5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hema Committee Report: ‘ഇപ്പോൾ നടക്കുന്ന എല്ലാത്തിനും പിന്നിൽ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് ആരും മറക്കരുത്’; ഗീതു മോഹൻദാസ്

Geethu Mohandas on Hema Committee Report: പൊരുതാൻ കാണിച്ച അവളുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് ഇത്. 2017 ഫെബ്രുവരി മലയാളത്തിൽ ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ ഹേമ കമ്മിറ്റിയെ നിയമിക്കുന്നത്.

Hema Committee Report: ‘ഇപ്പോൾ നടക്കുന്ന എല്ലാത്തിനും പിന്നിൽ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് ആരും മറക്കരുത്’; ഗീതു മോഹൻദാസ്
nandha-das
Nandha Das | Updated On: 25 Aug 2024 16:18 PM

ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള ചലച്ചിത്ര മേഖലയിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്. നിരവധി താരങ്ങളാണ് തങ്ങൾക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് മുന്നോട്ട് വന്നത്. ഇപ്പോഴിതാ, ഹേമ കമ്മിറ്റിയെ നിയമിച്ചതിന് പിന്നിൽ ആക്രമിക്കപ്പെട്ട നടിയുടെ പങ്ക് ഓർമിപ്പിച്ചുകൊണ്ട് നടിയും സംവിധായികയുമായ ഗീതു മോഹൻദാസും രംഗത്ത് വന്നിരിക്കുകയാണ്. ‘ഇപ്പോൾ നടക്കുന്ന എല്ലാത്തിനും പിന്നിൽ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് ആരും മറക്കരുത്’ എന്നാണ് ഗീതു ഫെയ്‌സ്ബുക്കിൽ കുറിച്ചത്. പൊരുതാൻ കാണിച്ച അവളുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് ഇതെന്നും ഗീതു കൂട്ടിച്ചേർത്തു. ഇതിനു മറുപടിയുമായി ഡബ്ല്യൂസിസി അംഗം ദീദി ദാമോദരൻ പറഞ്ഞത് ‘ഇക്കാര്യം ഇനിയും ഉറക്കെ പറയണം എന്നാണ്’. പിന്നാലെ, ഗീതുവിന്റെ പോസ്റ്റിന് കമന്റ് ഇട്ട് മഞ്ജു വാര്യരും രംഗത്ത് വന്നു. ‘പറഞ്ഞത് സത്യം’ എന്നായിരുന്നു മഞ്ജുവിന്റെ കമ്മന്റ്.


രാജ്യത്ത് ഒരു സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനായി ആദ്യമായി നിയമിക്കുന്ന കമ്മീഷനാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി. 2017 ഫെബ്രുവരി മലയാളത്തിൽ ഒരു പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോകുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ ഹേമ കമ്മിറ്റിയെ നിയമിക്കുന്നത്. 2017 ജൂലൈയിലാണ് സംസ്ഥാന സർക്കാർ റിട്ടേയർഡ് ജസ്റ്റിസ് കെ ഹേമയുടെ നേതൃത്വത്തിൽ ഒരു മൂന്നംഗ കമ്മീഷനെ നിയോഗിക്കുന്നത്. മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയുമാണ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങൾ. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെയും വിവേചനങ്ങളെയും കുറിച്ച് പഠിക്കുന്നതിനായി ഹേമ കമ്മിറ്റി വിവിധ പഠനങ്ങൾ നടത്തി.

സിനിമയിലെ വിവിധ മേഖലയിൽ അത് ജൂനിയർ ആർട്ടിസ്റ്റ് മുതൽ നിർമാതാക്കൾ വരെയുള്ള സ്ത്രീകളുമായി സമിതി പ്രത്യേക അഭിമുഖം നടത്തി.സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെയും വിവേചനങ്ങളെയും കുറിച്ച് പഠിക്കുന്നതിനായി ഹേമ കമ്മിറ്റി വിവിധ പഠനങ്ങൾ നടത്തി. സിനിമയിലെ വിവിധ മേഖലയിൽ അത് ജൂനിയർ ആർട്ടിസ്റ്റ് മുതൽ നിർമാതാക്കൾ വരെയുള്ള സ്ത്രീകളുമായി സമിതി പ്രത്യേക അഭിമുഖം നടത്തി.ശമ്പളത്തിലുള്ള സ്ത്രീ-പുരുഷ വേർതിരിവ്, നൽകുന്ന സൗകര്യങ്ങളിലെ വേർതിരിവ്, മറ്റ് വിവേചനങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങളിലാണ് സമിതിക്ക് മുന്നിൽ തുറന്നുപറച്ചിലുകളുണ്ടായത്.വിശദമായ പഠനത്തിന് ശേഷം 2019 ഡിസംബർ 31നാണ് ഹേമാ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.മൂന്നംഗ സമിതി തയ്യാറാക്കിയ 300 പേജുകൾ ഉള്ള റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് സമർപ്പിക്കുകയായിരുന്നു. ഒപ്പം രേഖകളായിട്ടുള്ള സ്ക്രീൻഷോട്ടുകളും ഓഡിയോ ക്ലിപ്പുകൾ ഉൾപ്പെടെയാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്.

നടൻ സിദ്ദിഖിനെതിരെയും, സംവിധായകൻ രഞ്ജിത്തിനെതിരെയും രൂക്ഷമായ ആരോപണങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയർന്നത്. അവർക്കെതിരെയുള്ള വിമർശനങ്ങളും ശക്തമായതോടെ സിദ്ദിഖ് ‘അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും, രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്നും രാജിവെച്ചു. സിദ്ദിഖ് തന്നെ ഉപദ്രവിച്ചെന്ന യുവനടിയുടെ ആരോപണത്തെ തുടർന്നാണ് സിദ്ദിഖ് രാജി സമർപ്പിച്ചത്. ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ ആരോപണത്തിലാണ് രഞ്ജിത്തിന്റെ രാജി.