5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Fahadh Faasil: ‘പുഷ്പ എന്ന സിനിമ കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടായില്ല, അത് മറച്ചുവെക്കേണ്ട കാര്യമില്ല’; ഫഹദ് ഫാസിൽ

Fahadh Faasil About Pushpa 2: പുഷ്പയുടെ വിജയം ആരാധകർ ആഘോഷമാക്കുന്നതിനിടെ, ഒരു അഭിമുഖത്തിലെ ഫഹദ് ഫാസിലിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Fahadh Faasil: ‘പുഷ്പ എന്ന സിനിമ കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടായില്ല, അത് മറച്ചുവെക്കേണ്ട കാര്യമില്ല’; ഫഹദ് ഫാസിൽ
നടൻ ഫഹദ് ഫാസിൽ (Image Credits: Fahadh Faasil Facebook)
nandha-das
Nandha Das | Updated On: 07 Dec 2024 20:51 PM

അല്ലു അർജുൻ നായകനായ പാൻ ഇന്ത്യ ചിത്രം ‘പുഷ്പ 2: ദ റൂൾ’ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും, ബോക്സ് ഓഫീസ് കളക്ഷനിൽ പല വമ്പൻ സിനിമകളെയും ഇതിനകം മറികടന്ന് കഴിഞ്ഞു. ചിത്രത്തിൽ ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തിയിരുന്നു. പുഷ്പയുടെ വിജയം ആരാധകർ ആഘോഷമാക്കുന്നതിനിടെ, ഒരു അഭിമുഖത്തിലെ ഫഹദ് ഫാസിലിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘പുഷ്പ’ എന്ന സിനിമ കൊണ്ട് തനിക്ക് നടനെന്ന നിലയിൽ പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഫഹദ് ഫാസിൽ പറയുന്നത്. ‘പുഷ്പ’യിലെ തന്റെ മാജിക് ഒന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ലെന്നും, സംവിധായകനോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് സിനിമ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അനുപം ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഫാസിലിന്റെ തുറന്നു പറച്ചിൽ. ‘പുഷ്പ 2’വിലെ താരത്തിന്റെ കഥാപാത്രത്തിനെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഫഹദിന്റെ പഴയ അഭിമുഖം വീണ്ടും ശ്രദ്ധ നേടുന്നത്.

“പുഷ്പ എന്ന സിനിമ കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടായെന്ന് തോന്നുന്നില്ല. ഞാനിത് സംവിധായകൻ സുകു സാറിനോടും പറഞ്ഞിട്ടുണ്ട്. ഞാനിത് തുറന്നു പറയേണ്ടതുണ്ട്. എനിക്കിത് മറച്ചു വെക്കേണ്ട കാര്യമില്ല. ഞാൻ സത്യസന്ധമായി പറയുകയാണ്. ഇവിടെ ഞാൻ ആരോടും അനാദരവ് കാണിക്കുകയല്ല, ചെയ്ത വർക്കിനെ കുറിച്ച് സംസാരിക്കുകയാണ്. ഞാൻ എനിക്ക് ചെയ്യാനുള്ളതൊക്കെ ഇവിടെ ചെയ്യുന്നുണ്ട്. ആളുകൾ ‘പുഷ്പ’യിൽ എന്നിൽ നിന്ന് ഒരു മാജിക്കും പ്രതീക്ഷിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. സുകു സാറിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള ആഗ്രഹം കൊണ്ടും അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടും മാത്രം ചെയ്ത പടമാണ്. അത്രയേ ഉള്ളൂ. എനിക്ക് ചെയ്യാനുള്ളതെല്ലാം ഇവിടെയാണ്, അത് വളരെ വ്യക്തമാണ്.” ഫഹദ് ഫാസിൽ പറഞ്ഞു.

ALSO READ: പുഷ്പയ്ക്ക് മുമ്പിൽ ജവാനും ജോസേട്ടായിയും വീണു; ഇനി ബോക്സ്ഓഫീസ് പുഷ്പയുടെ കൺട്രോളിൽ

‘പുഷ്പയിൽ’ ഭൻവർ സിംഗ് ഷെഖാവത്ത് എന്ന വില്ലൻ കഥാപാത്രത്തിൽ എത്തിയാണ് ഫഹദ് ഫാസിൽ തകർത്താടിയത്. അല്ലു അർജുന്റെ കരിയറിലെ ഒരു വലിയ വഴിത്തിരിവ് തന്നെയായിരുന്നു ആ ചിത്രം. പുഷ്പയിലെ മികച്ച പ്രകടനത്തിന് താരത്തെ തേടിയെത്തിയത് ദേശീയ പുരസ്‌കാരം ആയിരുന്നു. ‘പുഷ്പ’യുടെ ആദ്യ ഭാഗത്തിന്റെ വിജയം വീണ്ടും ആവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്, സംവിധായകൻ സുകുമാർ പുഷ്പയുടെ രണ്ടാം ഭാഗം ഒരുക്കിയത്. അല്ലു അർജുനും രശ്‌മിക മന്ദനയും വീണ്ടും പുഷ്പരാജും ശ്രീവല്ലിയുമായി തിളങ്ങിയപ്പോൾ, ഫഹദും ഭൻവർ സിംഗ് ശെഖാവത്തായി വീണ്ടുമെത്തി. എന്നാൽ, ആദ്യ ഭാഗത്തിന് വിപരീതമായി രണ്ടാം ഭാഗത്തിൽ അഭിനയിച്ചതിന് ഫഹദിന് നേരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.

അതേസമയം, ‘പുഷ്പ 2: ദ റൂൾ’ റീലിസായി ആദ്യ ദിനം തന്നെ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ നിന്നും ഏകദേശം 282.91 കോടി രൂപയാണ് നേടിയത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ ആണ് സ്വന്തമാക്കിയത്. ഇന്ത്യയിൽ നിന്ന് മാത്രം 175.1 കോടി രൂപയും നേടി. റീലീസായി രണ്ടാം ദിനം പിന്നിടുമ്പോൾ ആഗോളത്തിൽ 412 കോടിയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ എന്നാണ് റിപ്പോർട്ട്.