Ahn Ye-Song: വാഹനാപകടത്തിൽ ഡെലിവറി ഏജന്റ് മരിച്ച സംഭവം; മുൻ കൊറിയൻ പോപ് താരത്തിന് എട്ട് വർഷം തടവ്

Former Kpop idol Ahn Ye Song Sentenced to 8 years: കാറിടിച്ചതിന് ശേഷം അപകടത്തിൽപ്പെട്ടയാളെ സഹായിക്കാൻ നിൽക്കാതെ കടന്നുകളഞ്ഞതിനാൽ പത്ത് വർഷം നീളുന്ന തടവ് ശിക്ഷയാണ് ആദ്യം കോടതി വിധിച്ചത്.

Ahn Ye-Song: വാഹനാപകടത്തിൽ ഡെലിവറി ഏജന്റ് മരിച്ച സംഭവം; മുൻ കൊറിയൻ പോപ് താരത്തിന് എട്ട് വർഷം തടവ്

അൻ യെ-സൊങ് (Image Credits: Social Media)

Updated On: 

15 Dec 2024 23:59 PM

മദ്യപിച്ച് കാറോടിച്ചുണ്ടായ അപകടത്തിൽ അമ്പതു വയസുകാരനായ ഡെലിവറി ഏജന്റ് മരിച്ച സംഭവത്തിൽ മുൻ കൊറിയൻ പോപ്പ് താരം അൻ യെ-സോങിന് എട്ട് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ആദ്യ ഘട്ടത്തിൽ പത്ത് വർഷം തടവ് ശിക്ഷ വിധിച്ച ശേഷം എട്ട് വർഷമായി കുറയ്ക്കുകയായിരുന്നു. കാറിടിച്ചതിന് ശേഷം അപകടത്തിൽപ്പെട്ടയാളെ സഹായിക്കാൻ നിൽക്കാതെ കടന്നുകളഞ്ഞതിനാലാണ് പത്ത് വർഷം നീളുന്ന തടവ് ശിക്ഷ ആദ്യം കോടതി വിധിച്ചത്. പിന്നീട് മരണപ്പെട്ട വ്യക്തിയുടെ കുടുംബവുമായി ധാരണയിൽ എത്തിയതിനെ തുടർന്ന് ശിക്ഷാകാലയളവ് എട്ട് വർഷമായി ചുരുക്കുകയായിരുന്നു.

അപകട മരണവുമായി ബന്ധപ്പെട്ട് ചാർത്തപ്പെട്ട കുറ്റങ്ങൾ പ്രതി അംഗീകരിക്കുന്നതായി അൻ യെ-സോങിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ, മദ്യപിച്ചിരുന്നതിനാൽ സംഭവം ഓർത്തെടുക്കാൻ അൻ യെ-സോങിന് കഴിയുന്നില്ലെന്ന് വാദിച്ച അഭിഭാഷകൻ മരണപ്പെട്ട വ്യക്തിയെയും പഴിചാരി. മരണപ്പെട്ട ഡെലിവറി ഏജന്റ് സമീപത്തുള്ള ചെറിയ പാതയിലൂടെ സഞ്ചരിച്ചിരുന്നെങ്കിൽ അപകടം സംഭവിക്കില്ലായിരുന്നു എന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. സംഭവം മുൻനിർത്തി പ്രോസിക്യൂഷൻ പ്രതിക്ക് 15 വർഷം തടവ് നൽകണമെന്നാണ് കോടതിയിൽ വാദിച്ചത്. അൻ യെ-സോങിന് നടന്ന സംഭവത്തിൽ പശ്ചാത്താപം ഇല്ലെന്നും പ്രതിയുടെ അഭിഭാഷക സംഘം മരണപ്പെട്ട വ്യക്തിയുടെ മേൽ കുറ്റം ആരോപിച്ചെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ALSO READ: കെ-പോപ്പ് ബാൻഡായ ടി.എക്സ്.ടി നീണ്ട ഇടവേളയിലേക്ക്; പൂർണ പിന്തുണയുമായി ആരാധകർ, കാരണം ഇങ്ങനെ

എന്നാൽ, സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ഒട്ടും നിവർത്തിയില്ലാതിരുന്നത് കൊണ്ടാണ് താൻ മദ്യപിച്ചതെന്നും അൻ യെ-സോങ് കോടതിയിൽ പറഞ്ഞതായി കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആ സമയത്ത് ബുക്കിംഗ് കുറവായിരുന്നതിനാൽ സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നും, എന്റെ ഉപജീവന മാർഗം തന്നെ അപകടത്തിലാക്കുന്ന തരത്തിലുള്ള ഒരു കൂടിക്കാഴ്ചയിൽ ആയിരുന്നു താൻ എന്നും അവർ പറഞ്ഞു. അതുകൊണ്ട് തനിക്ക് മദ്യപിക്കാതിരിക്കാൻ സാധിച്ചില്ല. അതാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതെന്നും അൻ യെ-സോങ് പറഞ്ഞതായാണ് വിവരം. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അപകടം നടന്നത്.

മുൻ കൊറിയൻ സംഗീത ബാൻഡായ ഇൻസ്റ്റാർ (INSTAR) എന്ന ഗേൾ ഗ്രൂപ്പിലെ അംഗമായിരുന്നു 29-കാരിയായ അൻ യെ-സോങ്. ഇവർ ഡിജെ യെ-സോങ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 2016-ൽ ബി.ഡി എന്റർടൈൻമെൻറ്സിന് കീഴിൽ അരങ്ങേറ്റം കുറിച്ച ഇൻസ്റ്റാർ 2018-ൽ ബാൻഡ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി അറിയിച്ചു. ബാൻഡ് പിരിച്ചുവിട്ടതിന് ശേഷം അൻ യെ-സോങ് ഡിജെയായും, ഇൻഫ്ലുവെൻസറായും പ്രവർത്തിച്ചു വരികയായിരുന്നു.

Related Stories
Ustad Zakir Hussain: താളപ്പെരുക്കത്തിന്റെ ചക്രവർത്തി! സംഗീതമാണെന്റെ മതം എന്ന് പറഞ്ഞ മഹാൻ; ഉസ്താദ് സക്കീര്‍ ഹുസൈൻ വിടവാങ്ങി
Ustad Zakir Hussain: തബല മാന്ത്രികന്‍ ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചു
Kalidas Jayaram: തണുത്തുറയ്ക്കുന്ന ഫിന്‍ലന്‍ഡില്‍ കാളിദാസിനും തരിണിക്കും ഹണിമൂണ്‍; അവധിക്കാലം ആഘോഷിച്ച് താരകുടുംബം
Keerthy Suresh: വൈറ്റ് ഗൗണിൽ ക്രിസ്ത്യൻ വധുവായി കീർത്തി സുരേഷ്; ചിത്രങ്ങൾ വൈറൽ
Actor Allu Arjun : ഒരുരാത്രി മുഴുവന്‍ ജയിലില്‍; അത്താഴത്തിന് ചോറും വെജിറ്റബിള്‍കറിയും; അല്ലു അർജുൻ ‘സ്‌പെഷ്യല്‍ ക്ലാസ് ജയില്‍പ്പുള്ളി’
Aishwarya Lekshmi: ഫ്‌ളാറ്റില്‍ അറ്റക്കുറ്റപ്പണിയ്ക്ക് വന്നയാള്‍ വൈകീട്ട് വന്നത് ഒരു കൂട്ടം ആളുകളുമായി: ഐശ്വര്യ ലക്ഷ്മി
തൈറോയ്ഡ് ഉള്ളവർ ഇവ കഴിക്കല്ലേ; പണി കിട്ടും
മുടിയുടെ ആരോ​ഗ്യത്തിന് ബെസ്റ്റ് വാൾനട്ടോ ബദാമോ?
യാത്രയ്ക്കിടെ ഛർദിയോ? തടയാൻ വഴിയുണ്ട്
2024ല്‍ മാതാപിതാക്കളായ സെലിബ്രിറ്റികൾ