5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Anil Xavier: സിനിമ സഹ സംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു

ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് എന്നീ സിനിമകളുടെ സഹസംവിധായകനാണ് അനിൽ സേവിയർ.

Anil Xavier: സിനിമ സഹ സംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു
sarika-kp
Sarika KP | Published: 27 Aug 2024 23:43 PM

കൊച്ചി: ശില്പിയും സിനിമാ സഹസംവിധായകനുമായ അനിൽ സേവിയർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുട്ബോൾ കളിക്കുന്നതിനിടെയുടെ ഉണ്ടായ ​ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് എന്നീ സിനിമകളുടെ സഹസംവിധായകനാണ് അനിൽ സേവിയർ. അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടി വീട്ടിൽ പി എ സേവ്യറാണ് പിതാവ്.

ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് അങ്കമാലി കേന്ദ്രീകരിച്ച് കലാപരിശീലനം നടത്തി വരുകയായിരുന്നു. തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നിന്ന് ബിഎഫ്എ പൂർത്തിയാക്കിയ ശേഷം ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ശിൽപ്പകലയിൽ എംഎഫ്എ ചെയ്തു. ഹൈദരാബാദ് സർവകലാശാല വിസി അപ്പറാവു പൊഡിലെക്കെതിരെ നടന്ന സമരത്തിനിടയിൽ ആത്മഹത്യ ചെയ്ത ദളിത് വിദ്യാർത്ഥി രോഹിത് വെമുലയുടെ ഓർമ്മയ്ക്ക് ക്യാംപസിൽ രോഹിതിന്റെ പ്രതിമ നിർമിച്ചത് അനിലായിരുന്നു. ഇരുവരും ഒരേ ക്യംപസിലായിരുന്നു പഠിച്ചത്. . കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും അനിൽ പ്രവർത്തിച്ചിരുന്നു.

Also read-Director Mohan: സംവിധായകൻ എം മോഹൻ അന്തരിച്ചു

മാതാവ്: അൽഫോൻസ സേവ്യർ, സഹോദരൻ: അജീഷ് സേവ്യർ. ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിന് വിട്ടുനൽകും. നാളെ രാവിലെ 11 മണി മുതൽ വസതിയിലും ശേഷം നാസ് ഓഡിറ്റോറിയത്തിലും 3 മണി വരെ പൊതുദർശനം ഉണ്ടാകും.