Fahadh Faasil: ‘എനിക്ക് എഡിഎച്ച്ഡി ഉണ്ട്, കണ്ടെത്തിയത് 41ാം വയസില്‍’: ഫഹദ് ഫാസില്‍

അമിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തില്‍ പെരുമാറ്റം നിയന്ത്രിക്കാന്‍ സാധിക്കാതിരിക്കുക എന്നതെല്ലാമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍

Fahadh Faasil: എനിക്ക് എഡിഎച്ച്ഡി ഉണ്ട്, കണ്ടെത്തിയത് 41ാം വയസില്‍: ഫഹദ് ഫാസില്‍

Fahadh Faasil

Published: 

27 May 2024 07:28 AM

കൊച്ചി: തനിക്ക് എഡിഎച്ച്ഡി എന്ന അസുഖമുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ ഫഹദ് ഫാസില്‍. തന്റെ 41ാം വയസിലാണ് രോഗം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാഡീവികസനവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന മാനസികരോഗമാണ് എഡിഎച്ച്ഡി അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റി ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍. ഇതുള്ളവര്‍ക്ക് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കില്ല. അമിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തില്‍ പെരുമാറ്റം നിയന്ത്രിക്കാന്‍ സാധിക്കാതിരിക്കുക എന്നതെല്ലാമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

അതേസമയം, ബോക്‌സ്ഓഫീസ് കളക്ഷനുകള്‍ വാരി കൂട്ടിയതിന് ശേഷമാണ് ഫഹദ് ഫാസിലിന്റെ ആവേശം സിനിമ ഒടിടിയില്‍ എത്തിയത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ഫഹദിന്റെ ഗ്യാങ്സ്റ്റാര്‍ കോമഡി ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്. മെയ് ഒമ്പത് മുതലാണ് ഒടിടിയില്‍ സംപ്രേഷണം ചെയ്ത് തുടങ്ങിയത്. ഏപ്രില്‍ 11ന് തിയറ്ററില്‍ എത്തിയ ചിത്രമാണ് ആവേശം.

ഒടിടി അവകാശത്തിന് റെക്കോര്‍ഡ് തുക

റിലീസായി 28-ാം ദിവസമാണ് ആവേശം ഒടിടിയില്‍ എത്തുന്നത്. ആവേശത്തിന് മുമ്പ് റിലീസായ ആടുജീവിതം, വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ സിനിമകള്‍ ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോഴായിരുന്നു ആവേശം അതിവേഗത്തില്‍ ഒടിടിയില്‍ എത്തിയത്. ഏപ്രിലില്‍ ഇറങ്ങിയ മറ്റ് ചിത്രങ്ങളെക്കാളും മികച്ച ബോക്‌സ്ഓഫീസ് പ്രതികരണം ലഭിച്ച ആവേശം ഇത്രയും വേഗത്തില്‍ ഒടിടിയില്‍ എത്താന്‍ കാരണം സിനിമയുടെ ഡിജിറ്റല്‍ അവകാശത്തിന് ലഭിച്ച റെക്കോര്‍ഡ് തുകയാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 35 കോടിയാണ് ആമസോണ്‍ പ്രൈം വീഡിയോയും ആവേശത്തിന്റെ നിര്‍മാതാക്കളും തമ്മില്‍ ഒടിടി അവകാശത്തിനായി കരാറില്‍ ഏര്‍പ്പെട്ടത്. ചിത്രം റിലീസായി ഒരു മാസം ആകുമ്പോഴും ബോക്‌സ്ഓഫീസില്‍ നിന്നും പ്രതിദിനം ലഭിച്ചിരുന്നത് ഒരു കോടിയില്‍ അധികമായിരുന്നു. എന്നാല്‍ 35 കോടിയുടെ റെക്കോര്‍ഡ് തുകയുടെ കരാറിലാണ് സിനിമ റിലീസായി 28 ദിവസം ഒടിടിയില്‍ സംപ്രേഷണം ചെയ്യാന്‍ കാരണമായത്. പത്ത് കോടിയില്‍ അധികമാണ് ആവേശം സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്.

ആവേശം ബോക്‌സ്ഓഫീസ്

ബോക്‌സ്ഓഫീസില്‍ 150 കോടി തികച്ചാണ് ആവേശം ഒടിടിയില്‍ എത്തിയത്. 73 കോടിയില്‍ അധികമാണ് കേരള ബോക്‌സ്ഓഫീസില്‍ നിന്നും ആവേശം നേടിയത്. 55 കോടിയില്‍ അധികമാണ് ഓവര്‍സീസ് കളക്ഷന്‍. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 20 കോടിയില്‍ അധികം ചിത്രം നേടിട്ടുണ്ട്.

രോമാഞ്ചം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഫഹദിന് കൂടാതെ ചിത്രത്തില്‍ ഹിപ്സ്റ്റര്‍, മിഥുന്‍ ജയ്ശങ്കര്‍, റോഷന്‍ ഷാനാവാസ്, മിതൂട്ടി, സജിന്‍ ഗോപു, മന്‍സൂര്‍ അലി ഖാന്‍, അശിഷ് വിദ്യാര്‍ഥി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.

അന്‍വര്‍ റഷീദ് എന്റെടെയ്‌മെന്റിന്റെയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെയും ബാനറില്‍ നസ്രിയ നസീമും അന്‍വര്‍ റഷീദും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.സുശിന്‍ ശ്യാമാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സമീര്‍ താഹിരാണ് ഛായഗ്രാഹകന്‍. വിവേക ഹര്‍ഷനാണ് എഡിറ്റര്‍.

Related Stories
BTS Jhope: ബിടിഎസ് താരം ജെ-ഹോപ് ഇന്ത്യയിലേക്ക്? ആരാധകർക്ക് കൊടുത്ത മറുപടി ശ്രദ്ധ നേടുന്നു
Besty Movie Song: ‘വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെണ്‍കിടാവ് പോല്‍ താഴ്‌വര…’ ! വീണ്ടും ഔസേപ്പച്ചന്‍-ഷിബു ചക്രവര്‍ത്തി മെലഡി മാജിക്ക്; ബെസ്റ്റിയിലെ പാട്ടെത്തി
Santhosh Pandit: ‘ബോബി ചെമ്മണ്ണൂരിന്റെ മാനസികാവസ്ഥയുള്ളവർക്ക് ഇത് തമാശയായി തോന്നും, മറ്റുള്ളവർക്ക് അങ്ങനെ അല്ല’; പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്
Los Angeles Fires: ലോസാഞ്ചലസിലെ കാട്ടുതീ; കിടപ്പാടം നഷ്ടമായ സിനിമാ പ്രവർത്തകർ ഇവർ
‌Rashmika Mandanna: ‘ദൈവത്തിന് മാത്രമേ അതറിയുള്ളൂ’; വര്‍ക്കൗട്ടിനിടെ കാലിന് പരിക്കേറ്റ് രശ്മിക മന്ദാന
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ