Shine Tom Chacko: ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടപടി കടുപ്പിക്കുമോ? കൊച്ചിയിൽ ഇന്ന് നിര്‍ണായക യോഗങ്ങള്‍
Film Chamber and ICC Meetings in Kochi: സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മറ്റി യോഗവും ഫിലിം ചേംബറിന്‍റെ യോഗവുമാണ് ഇന്ന് ചേരുന്നത്. ചിത്രത്തിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്.

കൊച്ചി: വിവാദങ്ങൾക്കിടെ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് നിർണായകം. നടി വിൻസിയോട് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങൾ ചേരും. സൂത്രവാക്യം സിനിമയുടെ ഇന്റേണൽ കമ്മറ്റി യോഗവും ഫിലിം ചേംബറിന്‍റെ യോഗവുമാണ് ഇന്ന് ചേരുന്നത്. ചിത്രത്തിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. നടിക്കുണ്ടായ ദുരനുഭവത്തിൽ ഇന്‍റേണൽ കമ്മിറ്റി എന്ത് നിലപാട് എടുക്കുന്നോ അത് നടപ്പാക്കാൻ ബാധ്യസ്ഥരാണ് സിനിമ സംഘടനകൾ.
യോഗത്തിൽ ഷൈൻ ടോം ചാക്കോയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്‍റെ യോഗം. ഐസിയിൽ ഉയർന്നുവന്ന തീരുമാനങ്ങൾ അടക്കം ചർച്ച ചെയ്തുകൊണ്ടാകും യോഗം. യോഗത്തിൽ എടുത്ത തീരുമാനം ഫിലിം ചേംബർ അമ്മയും ഫെഫ്കയുമടക്കമുള്ളവരെ അറിയിക്കും.
Also Read:ഷൈൻ ആന്റിഡോട്ട് ഉപയോഗിച്ചോ? അടുത്ത ചോദ്യം ചെയ്യൽ കൂടിയാലോചനയ്ക്ക് ശേഷം, ഇന്ന് ഹാജരാകേണ്ട
അതേസമയം സംഭവത്തിൽ ഇതുവരെ താര സംഘടനയായ അമ്മയ്ക്ക് ഇതുവരെ നടൻ വിശദീകരണം നൽകിയില്ല. വിഷയത്തിൽ അമ്മ രൂപികരിച്ച മൂന്നംഗ സമിതിക്ക് മുൻപാകെ വിശദീകരണം നൽകാൻ നടനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ സമയം അവസാനിച്ചു.
അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി വിന്‍സി അലോഷ്യസ് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നൽകിയ പരാതിയാണ് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. താൻ അഭിനയിച്ച സിനിമയുടെ സെറ്റില്‍ വച്ച് ഒരു നടന്‍ തന്നോട് അപമര്യാദയായി പെരുമാറി എന്ന് നടി വിന്‍സി അലോഷ്യസ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ തുറന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ താരസംഘടനയായ അമ്മയ്ക്കും ഫിലിം ചേംബറിനും നൽകിയ പരാതിയിൽ നടി ആ നടൻ ഷൈൻ ടോം ചാക്കോയാണ് എന്ന് തുറന്ന് പറഞ്ഞിരുന്നു.