Viral Video: നന്ദൂട്ടി നാഷണല്‍ അല്ലാ ഇന്റര്‍നാഷണലാ; ലിപ്സ്റ്റിക് വീഡിയോയും ഹിറ്റോട് ഹിറ്റ്‌

Four Year Old Girl Nandhootty's Latest Video: നന്ദൂട്ടിയുടെ ആ കണ്ണെഴുതല്‍ നിമിഷ നേരം കൊണ്ടാണ് ആളുകള്‍ ഏറ്റെടുത്തത്. രണ്ട് സൈഡിലും ഐ ലൈനര്‍ കൊണ്ട് വാലിട്ടതിന് ശേഷം നന്ദൂട്ടി കാണിക്കുന്ന എക്‌സ്പ്രഷന്‍ തന്നെയാണ് ഹൈലൈറ്റ്. അവളുടെ ആ നോട്ടത്തിലും ഭാവത്തിലും മലയാളികളെന്നല്ല വിദേശികള്‍ പോലും മൂക്കുകുത്തി വീണു.

Viral Video: നന്ദൂട്ടി നാഷണല്‍ അല്ലാ ഇന്റര്‍നാഷണലാ; ലിപ്സ്റ്റിക് വീഡിയോയും ഹിറ്റോട് ഹിറ്റ്‌

നന്ദൂട്ടി (Image Credits: Screengrab)

Published: 

17 Dec 2024 12:56 PM

നന്ദൂട്ടിയെ അറിയാത്തവരായി ആരുണ്ട്. കേരളത്തില്‍ എന്നല്ല ആ ലോകത്തിലെ തന്നെ ഒട്ടുമിക്ക ആളുകള്‍ക്കും നന്ദൂട്ടി ഇന്ന് സൂപരിചിതയാണ്. അങ്ങനെ വെറുതേ അറിയുന്നതൊന്നുമല്ല, അതിന് തക്കതായ കാരണവും ഉണ്ട്. നന്ദൂട്ടിയും അമ്മയും പണ്ട് മുതല്‍ക്കേ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള ആളുകളാണ്. ഏയ് അങ്ങനെയല്ല, നന്ദൂട്ടി ജനിച്ചപ്പോള്‍ തൊട്ട് വൈറലാണെന്ന് വേണം പറയാന്‍.

നന്ദൂട്ടിയുടെ ചെറുപ്പം മുതല്‍ക്കുള്ള വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ സ്ഥിരമായി ആളുകളിലേക്കെത്തിക്കാന്‍ അച്ഛനും അമ്മയും ശ്രദ്ധിച്ചിരുന്നു. അങ്ങനെ അവളുടെ കുറുമ്പും കളിച്ചിരികളുമെല്ലാം വളരെ പെട്ടെന്നാണ് മലയാളികള്‍ സ്വീകരിച്ചത്.

എന്നാല്‍ ഇന്ന് നന്ദൂട്ടി മലയാളികള്‍ക്ക് മാത്രം പ്രിയങ്കരിയല്ല. കേരളത്തിനും ഇന്ത്യയ്ക്കുമപ്പുറം ഒരു വലിയ ആരാധകരുടെ നിര തന്നെ നന്ദൂട്ടിക്കുണ്ട്. എങ്ങനെയാണ് ഈ കൊച്ചുമിടുക്കി എല്ലാവരുടെയും ഹൃദയം കീഴടക്കിയതെന്നാണോ? ഒന്ന് കണ്ണെഴുതി കാണിച്ചുകൊടുത്തു അത്രയേ ആ പാവം ചെയ്തുള്ളൂ.

നന്ദൂട്ടിയുടെ ആ കണ്ണെഴുതല്‍ നിമിഷ നേരം കൊണ്ടാണ് ആളുകള്‍ ഏറ്റെടുത്തത്. രണ്ട് സൈഡിലും ഐ ലൈനര്‍ കൊണ്ട് വാലിട്ടതിന് ശേഷം നന്ദൂട്ടി കാണിക്കുന്ന എക്‌സ്പ്രഷന്‍ തന്നെയാണ് ഹൈലൈറ്റ്. അവളുടെ ആ നോട്ടത്തിലും ഭാവത്തിലും മലയാളികളെന്നല്ല വിദേശികള്‍ പോലും മൂക്കുകുത്തി വീണു.

നന്ദൂട്ടിയുടെ വീഡിയോ ഹിറ്റായതിന് പിന്നാലെ നിരവധി പേരാണ് അത്തരത്തില്‍ വീഡിയോ ചെയ്ത് രംഗത്തെത്തിയത്. മലയാളികളും മറ്റ് സംസ്ഥാനങ്ങളിലുള്ളവരുമെല്ലാം നന്ദൂട്ടിയെ അനുകരിച്ചപ്പോള്‍ അക്കാര്യത്തില്‍ വിദേശികളും ഒട്ടും പിന്നിലായിരുന്നില്ല. നന്ദൂട്ടി കണ്ണെഴുതുന്ന പോലെ ചെയ്തും അതേ എക്‌സ്പ്രഷനിട്ടും നിരവധി വിദേശികളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി മാറിയത്.

Also Read: Devanandha: മാളികപ്പുറം താരം ദേവനന്ദയുടെ കാൽതൊട്ടു വന്ദിച്ച് വയോധികൻ: വിമർശനം കനക്കുന്നു

കണ്ണെഴുത്ത് വീഡിയോ തീര്‍ത്ത തീപ്പൊരികള്‍ കെട്ടടങ്ങും മുമ്പേ അടുത്ത വീഡിയോയുമായെത്തിയിരിക്കുകയാണ് നന്ദൂട്ടി. ഇതും ഒരു മേക്കപ്പ് വീഡിയോ തന്നെയാണ്. എങ്ങനെ മനോഹരമായി ലിപ്സ്റ്റിക് ഇടാമെന്നാണ് ആ വീഡിയോ വഴി നന്ദൂട്ടി പ്രേക്ഷകര്‍ക്ക് പറഞ്ഞ് തരുന്നത്.

ചുണ്ടില്‍ ലിപ്സ്റ്റിക് ഇടുന്നതിനോടൊപ്പം നന്ദൂട്ടിയുടെ എക്‌സ്പ്രഷനുകളാണ് ഹൈലൈറ്റ്. നിരവധി പേരാണ് നന്ദൂട്ടിയെ സ്‌നേഹം കൊണ്ട് പൊതിയുന്നതിനായി എത്തിയിരിക്കുന്നത്. ലിപ്സ്റ്റിക് വീഡിയോയും ഹിറ്റാണെങ്കിലും കണ്ണെഴുത്ത് വീഡിയോയുടെ തട്ട് താണ് തന്നെയിരിക്കും എന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ പ്രെമോഷന്റെ ഭാഗമായി ചെയ്ത ഈ വീഡിയോക്ക് താഴെ നന്ദൂട്ടിയെ വിമര്‍ശിച്ചുകൊണ്ടും ആളുകള്‍ എത്തുന്നുണ്ട്. സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടിന് വേണ്ടിയാണ് ഇപ്പോള്‍ നന്ദൂട്ടി ലിപ്സ്റ്റിക് വീഡിയോ ചെയ്തിരിക്കുന്നത്. ഇത് ഓവര്‍ ആക്ടിങ് ആണെന്നും മതി ഇങ്ങനെയുള്ള വീഡിയോ എന്നുമാണ് ആരാധകര്‍ പറയുന്നത്. നന്ദൂട്ടിയെ കൊണ്ട് ഇങ്ങനെയുള്ള വീഡിയോകള്‍ ചെയ്യിക്കരുതെന്ന് ഇന്‍സ്റ്റമാര്‍ട്ടിനോടും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്.

അതേസമയം, നന്ദൂട്ടി നേരത്തെ നല്‍കിയ അഭിമുഖങ്ങളും ആളുകള്‍ ശ്രദ്ധിച്ചിരുന്നു. അവതാരകയുടെ ചോദ്യങ്ങള്‍ക്ക് വളരെ രസകരമായ രീതിയില്‍ മറുപടി നല്‍കുന്ന നന്ദൂട്ടിയുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്.

Related Stories
Emergency Movie: ‘സിഖ് മതക്കാരെ മോശമാക്കി ചിത്രീകരിച്ചു’; കങ്കണയുടെ ‘എമർജൻസി’ പഞ്ചാബിൽ പ്രദർശിപ്പിക്കില്ല
Saif Ali Khan Attack: സെയ്ഫ് അലിഖാനെ കുത്തിയ ശേഷം വസ്ത്രം മാറി റെയിൽവേ സ്റ്റേഷനിലെത്തി; അക്രമിയുടെ പുതിയ ദൃശ്യങ്ങൾ പുറത്ത്
Anand Sreebala OTT: ഒന്നല്ല രണ്ടല്ല മൂന്നാണ്; ആനന്ദ് ശ്രീബാല ഒടിടിയില്‍ എത്തിയിരിക്കുന്നത് മൂന്നിടത്ത്
Archana Kavi: ആണ്‍കുട്ടികള്‍ക്ക് മാരേജ് ട്രെയിനിങ് കിട്ടുന്നില്ല; അതൊരു ഭയങ്കര പ്രശ്‌നമാണ്: അര്‍ച്ചന കവി
Anaswara Rajan: മാനസികമായി തകര്‍ന്നിരിക്കുമ്പോള്‍ സെല്‍ഫിയെടുക്കാന്‍ വരും; ചിരിക്കാന്‍ സാധിക്കാതെ വന്നാല്‍ അഹങ്കാരിയെന്ന് പറയും: അനശ്വര
Honey Rose-Rahul Easwar: ഹണി റോസിനെതിരായ അധിക്ഷേപ പരാമർശങ്ങൾ: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മിഷൻ
സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ