Fahadh Faasil Painkili Movie : അങ്കമാലി താലൂക്കാശുപത്രിയിൽ ഫഹദ് ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
വ്യഴാഴ്ച രാത്രി ഒൻപതോടെയാണ് ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് നടന്നത്. ഇതിനിടയിൽ ആശുപത്രിയിലെ രജിസ്ട്രേഷൻ കൗണ്ടര്‍ താത്കാലികമായി അടച്ചതായും പരാതിയുണ്ട്
കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടന്ന സിനിമാ ഷൂട്ടിങ്ങ് വലിയ വിവാദത്തിലേക്കാണ് എത്തിയിരിക്കുന്നത്. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലായിരുന്നു ഷൂട്ടിങ്ങ് നടന്നത്. രാത്രിയായിരുന്നു ഷൂട്ടിങ്ങെങ്കിലും ആളുകൾ വലഞ്ഞതോടെ പ്രശ്നം വിവാദത്തിലേക്ക് എത്തി.
രോഗികളെ ബുദ്ധിമുട്ടിലാക്കിയ സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശകമ്മീഷന്‍ അടിയന്തിരമായി കേസ് എടുക്കുകയും സംഭവത്തിൽ ആശുപത്രി സൂപ്രണ്ട്, ഡിഎംഒ എന്നിവരോട് വിശദീകരണം ചോദിക്കുകയും ചെയ്തു. ഒരാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദ്ദേശം.
വ്യഴാഴ്ച രാത്രി ഒൻപതോടെയാണ് ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് നടന്നത്. ഇതിനിടയിൽ ആശുപത്രിയിലെ രജിസ്ട്രേഷൻ ണ്ടര്‍ താത്കാലികമായി അടച്ചതായും പരാതിയുണ്ട്. സാധരണ ഗതിയിൽ പ്രത്യേക അനുമതിയും ആളുകൾക്ക ബുദ്ധിമുട്ടില്ലാത്ത സമയം എന്നിവയും നോക്കിയായിരിക്കും ഷൂട്ടിങ്ങുകൾ നടക്കുക. എന്നാൽ ഇതാരാണ് അനുമതി നൽകിയെന്നതിൽ വ്യക്തതയില്ല.
ഇത് മാത്രമല്ല ഷൂട്ടിങ്ങ് സമയത്ത് സംസാരിക്കാൻ പാടില്ലെന്നും ലൈറ്റുകൾ മറച്ചിരുന്നെന്നും മെയിൻ ഗേറ്റ് വഴി ആരെയും കടത്തി വിട്ടില്ലെന്നും പരാതിയുണ്ട്.രോഗികളെ ബുദ്ധിമുട്ടിലാക്കിയുള്ള ഷൂട്ടിങിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. ഫഹദ ഫാസിൽ നിർമ്മിക്കുന്ന ‘പൈങ്കിളി’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങാണ് നടന്നത്. അനശ്വര രാജന്‍, സജിന്‍ ഗോപു, എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.