Fahadh Faasil: ഫഹദ് ഫാസില്‍ ക്ഷത്രിയരെ അപമാനിച്ചു; കയ്യില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യും
Sena Leader Raj Shekhawat Against Pushpa 2 Movie Team: രാജ് ഷെഖാവത്തിന്റെ ഭീഷണിയില്‍ ഇതുവരേക്കും പുഷ്പ 2 എന്ന ചിത്രവുമായി ബന്ധപ്പെട്ട ആരും പ്രതികരിച്ചിട്ടില്ല. മുമ്പ് ബോളിവുഡ് ചിത്രങ്ങളായ ജോധ അക്ബര്‍, പദ്മാവത് എന്നിവയ്‌ക്കെതിരെ ഭീഷണിയുമായി കര്‍ണി സേന രംഗത്തെത്തിയിരുന്നു. പദ്മാവത് എന്ന ചിത്രത്തിന് പേര് മാറ്റാന്‍ കാരണമായത് പോലും ഈ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ്.
പുഷ്പ 2 ദി റൂള്‍ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കര്‍ണി സേന നേതാവ് രാജ് ഷെഖാവത്ത് രംഗത്ത്. സിനിമ ക്ഷത്രിയ സമുദായത്തെ അപമാനിച്ചതായി രാജ് ഷെഖാവത്ത് പറഞ്ഞു. ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഭന്‍വര്‍ സിങ് ഷെഖാവത്ത് എന്ന കഥാപാത്രത്തിന് നെഗറ്റീവ് റോളാണ് ഉള്ളത്. അത് ക്ഷത്രിയര്‍ക്ക് അപമാനമാണ്. ഈ കഥാപാത്രം വഴി മുഴുവന്‍ രജപുത്രരെയും അപമാനിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ചെയ്തത്.
പുഷ്പ 2 വില്‍ ഷെഖാവത്ത് എന്ന പേര് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉപയോഗിച്ചിരിക്കുന്നത് ക്ഷത്രിയ സമുദായത്തെ തന്നെ അധിക്ഷേപിക്കുന്നതിനായാണ്. സിനിമയില്‍ നിന്ന് ആ പേര് ഉടനടി നീക്കം ചെയ്തില്ലെങ്കില്‍ നിര്‍മാതാക്കളെ ആക്രമിക്കും. അതിനായി കര്‍ണി സൈനികര്‍ തയാറെടുത്തോളൂ. പേര് നീക്കം ചെയ്യാത്ത പക്ഷം കര്‍ണി സേന സിനിമയുമായി ബന്ധപ്പെട്ട ആളുകളുടെ വീട്ടില്‍ കയറി തല്ലുമെന്നും രാജ് ഷെഖാവത്ത് പറഞ്ഞു.
അതേസമയം, രാജ് ഷെഖാവത്തിന്റെ ഭീഷണിയില്‍ ഇതുവരേക്കും പുഷ്പ 2 എന്ന ചിത്രവുമായി ബന്ധപ്പെട്ട ആരും പ്രതികരിച്ചിട്ടില്ല. മുമ്പ് ബോളിവുഡ് ചിത്രങ്ങളായ ജോധ അക്ബര്‍, പദ്മാവത് എന്നിവയ്‌ക്കെതിരെ ഭീഷണിയുമായി കര്‍ണി സേന രംഗത്തെത്തിയിരുന്നു. പദ്മാവത് എന്ന ചിത്രത്തിന് പേര് മാറ്റാന്‍ കാരണമായത് പോലും ഈ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ്.
അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരുന്ന പുഷ്പ 2 ദി റൂള്‍ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. പുഷ്പയുടെ ഒന്നാം ഭാഗത്തിന് ലഭിച്ച വലിയ സ്വീകാര്യത തന്നെയായിരുന്നു രണ്ടാം ഭാഗത്തിന് ഇത്രയേറെ കാത്തിരിക്കുന്നതിന് പ്രേക്ഷകരെ പ്രേരിപ്പിച്ചത്.
പുഷ്പരാജായി അല്ലു അര്‍ജുന്‍ ചിത്രത്തില്‍ നിറഞ്ഞാടിയപ്പോള്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ കൂടിയാണ് കീഴ്‌മേല്‍ മറിയുന്നത്. റിലീസ് ചെയ്ത് വെറും നാല് ദിവസത്തിനുള്ളില്‍ 800 കോടി ക്ലബ്ബിലാണ് പുഷ്പ 2 കയറിക്കൂടിയത്. ഹിന്ദിയില്‍ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ടാണ് ചിത്രം മുന്നേറുന്നതും.
ഹിന്ദി ബോക്‌സ് ഓഫീസില്‍ ആദ്യ ദിനം പുഷ്പ നേടിയത് 72 കോടിയാണ്. എല്ലാ ബോളിവുഡ് സിനിമകളെയും കടത്തി വെട്ടിയാണ് ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി കൊണ്ട് പുഷ്പ 2 മുന്നേറിയത്. ആദ്യ മൂന്ന് ദിനങ്ങളില്‍ 200 കോടി ക്ലബ്ബില്‍ ഇടം നേടിയ പുഷ്പ 2 അഞ്ച് ദിവസത്തില്‍ നേടിയത് 339 കോടിയാണെന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അഞ്ചാം ദിനത്തില്‍ കല്‍ക്കി 2898 എഡിയുടെ ഹിന്ദി ഫൈനല്‍ കളക്ഷനും പുഷ്പ 2 മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. 295 കോടിയാണ് കല്‍ക്കിയുടെ ഹിന്ദി പതിപ്പിന്റെ ഫൈനല്‍ കളക്ഷന്‍. രാജമൗലി ചിത്രം ആര്‍ആര്‍ആറിന്റെ ഫൈനല്‍ ഹിന്ദി ഫൈനല്‍ കളക്ഷന്‍ ചിത്രം മറികടന്നു കഴിഞ്ഞൂവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോയ്‌മോയി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 274.31 കോടിയാണ് ആര്‍ആര്‍ആറിന്റെ ഫൈനല്‍ കളക്ഷന്‍.