Gautham Vasudev Menon: മോഹന്‍ലാലിനൊപ്പം സിനിമകള്‍ ചെയ്യുമോ? മമ്മൂട്ടിക്കൊപ്പം ഇനിയും ചെയ്യുമെന്ന് ഗൗതം മേനോന്‍
Gautham Vasudev Menon About Mammoott's Acting: മമ്മൂട്ടിയുമായി വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് തനിക്ക് പുതിയൊരു അനുഭവമായിരുന്നു എന്ന് ഗൗതം വാസുദേവ് മേനോന്‍ തന്നെ പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയില്‍ നിന്ന് പുതുതായി പല കാര്യങ്ങളും പഠിക്കാന്‍ സാധിച്ചൂവെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. ഡൊമിനിക് റിലീസാകുന്നതിന് മുമ്പ് ഗൗതം വാസുദേവ് മേനോന്‍ നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
തെന്നിന്ത്യന്‍ ഹിറ്റ് മേക്കര്‍ ഗൗതം മേനോന്‍ ആണിപ്പോള്‍ മലയാളി സിനിമാ ആസ്വാദകരുടെ സംസാര വിഷയം. മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം അണിയിച്ചൊരുക്കിയ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് എന്ന ചിത്രമാണ് ചര്‍ച്ചകള്‍ക്ക് ആധാരം. ഗൗതം മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രമെന്ന പ്രത്യേകതയും ഡൊമിനിക്കിനുണ്ട്.
മമ്മൂട്ടിയുമായി വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് തനിക്ക് പുതിയൊരു അനുഭവമായിരുന്നു എന്ന് ഗൗതം വാസുദേവ് മേനോന്‍ തന്നെ പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയില്‍ നിന്ന് പുതുതായി പല കാര്യങ്ങളും പഠിക്കാന്‍ സാധിച്ചൂവെന്നായിരുന്നു സംവിധായകന്‍ പറഞ്ഞിരുന്നത്. ഡൊമിനിക് റിലീസാകുന്നതിന് മുമ്പ് ഗൗതം വാസുദേവ് മേനോന്‍ നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്തതിനാല്‍ അടുത്തത് മോഹന്‍ലാലിനൊപ്പമുള്ള ചിത്രമായിരിക്കുമോ എന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി പറയുന്നത്. മമ്മൂട്ടിക്കൊപ്പം ഇനിയും പത്ത് സിനിമകള്‍ ചെയ്യണമെന്നാണ് ഗൗതം മേനോന്‍ പറയുന്നത്. വണ്‍ ടു ടോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗൗതം വാസുദേവ് മേനോന്‍.
മമ്മൂട്ടിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ തനിക്ക് പഠിക്കാന്‍ സാധിച്ചു. ഏറെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് മമ്മൂട്ടി. ഓരോ സീനിനെ കുറിച്ചും ഒരുപാട് ചര്‍ച്ച ചെയ്തതിന് ശേഷമായിരിക്കും മമ്മൂട്ടി അവതരിപ്പിക്കുക എന്നും ഗൗതം മേനോന്‍ പറഞ്ഞു.
മമ്മൂട്ടിക്കൊപ്പമുള്ള സിനിമ ചെയ്തു, ഇനി മോഹന്‍ലാലിനെ വെച്ചുള്ള സിനിമ ഉടനുണ്ടാകുമോ എന്ന അവതാരകന്റെ ചോദ്യത്തിന് ഗൗതം മേനോന്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്.
“എനിക്ക് മമ്മൂക്കയുടെ കൂടെ പത്ത് സിനിമകള്‍ കൂടി ചെയ്യണം. ഒരു നടന്‍ ഒരു സീനിനായി എന്തെല്ലാം ചെയ്യുന്നു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തില്‍ നിന്ന് പഠിച്ചു. ഒട്ടനവധി സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്ത വ്യക്തിയാണല്ലോ അദ്ദേഹം. നമ്മള്‍ ഒരു ഷോട്ട് പറയുമ്പോള്‍ ഇതൊക്കെ ഞാന്‍ ഒരുപാട് കണ്ടതാണ് എന്നായിരിക്കും പുള്ളിയുടെ മനസില്‍.
ക്യാമറ ദൂരെ നിന്ന് കാണുമ്പോള്‍ പോലും അത് ഏത് ലെന്‍സാണ് എന്ന് അദ്ദേഹത്തിന് അറിയാം. എന്നാല്‍ ഒരിക്കല്‍ പോലും ഇത് മറ്റൊരു സിനിമയാണ് എന്ന് അദ്ദേഹം ചിന്തിച്ചിട്ടില്ല. ഓരോ ഷോട്ടുകളെ കുറിച്ചും ചര്‍ച്ച ചെയ്യും. ശേഷം ഒരു ചെറിയ മാജിക് എല്ലാ ഷോട്ടിലും അദ്ദേഹം ചെയ്തിട്ടുണ്ടാകും,” ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
അതേസമയം, ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ് ജനുവരി 23നാണ് തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണം നേടികൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ഡൊമിനിക് നിര്‍മിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്.