ളവര്‍ സാധാരണയായി കാണുന്ന കാര്യങ്ങളെ അസാധാരണമായിം നോക്കിക്കാണുന്ന ഒരാളോടൊപ്പം സിനിമയുടെ ലോകം തീര്‍ക്കാന്‍ സാധിച്ചത് സന്തോഷമുള്ള കാര്യമാണ്. രണ്ട് വ്യത്യസ്ത ചിന്താശ്രേണികള്‍ തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ അതിന്റെ ഫലം വിട്ടുവീഴ്ചയോ അല്ലെങ്കില്‍ സംഘര്‍ഷങ്ങളോ അല്ല, മറിച്ച് ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിര്‍വരമ്പുകള്‍ക്കപ്പുറം കലാപരമായി കൊമേഴ്‌സ്യല്‍ കഥ പറയുന്നതിലെ കൃത്യതയ്ക്ക് ആവശ്യമായ പരിവര്‍ത്തനമാണ്.

Geetu Mohandas: ടോക്‌സിക് പലതും തിരുത്തും, പ്രകോപിപ്പിക്കും; മറുപടിയുമായി ഗീതു മോഹന്‍ദാസ്‌

യാഷ്, ഗീതു മോഹന്‍ദാസ്‌

shiji-mk
Updated On: 

09 Jan 2025 09:19 AM

കഴിഞ്ഞ രണ്ട് ദിവസമായി നടി ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കെജിഎഫ് താരം യാഷിനെ നായകനാക്കി ടോക്‌സിക് എന്ന പേരിലാണ് ഗീതു ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ സിനിമയുടെ പേരും ഈയടുത്തിടെ പുറത്തുവിട്ട വീഡിയോയുമാണ് ഏറെ വിമര്‍ശനങ്ങളിലേക്കാണ് ഗീതുവിനെ എത്തിച്ചത്.

ഗീതു മോഹന്‍ദാസിനെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്. അക്കൂട്ടത്തില്‍ നിതിന്‍ രണ്‍ജി പണിക്കരുമുണ്ടായിരുന്നു. തന്റെ ആദ്യ ചിത്രമായ കസബ എന്ന സിനിമയ്‌ക്കെതിരെ ഗീതു ഉള്‍പ്പെടെയുള്ള താരങ്ങള്‍ നടത്തിയ വിമര്‍ശനങ്ങള്‍ തന്നെയാണ് അതിന് ആധാരം. മമ്മൂട്ടിയെ നായകനാക്കി അണിയിച്ചൊരുക്കിയ ചിത്രത്തില്‍ സ്ത്രീവിരുദ്ധത ഉണ്ടെന്ന് കാണിച്ച് ഗീതു മോഹന്‍ദാസ്, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഗീതു മോഹന്‍ദാസിന്റെ ചിത്രത്തിന്റേതായി പുറത്തുവന്ന വീഡിയോക്ക് പിന്നാലെ നിതിന്‍ വിമര്‍ശനം ഉന്നയിക്കുകയായിരുന്നു. സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത സ്ത്രീശരീരത്തെ വസ്തുവത്ക്കരിക്കുന്ന ‘ആണ്‍നോട്ട’ങ്ങളില്ലാത്ത ‘കസബ’യിലെ ആണ്‍മുഷ്‌ക്ക് മഷിയിട്ടു നോക്കിയാലും കാണാന്‍ പറ്റാത്ത, രാഷ്ട്രീയശരികളുടെ ദൃശ്യാവിഷ്‌ക്കാരം. ‘SAY IT, SAY IT-‘ എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോള്‍ ‘അവരുടെ’ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂര്‍വം തിരുത്തി, എന്നാണ് നിതിന്‍ രണ്‍ജി പണിക്കര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Also Read: Toxic Teaser : ‘സ്റ്റേറ്റ് കടന്നപ്പോള്‍ ഗീതു മോഹൻദാസ് സ്ത്രീ വിരുദ്ധതയുടെ വ്യാഖ്യാനം തിരുത്തി’; ടോക്സിക് ടീസറിന് പിന്നാലെ ഒളിയമ്പുമായി നിതിൻ രഞ്ജിപണിക്കർ

ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായെത്തിയിരിക്കുകയാണ് ഗീതു മോഹന്‍ദാസ്.

“ടോക്‌സിക് എന്നത് മുതിര്‍ന്നവരുടെ കെട്ടുക്കഥയാണ്. ഈ സിനിമ സാമ്പ്രദായികമായ കാര്യങ്ങളെയെല്ലാം തിരുത്തുകയും നമ്മുടെ ഉള്ളിലെ സംഘര്‍ഷങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്യും. നടന്‍ യാഷിന്റെ ജന്മദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്നും ചെറിയൊരു ഭാഗം ഇന്ന് പുറത്തുവിട്ടിരുന്നു, കഴിവുകള്‍ കൊണ്ട് രാജ്യം ആദരിക്കുന്ന ഒരു നടനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കഴിവ് ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്.

ഗീതു മോഹന്‍ദാസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌

അദ്ദേഹത്തെ അറിയുന്നവര്‍ക്കോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ യാത്ര പിന്തുടരുന്നവര്‍ക്കോ അതറിയാം. മറ്റുള്ളവര്‍ സാധാരണയായി കാണുന്ന കാര്യങ്ങളെ അസാധാരണമായി നോക്കിക്കാണുന്ന ഒരാളോടൊപ്പം സിനിമയുടെ ലോകം തീര്‍ക്കാന്‍ സാധിച്ചത് സന്തോഷമുള്ള കാര്യമാണ്. രണ്ട് വ്യത്യസ്ത ചിന്താശ്രേണികള്‍ തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ അതിന്റെ ഫലം വിട്ടുവീഴ്ചയോ അല്ലെങ്കില്‍ സംഘര്‍ഷങ്ങളോ അല്ല, മറിച്ച് ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിര്‍വരമ്പുകള്‍ക്കപ്പുറം കലാപരമായി കൊമേഴ്‌സ്യല്‍ കഥ പറയുന്നതിലെ കൃത്യതയ്ക്ക് ആവശ്യമായ പരിവര്‍ത്തനമാണ്.

ഒരു കാഴ്ചയ്ക്ക് അപ്പുറത്തേക്ക് അനുഭവിക്കാനാകുന്ന സിനിമാ അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. മാത്രമല്ല, തന്റെ കഴിവിന്റെ ശാന്തമായലആദരവിന്റെ പ്രക്രിയയിലൂടെ സൃഷ്ടിയിലേക്കുള്ള യാത്ര പവിത്രമാണെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു. മുന്നോട്ടുള്ള യാത്രയില്‍ ത്രില്ലല്ലാതെ മറ്റൊന്നും അദ്ദേഹത്തിനില്ല.

ഈ വാക്കുകള്‍ സംവിധായകന് നായകനെ കുറിച്ച് പറയാനുള്ളത് മാത്രമല്ല, അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് വേണ്ടിയുള്ളതുമല്ല, സിനിമയോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശവും അതിരുകളില്ലാത്ത സര്‍ഗ്ഗാത്മകതയും മനസിലാക്കാന്‍ എല്ലാവരെയും സഹായിക്കുന്നതിനുള്ളതാണ്,” ഗീതു കുറിച്ചു.

 

ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ