Karthika Mathew : പൈനാപ്പിൾ പെണ്ണേ…! അന്ന് പൃഥ്വിക്കൊപ്പം തകർത്താടിയ താരം; ഇന്ന് മൂന്ന് മക്കളുടെ അമ്മ
Malayalam Actress Karthika Mathew : കല്യാണത്തിന് ശേഷവും കാർത്തിക തൻ്റെ അഭിനയം തുടർന്നു. തമിഴിൽ താൻ ഏറ്റ ചിത്രങ്ങളെല്ലാം പൂർത്തിയാക്കിയപ്പോഴേക്കും കാർത്തികയെ മലയാളം സിനിമ മറന്നു കഴിഞ്ഞു.
വെള്ളിനക്ഷത്രം എന്ന വിനയൻ ചിത്രത്തിലെ പൈനാപ്പിൾ പെണ്ണേ എന്ന ഗാനം ഏറ്റു പാടാത്ത മലയാളികൾ അന്നില്ലായിരുന്നു. ഫാസ്റ്റ് നമ്പർ ഗാനത്തിൽ പൃഥ്വിരാജിനൊപ്പം തകർത്താടിയ കാർത്തിക മാത്യുവിന് അതിനുശേഷം ലഭിച്ചത് സിനിമ കരിയറിലെ ഏറ്റവും വലിയ മാറ്റമായിരുന്നു. സഹോദരി വേഷങ്ങളിൽ ഒതുങ്ങി നിന്നിരുന്ന കാർത്തികയ്ക്ക് നായിക പ്രാധാന്യമുള്ള വേഷങ്ങൾ തേടിയെത്തിയത് ഈ ഗാനത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നാലെയായിരുന്നു. പിന്നീട് മലയാളത്തിലും തമിഴിലുമായി തിരക്കേറിയ നടിക്ക് പെട്ടെന്ന് സിനിമ ഇൻഡ്സ്ട്രിയോട് വിട പറയേണ്ടി വന്നു.
മലയാള സിനിമയിലെ ആസ്ഥാന അനയത്തി
യാദൃശ്ചികമായിട്ടാണ് താൻ സിനിമയിലേക്കെത്തിയതെന്നാണ് കാർത്തിക മാത്യു തൻ്റെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുള്ളത്. വിനയൻ്റെ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ സിനിമയിലൂടെയാണ് കാർത്തികയുടെ സിനിമ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് വിൻയൻ്റെ അടുത്ത ചിത്രമായ കാട്ടുചെമ്പകത്തിലും ശ്രദ്ധേയമായ വേഷം നടിക്ക് ലഭിച്ചു. പിന്നാലെ മലയാള സിനിമയിലെ ആസ്ഥാന അനയത്തി കഥാപാത്രങ്ങൾ എല്ലാം കാർത്തികയെ തേടിയെത്തി. മീശ മാധവനിൽ ദിലീപിൻ്റെ അനിയത്തി, പുലിവാൽ കല്യാണത്തിൽ ജയസൂര്യയുടെ അനിയത്തിൽ, ലയണിൽ വീണ്ടും ദിലീപിൻ്റെ അനയത്തിൽ ഇങ്ങനെ സഹതാരമായിട്ടായിരുന്നു കർത്തിക തൻ്റെ സിനിമ കരിയർ പടുത്തുയർത്തിയത്.
കാർത്തികയുടെ കരിയറിന് ഷിഫ്റ്റ് ലഭിക്കുന്നത് വെള്ളിനക്ഷ്ത്രം എന്ന സിനിമയിലൂടെയാണ്. സിനിമയിൽ വളരെ കുറച്ച് നേരം മാത്രമുള്ള കഥാപാത്രത്തെയാണ് കാർത്തിക അവതരിപ്പിച്ചിരുന്നെങ്കിലും ആ സിനിമയിലൂടെയാണ് അനയത്തി കഥാപാത്രങ്ങളിൽ ഒതുങ്ങിയിരുന്ന നടിക്ക് നായിക പ്രാധാന്യമുള്ള വേഷങ്ങൾ ലഭിക്കാൻ തുടങ്ങിയത്. കാരണമായത് ചിത്രത്തിൽ പൈനാപ്പിൾ പെണ്ണേ എന്ന ഗാനത്തിൽ പൃഥ്വിരാജിനൊപ്പം നൃത്തം ചെയ്തതാണ്. ഈ ഗാനം എല്ലാവരും ഏറ്റെടുത്തതോടെ കാർത്തികയ്ക്ക് മലയാളം ഇൻഡസ്ട്രിയിൽ ഏറെ ശ്രദ്ധ നേടിയെടുക്കാനും സാധിച്ചു.
കാർത്തികയിൽ നിന്നും നാം നാട് കാർത്തികയിലേക്ക്
കാർത്തികയുടെ യഥാർഥ പേര് ലിഡിയ ജേക്കബ് എന്നാണ്. എന്നാൽ തമിഴ് നാട്ടിൽ അറിയപ്പെടുന്നത് വെറും കാർത്തിക അല്ല ‘നാം നാട് കാർത്തിക’ എന്നാണ്. മലയാളത്തിൽ സൂപ്പർ ഹിറ്റായ ദിലീപിൻ്റെ ലയൺ സിനിമയുടെ തമിഴിൽ പതിപ്പിൽ കാവ്യ മാധാവൻ്റെ വേഷം അവതരിപ്പിച്ചത് കാർത്തികയായിരുന്നു. നാം നാട് എന്ന പേരിൽ കോളിവുഡിൽ റിലീസായ ചിത്രം ബോക്സ്ഓഫീസിൽ തകർന്നെങ്കിലും കാർത്തികയ്ക്ക് അവിടെ നല്ലൊരു മാർക്കറ്റ് നേടിയെടുക്കാൻ സാധിച്ചു. ചെറു ബജറ്റിൽ ഒരുങ്ങുന്ന തമിഴ് ചിത്രങ്ങളിൽ കാർത്തികയ്ക്ക് നായിക വേഷങ്ങളും ലഭിച്ചു.
വിവാഹവും കരിയറും
തമിഴിൽ കരിയർ പടുത്തുയർത്താൻ ശ്രമിക്കവെയാണ് കാർത്തികയുടെ വിവാഹം നടക്കുന്നത്. അമേരിക്കൻ മലയാളിയായ മെറിൻ എന്ന വ്യക്തിയുമായി 2009ലാണ് കാർത്തിക വിവാഹതിയാകുന്നത്. വിവാഹത്തിന് ശേഷം ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷമാണ് സിനിമയിൽ നിന്നും കാർത്തിക അപ്രത്യക്ഷമാകുന്നത്. സിനിമയ്ക്ക് ശേഷവും അഭിനയം തുടരാൻ ഭർത്താവ് അനുവദിച്ചിരുന്നയെന്നാണ് നടി എസിവി ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
എന്നാൽ വിവാഹത്തിന് മുമ്പ് ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കിയതിന് ശേഷം കാർത്തികയ്ക്ക് സിനിമ ലോകത്തിൽ നിന്നും വിട പറയേണ്ടി വന്നു. കുടുംബത്തോടൊപ്പം അമേരിക്കയിൽ ചിലവഴിക്കേണ്ടി വന്ന നടിക്ക് അവിടെ നിന്നും നാട്ടിലെത്തി സിനിമയിൽ അഭിനയിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പിന്നാലെ മൂന്ന് കുട്ടികൾക്കും കൂടി ജന്മം നൽകിയതോടെ കാർത്തികയ്ക്ക് എന്നന്നേക്കുമായി സിനിമയോട് ഗുഡ്ബൈ പറയേണ്ടി വന്നു.