Keerthi Suresh’s Wedding: ‘നിന്റെ കൈപിടിക്കാൻ അവസരം ലഭിച്ച കീർത്തിയാണ് ഭാഗ്യവതി; 10 വർഷം മുമ്പ് വിവാഹം പ്ലാൻ ചെയ്തു’ : ജഗദീഷ് പളനിസാമി

Jagadish Palanisamy On Keerthi Suresh's Wedding: ഇരുവർക്കും ആശംസകൾ നേർന്ന് നിർമാതാവും നടൻ വിജയ്‌യുടെ പേഴ്സനൽ മാനേജറുമായ ജഗദീഷ് പളനിസാമി രം​ഗത്ത് എത്തിയിരിക്കുകയാണ്. വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചാണ് ജഗദീഷ് എത്തിയത്. തനിക്കു പിറക്കാതെ പോയ സഹോദരിയാണ് കീർത്തിയെന്നും 10 വർശം മുൻപ് കീർത്തിയുടെ വിവാഹം പ്ലാൻ ചെയ്തതാണെന്നും ജഗദീഷ് കുറിപ്പിൽ പറയുന്നു.

Keerthi Sureshs Wedding: നിന്റെ കൈപിടിക്കാൻ അവസരം ലഭിച്ച കീർത്തിയാണ് ഭാഗ്യവതി; 10 വർഷം മുമ്പ് വിവാഹം പ്ലാൻ ചെയ്തു : ജഗദീഷ് പളനിസാമി

ജഗദീഷ് പളനിസാമിക്കൊപ്പം കീർത്തി സുരേഷും ആന്റണി തട്ടിലും (Image credits:instagram)

Published: 

18 Dec 2024 17:00 PM

ഡിസംബർ 12 -നായിരുന്നു നടി കീർത്തി സുരേഷ് വിവാഹിതരായത്. ബിസിനസുകാരനായ ആന്റണി തട്ടിലാണ് വരന്‍. ഗോവയില്‍ വച്ച അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഇരുവർക്കും ആശംസകൾ നേർന്ന് നിർമാതാവും നടൻ വിജയ്‌യുടെ പേഴ്സനൽ മാനേജറുമായ ജഗദീഷ് പളനിസാമി രം​ഗത്ത് എത്തിയിരിക്കുകയാണ്. വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചാണ് ജഗദീഷ് എത്തിയത്. തനിക്കു പിറക്കാതെ പോയ സഹോദരിയാണ് കീർത്തിയെന്നും 10 വർശം മുൻപ് കീർത്തിയുടെ വിവാഹം പ്ലാൻ ചെയ്തതാണെന്നും ജഗദീഷ് കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ രൂപം

‘സ്വപ്നങ്ങൾക്കപ്പുറമുള്ള കഥ… 2015–ൽ പരസ്പരം ഏറെ വെറുത്തിരുന്നവർ ആണ് ഞങ്ങൾ. എന്നാൽ, അതിനു ശേഷം ഏറ്റവും മികച്ച സഹോദര-സഹോദരി ബന്ധം സൃഷ്‌ടിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. പിന്നീട് നീ എന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായി മാറിയിരിക്കുന്നു. പത്തു വർഷങ്ങൾക്ക് മുൻപ് നിന്റെ വിവാഹം നമ്മൾ പ്ലാൻ ചെയ്തത് ഞാൻ ഓർക്കുന്നു. നിന്റെ വിവാഹത്തിൽ എന്നേക്കാൾ സന്തോഷവാനായ മറ്റൊരാൾ ഉണ്ടാകുമോ. പത്തു വർഷങ്ങളായി എഴുതപ്പെട്ട സ്വപ്നത്തിൽ ജീവിക്കുന്നത് പോലെയുണ്ടായിരുന്നു. കീർത്തിയെ വിവാഹം ചെയ്യാൻ പോകുന്നയാൾ ഭാഗ്യവാനായിരിക്കും എന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷേ ആന്റണി, സഹോദരാ, നിന്നെ അറിയാൻ തുടങ്ങിയതിൽ പിന്നെ, നിന്റെ കൈപിടിക്കാൻ അവസരം ലഭിച്ച കീർത്തിയാണ് ഭാഗ്യവതി എന്ന് ഞാൻ മനസിലാക്കുന്നു.’–ജഗദീഷ് പളനിസാമിയുടെ വാക്കുകൾ. കൂളിംഗ് ഗ്ലാസ് വച്ചതു തന്റെ ആനന്ദാശ്രുക്കൾ മറച്ചു പിടിക്കാനാണ് എന്നും ജഗദീഷ് കുറിച്ചിട്ടുണ്ട്.

 

Also Read: വൈറ്റ് ഗൗണിൽ ക്രിസ്ത്യൻ വധുവായി കീർത്തി സുരേഷ്; ചിത്രങ്ങൾ വൈറൽ

മാസ്റ്റർ, ലിയോ തുടങ്ങിയ സിനിമകളുടെ കോ-പ്രൊഡ്യൂസർ എന്ന നിലയിലാണ് ജഗദീഷ് പളനിസാമി പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. 2015–ന്റെ മധ്യത്തിൽ ജഗദീഷ് വിജയ്‌യുടെ മാനേജർ ആയി. ഇതിനു ശേഷം കീർത്തി സുരേഷ് ഉൾപ്പെടെ ഒരുപറ്റം ശ്രദ്ധേയ താരങ്ങളുടെ മാനേജർ എന്ന നിലയിൽ ഇദ്ദേഹം വളർന്നു. സെലിബ്രിറ്റി മാനേജ്‌മന്റ് കമ്പനിയായ റൂട്ടിന്റെ സ്ഥാപകരിൽ ഒരാളാണ്. കല്യാണി പ്രിയദർശൻ നായികയായ ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രം നിർമിച്ചതും ജഗദീഷിന്റെ നേതൃത്വത്തിലുള്ള കമ്പനിയാണ്. കീർത്തി സുരേഷ് നായികയാകുന്ന റിവോൾവർ റീത്തയാണ് ഈ ബാനറിന്റെ പുതിയ ചിത്രം.

അതേസമയം വര്‍ഷങ്ങളായുള്ള പ്രണയത്തിനൊടുവിലാണ് കീർത്തി സുരേഷും ആന്റണി തട്ടിലും വിഹവാഹിതരായിരിക്കുന്നത്. ഇതിനു ശേഷം ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹവും നടന്നിരുന്നു. തൂവെള്ള നിറത്തിലുള്ള ഗൗണിൽ അതിസുന്ദരിയായി കീർത്തി അണിഞ്ഞൊരുങ്ങിയപ്പോൾ വെള്ള സ്യൂട്ടാണ് ആന്റണി തട്ടിൽ ധരിച്ചത്. സ്‌കൂള്‍ മുതലേ ഇരുവരും സുഹൃത്തുക്കളായിരുന്നു. അടുത്തിടെയാണ് ആന്റണിയുമായുള്ള പ്രണയം കീര്‍ത്തി സുരേഷ് തന്നെ വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി ഇതേകുറിച്ച് സംസാരിച്ചത്. ’15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും antoNY-KEerthy എന്നായിരുന്നു കീര്‍ത്തി കുറിച്ചത്.

Related Stories
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
Emergency Movie: ‘സിഖ് മതക്കാരെ മോശമാക്കി ചിത്രീകരിച്ചു’; കങ്കണയുടെ ‘എമർജൻസി’ പഞ്ചാബിൽ പ്രദർശിപ്പിക്കില്ല
Saif Ali Khan Attack: സെയ്ഫ് അലിഖാനെ കുത്തിയ ശേഷം വസ്ത്രം മാറി റെയിൽവേ സ്റ്റേഷനിലെത്തി; അക്രമിയുടെ പുതിയ ദൃശ്യങ്ങൾ പുറത്ത്
Anand Sreebala OTT: ഒന്നല്ല രണ്ടല്ല മൂന്നാണ്; ആനന്ദ് ശ്രീബാല ഒടിടിയില്‍ എത്തിയിരിക്കുന്നത് മൂന്നിടത്ത്
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ
സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ