Pongala Movie: ശ്രീനാഥ് ഭാസിയുടെ ‘പൊങ്കാല’; യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തവിട്ടു
Sreenath Bhasi New Movie Pongala First Look Poster Out: ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം 'പൊങ്കാല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
ശ്രീനാഥ് ഭാസി നായകനായെത്തുന്ന പുതിയ ചിത്രം ‘പൊങ്കാല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തവിട്ടു. രണ്ടായിരം കാലഘട്ടത്തിലെ വൈപ്പിൻ, മുനമ്പം പ്രദേശങ്ങളുടെ പശ്ചാത്തലത്തിൽ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രമാണ് ‘പൊങ്കാല’. വാമനൻ സിനിമയുടെ സംവിധായകനായ എ ബി ബിനിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പോസ്റ്ററിൽ ശ്രീനാഥ് ഭാസിയുടെ ചിത്രമാണുള്ളത്.
‘ഒരു തീരത്തിന്റെ വിമോചനം’ എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. പൂർണമായും ആക്ഷൻ കോമഡി വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിന്റെ നിർമാണം ഡോണ തോമസാണ്. കെജിഎഫ് സ്റ്റുഡിയോസും, അനിൽ പിള്ളയുമാണ് സഹനിർമാതാക്കൾ. ശ്രീനാഥ് ഭാസിക്ക് പുറമെ ബിബിൻ ജോർജ്, ബാബുരാജ്, ഹരീഷ് ഉത്തമൻ, അലൻസിയർ, റോഷൻ ബഷീർ, സൂര്യ കൃഷ്ണ, ഷമ്മി തിലകൻ, യാമി സോനാ, ദുർഗ കൃഷ്ണ, മാർട്ടിൻ, മുരുകൻ, പ്രവീണ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. അലക്സ് പോളാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
വാമനൻ എന്ന ചിത്രത്തിന് ശേഷം എ ബി ബിനിൽ സംവിധാനം നിർവഹിക്കുന്ന ആക്ഷൻ കോമഡി ചിത്രമാണ് ‘പൊങ്കാല’. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ അവസാന വാരം ആരംഭിക്കും. വൈപ്പിൻ, ചെറായി പരിസര പ്രദേശങ്ങളിലായിരിക്കും ചിത്രീകരണം. അണിയറ പ്രവർത്തകർ: അലക്സ് പോൾ, ജിയോ ഷീബാസ്, പ്രജിത രവീന്ദ്രൻ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസർമാർ. ഗാനങ്ങൾ: വയലാർ ശരത്ചന്ദ്ര വർമ്മ, സന്തോഷ് വർമ്മ, സംഗീതം – അലക്സ് പോൾ, ഛായാഗ്രഹണം – തരുൺ ഭാസ്കർ, എഡിറ്റിംഗ് – സൂരജ് അയ്യപ്പൻ, കലാസംവിധാനം – ബാവാ, മേക്കപ്പ് – അഖിൽ ടി രാജ്, കോസ്റ്റ്യൂം ഡിസൈൻ – സൂര്യ ശേഖർ, നിർമ്മാണ നിർവഹണം – വിനോദ് പറവൂർ, പിആർ ആൻഡ് മാർക്കറ്റിങ്- കണ്ടന്റ് ഫാക്ടറി.
ALSO READ: ‘അമിതമായ സ്നേഹം ഭയാനകമാകും’; റാം ഗോപാൽ വർമ്മയുടെ ‘സാരി’ ടീസർ പുറത്ത്
അതെ സമയം, ശ്രീനാഥ് ഭാസിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം ‘മഞ്ഞുമേൽ ബോയ്‌സാ’ണ്. 2024 ഫെബ്രുവരിയിൽ റിലീസായ ചിത്രത്തിൽ സുബാഷ് എന്ന കഥാപാത്രത്തെയാണ് ഭാസി അവതരിപ്പിച്ചത്. ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. കൂടാതെ, ഈ വർഷം പുറത്തിറങ്ങിയ ‘ആവേശം’ എന്ന ചിത്രത്തിൽ ഭാസി പാടിയ ‘ജാഡ’ പാട്ടും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ശ്രീനാഥ് ഭാസി മുഖ്യ വേഷങ്ങളിൽ എത്തുന്ന ‘ഇടി മഴ കാറ്റ്’, ‘അൺലോക്ക്’, ‘ദുനിയാവിന്റെ ഒരറ്റത്ത്’, ‘നമുക്ക് കോടതിയിൽ കാണാം’, ‘കാജുരാഹോ ഡ്രീംസ്’ തുടങ്ങിയ ചിത്രങ്ങളുടെ ചിത്രീകരണം അണിയറയിൽ പുരോഗമിക്കുന്നു.