Tamil Actress Audition Scam : ഓൺലൈൻ ഓഡിഷൻ തട്ടിപ്പ് , തമിഴ് സീരിയൽ താരത്തിൻ്റെ നഗ്ന രംഗങ്ങൾ ചിത്രീകരിച്ച് ലീക്ക് ചെയ്തു
Tamil Actress Fake Audition Video : നഗ്ന രംഗങ്ങൾ ഉള്ള കഥാപരിസരമാണെന്ന് പറഞ്ഞുകൊണ്ടാണ് നടിയെ കൊണ്ട് തട്ടിപ്പുകാർ വീഡിയോ ചിത്രീകരിച്ചത്.

ചെന്നൈ : വ്യാജ ഓൺലൈൻ ഓഡിഷൻ കെണിയൽപ്പെട്ട തമിഴ്നാട്ടിൽ സീരിയൽ താരത്തിൻ്റെ നഗ്നദൃശ്യങ്ങൾ ലീക്കായി. പ്രമുഖ സൂപ്പർ താരത്തിൻ്റെ സിനിമയുടെ ഓഡിഷൻ എന്ന വ്യാജേനയാണ് സീരിയൽ നടിയെ തട്ടിപ്പുകാർ സമീപ്പിച്ചത്. വീഡിയോ കോളിലൂടെ നടിയെ ബന്ധപ്പെട്ട തട്ടിപ്പുകാർ സിനിമയിലെ ചില രംഗങ്ങൾ അഭിനയിച്ചു കാണിച്ച് നൽകാൻ ആവശ്യപ്പെട്ടിരുന്നു. 15 മിനിറ്റിൽ അധികം നേരം നീണ്ട് നിന്ന വീഡിയോ കോളിലൂടെയാണ് നഗ്ന ദൃശ്യങ്ങൾ തട്ടിപ്പുകാർ ചിത്രീകരിച്ചത്.
ആദ്യം ചില രംഗങ്ങൾ അഭിനയിച്ച് കാണിച്ച് നൽകിയതിന് ശേഷമാണ് നഗ്ന രംഗങ്ങൾ തട്ടിപ്പുകാർ ചിത്രീകരിച്ചത്. നഗ്നരംഗങ്ങൾ ഉള്ള കഥ പരിസരമാണ് സിനിമയ്ക്കുള്ളതെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് അതും കൂടി അഭിയനയിച്ചു കാണക്കണെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ചില വെബ്സൈറ്റുകളിൽ നടിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് തട്ടിപ്പിന് ഇരയായി എന്നറയുന്നത്.
തട്ടിപ്പിൽ നിന്നും രക്ഷപ്പെട്ട മലയാളി താരം ഷൈനി സാറ
രജിനികാന്തിൻ്റെ ജയിലർ 2 സിനിമയിൽ പ്രധാന വേഷം നൽകാമെന്ന് പറഞ്ഞ് ഓൺലൈൻ ഓഡിഷൻ തട്ടിപ്പുകാർ നടി ഷൈന സാറായെ സമീപിച്ചിരുന്നു. ചിത്രത്തിൽ രജിനിയുടെ ഭാര്യയായിട്ടുള്ള കാഥാപാത്രത്തിനായിട്ടാണ് ഷൈനിയെ ഓഡിഷൻ ചെയ്യുന്നതെന്ന് തട്ടിപ്പുകാർ അറിയിച്ചു. ആ വേഷത്തിനായി മലയാളി താരത്തെ തിരഞ്ഞെടുത്തുയെന്നും തമിഴിൽ അഭിനയിക്കാൻ ആർട്ടിസ്റ്റ് കാർഡ് വേണമെന്നും അതിനായി 12,500 രൂപ നൽകണമെന്നായിരുന്നു തട്ടിപ്പുകാർ ആവശ്യപ്പെട്ടത്. തമിഴിൽ അഭിനയിച്ചിട്ടുള്ള തൻ്റെ അടുത്ത സുഹൃത്തുക്കളായ മറ്റ് താരങ്ങളുടെ സഹായം കൊണ്ടാണ് താൻ തട്ടിപ്പിൽ ഇരയാകാതെ രക്ഷപ്പെട്ടതെന്ന് ഷൈനി സാറാ പിന്നീട് ഒരു വീഡിയോയിൽ പറഞ്ഞിരുന്നു.