5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amal Neerad Movie: മാസ് ​ലുക്കിൽ ചാക്കോച്ചനും ഫഹദും…; അമൽ നീരദ് ചിത്രത്തിന്റെ കാരക്റ്റർ പോസ്റ്റർ പുറത്ത്

Amal Neerad New Movie: 'ടേക്ക് ഓഫി'നുശേഷം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ടാകും.

Amal Neerad Movie: മാസ് ​ലുക്കിൽ ചാക്കോച്ചനും ഫഹദും…; അമൽ നീരദ് ചിത്രത്തിന്റെ കാരക്റ്റർ പോസ്റ്റർ പുറത്ത്
Fahadh Faasil Kunchako Boban in Amal Neerad New movie
neethu-vijayan
Neethu Vijayan | Published: 08 Jun 2024 13:55 PM

കുഞ്ചാക്കോ ബോബനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ കാരക്റ്റർ പോസ്റ്റർ പുറത്തിറക്കി. തോക്കുമായി മാസ് ​ലുക്കിൽ നിൽക്കുന്ന കുഞ്ചാക്കോ ബോബനെയാണ് പോസ്റ്ററിൽ ദൃശ്യമാവുക. അതേസമയം കുഞ്ചാക്കോ ബോബന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവന്നതിനു പിന്നാലെ ഫഹദ് ഫാസിലിൻ്റെ മാസ് ലുക്കിലുള്ള ചിത്രവും പുറത്തുവന്നു.

തോക്കുമായി രൂക്ഷഭാവത്തിൽ നിൽക്കുന്ന ഫഹദിന്റെ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. വരത്തൻ എന്ന ചിത്രത്തിനുശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണിത്. ‘ടേക്ക് ഓഫി’നുശേഷം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ടാകും.

ALSO READ: ഇന്ത്യൻ മാധ്യമലോകത്തെ മാറ്റിമറിച്ച മനുഷ്യൻ…; ആരാണ് റാമോജി റാവു?

അമൽ നീരദും കുഞ്ചാക്കോ ബോബനും ഇതാദ്യമായാണ് ഒന്നിക്കുന്നത്. ഉദയാ പിക്ചേഴ്സും അമൽ നീരദ് പ്രൊഡക്ഷൻസും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. എന്നാൽ സിനിമയുടെ പേരോ മറ്റ് താരങ്ങളാരാണെന്നോ ഉള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഞായറാഴ്ച തന്റെ പുതിയ ചിത്രത്തേക്കുറിച്ച് ഒരു അപ്ഡേറ്റ് ഉണ്ടാവുമെന്ന് ഒരു മിനിമൽ പോസ്റ്ററിലൂടെ അമൽ നീരദ് അറിയിച്ചിരുന്നു. തുടർന്ന് ഈ പോസ്റ്റർ കുഞ്ചാക്കോ ബോബനും പങ്കുവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണിപ്പോൾ കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമായ ​ഗെറ്റപ്പിലുള്ള കാരക്റ്റർ പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്.

മമ്മൂട്ടി നായകനായി 2022-ൽ പുറത്തിറങ്ങിയ ഭീഷ്മ പർവമാണ് അമൽ നീരദിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ജെയ് കെ സംവിധാനം ചെയ്യുന്ന ​ഗർർർ ആണ് കുഞ്ചാക്കോ ബോബൻ നായകനായി പുറത്തുവരാനിരിക്കുന്ന ചിത്രം.