5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Empuraan Movie: ഇത് വേറെ ലെവൽ! എമ്പുരാനിൽ ഗെയിം ഓഫ് ത്രോണ്‍സ് താരവും; ഇതാണോ ചെറിയ പടമെന്ന് ആരാധകർ

Game of Thrones Star in Empuraan Movie: കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവിട്ട ക്യാരക്ടർ പോസ്റ്ററുകളും ആരാധകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു പുതിയ ക്യാരക്ടർ പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Empuraan Movie: ഇത് വേറെ ലെവൽ! എമ്പുരാനിൽ ഗെയിം ഓഫ് ത്രോണ്‍സ് താരവും; ഇതാണോ ചെറിയ പടമെന്ന് ആരാധകർ
ജെറോം ഫ്ലിൻ, 'എമ്പുരാൻ'പോസ്റ്റർImage Credit source: Instagram
nandha-das
Nandha Das | Updated On: 23 Feb 2025 19:19 PM

മലയാള സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി പൃത്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘എമ്പുരാൻ’. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും ആരാധകരുടെ ആവേശം ഇരട്ടിയാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവിട്ട ക്യാരക്ടർ പോസ്റ്ററുകളും ആരാധകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു പുതിയ ക്യാരക്ടർ പോസ്റ്ററുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പോസ്റ്ററിലുള്ളതാകട്ടെ എക്കാലത്തെയും മികച്ച സീരീസായ ഗെയിം ഓഫ് ത്രോൺസിലെ താരമായ ജെറോം ഫ്ലിന്നാണ്.

എമ്പുരാനിൽ ബോറിസ് ഒലിവറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇംഗ്ലീഷ് നടനും ഗായകനുമായ ജെറോം ഫ്ലിന്നാണ്. പൃത്വിരാജാണ് ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടത്. ഗെയിം ഓഫ് ത്രോൺസിലെ ബ്രോൺ എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജെറോം. നേരത്തെ തന്നെ ജെറോം എമ്പുരാനിൽ എത്തുന്നെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് സ്ഥിരീകരണം ഉണ്ടായത്. ഇതുവരെ ചെയ്തതിൽ വെച്ച് വ്യത്യസ്തമായ ഒരു അനുഭവമാണ് തനിക്ക് മലയാള സമ്മാനിച്ചതെന്ന് എമ്പുരാൻ ടീം പങ്കുവെച്ച വീഡിയോയിൽ ജെറോം ഫ്ലിൻ പറയുന്നു.

ALSO READ: ഒടുവിൽ ഉണ്ണി മുകുന്ദനും പെട്ടു! ‘ബേസിൽ യൂണിവേഴ്സി’ലേക്ക് പുതിയൊരാൾ കൂടി; വീഡിയോ വൈറൽ

പൃത്വിരാജ് പങ്കുവെച്ച ക്യാരക്ടർ പോസ്റ്റർ:

മോളിവുഡിൽ അഭിനയിക്കാൻ കഴിജതും ഇത് അനുഭവിച്ചറിയാൻ സാധിച്ചതും വളരെ സ്പെഷ്യൽ ആണെന്നും എന്റെ സിനിമ ജീവിത യാത്രയിൽ ഇന്ത്യ വളരെ പ്രാധാന്യം അർഹിക്കുന്നുണ്ടെന്നും ജെറോം പറയുന്നു. തന്റെ ഇരുപതുകളിലും മുപ്പതുകളിലും പലതവണ താൻ ഇന്ത്യയിൽ വന്നിട്ടുണ്ടെന്നും, ആ അനുഭവങ്ങൾ തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ഈ കഥാപാത്രം ചെയ്യുന്നത് സ്വന്തം വീട്ടിലേക്കുള്ള തിരിച്ചുവരവ് പോലെയാണ് തോന്നിയതെന്നും ജെറോം കൂട്ടിച്ചേർത്തു. എബ്രഹാം ഖുറേഷിയുടെ യാത്രയിൽ നിർണായക പങ്കുവഹിക്കുന്നതാണ് തന്റെ കഥാപാത്രമെന്നും ജെറോം പറഞ്ഞു.

അതേസമയം, അടുത്തിടെ നടന്ന പ്രസ്മീറ്റുകളിൽ പൃത്വിരാജ് എമ്പുരാനെ വിവരിച്ചത് ‘ഒരു ചെറിയ പടം’ എന്നാണ്. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടതോടെ ആരാധകർ കമന്റുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ‘ഇതാണോ ചെറിയ പടം’, ‘ചെറിയ കാസ്റ്റിംഗ് ആണ്’ തുടങ്ങിയ കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കമന്റ് ബോക്സ്. മാർച്ച് 27നാണ് എമ്പുരാൻ റിലീസ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രം അബ്രാം ഖുറേഷിയുടെ കഥയാണ് പറയുന്നത്. ഇരുപതോളം വിദേശ രാജ്യങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നതെന്നാണ് വിവരം.