Actor Abdul Nasar Pocso Case: നടൻ അബ്ദുൽ നാസർ പോക്സോ കേസിൽ അറസ്റ്റിൽ
Actor Abdul Nasar Pocso Case Malappuram: വിവിധ സിനിമകളിലും ടെലിഫിലിമുകളിലും ഇയാൾ അഭിനയിച്ചിട്ടുണ്ട്. ആടുജീവിതം, സുഡാനി ഫ്രം നൈജീരിയ, കുരുതി, ഹലാല്‍ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളിലാണ് അബ്ദുൽ നാസർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ളത്.

നാസർ കറുത്തേനി (image credits: social media)
മലപ്പുറം: പഠിപ്പിക്കുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സിനിമ, സീരിയൽ നടനായ അധ്യാപകൻ അറസ്റ്റിൽ. മുക്കണ്ണൻ അബ്ദുൽ നാസർ (നാസർ കറുത്തേനി -55) ആണ് പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ന് കോടതിയിൽ ഹാജരാക്കും.
എല്‍പി വിഭാഗം അധ്യാപകനാണ് നാസര്‍. ഇയാൾക്ക് വണ്ടൂര്‍ കാളികാവ് റോഡില്‍ സ്വകാര്യ ഓഫീസ് മുറിയുണ്ട്. ഇവിടെ വച്ചാണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് എന്നാണ് കേസ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം . പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വഴിയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സ്‌കൂളില്‍ വെച്ച് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ അധ്യാപകന്‍ ഒളിവില്‍ പോയിരുന്നു തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ അധ്യാപകന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു.
വിവിധ സിനിമകളിലും ടെലിഫിലിമുകളിലും ഇയാൾ അഭിനയിച്ചിട്ടുണ്ട്. ആടുജീവിതം, സുഡാനി ഫ്രം നൈജീരിയ, കുരുതി, ഹലാല്‍ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളിലാണ് അബ്ദുൽ നാസർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ളത്.