Nadira Mehrin: ‘നജീബിൽ നിന്നും നാദിറയിലേക്ക്’; വൈറലായി നാദിറ മെഹറിന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ
Nadira Mehrin Transformation Video: ഇപ്പോഴിതാ നാദിറയുടെ ട്രാൻസ്ഫോർമേഷൻ വീഡിയോയായാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. നാദിറ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്.

നാദിറ മെഹ്റിൻ ട്രാൻസ്ഫർമേഷന് മുൻപും ശേഷവും (Image Credits: Nadira Mehrin Instagram)
അഭിനയം, മോഡൽ എന്നിങ്ങനെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ് ആക്ടിവിസ്റ്റായ നാദിറ മെഹ്റിൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് മലയാളം ബിഗ്‌ബോസിലൂടെയാണ്. ബിഗ്‌ബോസ് മലയാളം സീസൺ അഞ്ചിലെ ശക്തമായ മത്സരാർഥികളിൽ ഒരാളായിരുന്നു നാദിറ. ഇപ്പോഴിതാ നാദിറയുടെ ട്രാൻസ്ഫോർമേഷൻ വീഡിയോയായാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. നാദിറ തന്നെയാണ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചത്.
‘നജീബിൽ നിന്നും നാദിറയിലേക്ക്’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിൽ നാദിറയുടെ പഴയ ചിത്രങ്ങളും പുതിയ ചിത്രങ്ങളും ഉൾപ്പെടുന്നു. ഇത് അതിശയിപ്പിക്കുന്ന മാറ്റമാണെന്നും, ഇനിയും വലിയ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്നിങ്ങനെ നാദിറയ്ക്ക് പിന്തുണയേകി ധാരാളം ആളുകളാണ് രംഗത്തെത്തിയത്.
ALSO READ: സിനിമയിൽ കാണുന്ന മുഖമല്ല അയാൾക്ക്, എന്തിനാണ് ഞങ്ങളോടിത്ര പക; ധനുഷിനെതിരെ തുറന്നടിച്ച് നയൻതാര
വീഡിയോയ്ക്ക് താഴെ ‘ഇതിലേതാണ് നിങ്ങൾക്ക് ഇഷ്ടം’ എന്ന് നാദിറ തന്നെ ചോദിക്കുന്നുണ്ട്. ഇതിൽ പലരും പല അഭിപ്രായങ്ങളിലാണ് സ്വീകരിച്ചത്. ചിലർക്ക് പഴയ ലുക്ക് ഇഷ്ടപ്പെട്ടപ്പോൾ, മറ്റു ചിലർക്ക് പുതിയ ലുക്കാണ് ഇഷ്ടമായത്.
ബിഗ്‌ബോസ് എന്ന പരിപാടിയിലൂടെ ട്രാൻസ് സമൂഹത്തെ കുറിച്ച് പ്രേക്ഷകർക്കിടയിൽ ഒരു അവബോധം സൃഷ്ടിക്കാനാണ് താരം ലക്ഷ്യമിട്ടത്. അത് വിജയകരമായി തന്നെ നടപ്പാക്കാൻ അവർക്ക് സാധിക്കുകയും ചെയ്തു. ബിഗ്‌ബോസിൽ നാദിറ സ്വീകരിച്ച പല നിലപടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാദിറയുടെ കടലപ്പാട്ടും വൻ വൈറലായിരുന്നു. ബിഗ്‌ബോസിന് പുറമെ പല ചാനൽ പരിപാടികളിലും നാദിറ പങ്കെടുത്തിരുന്നു. കൂടാതെ, സമൂഹ മാധ്യമത്തിലും ഇവർ സജീവമാണ്.
കൂടാതെ, നാദിറ അഭിനയിക്കുന്ന ഒരു സിനിമയുടെ പ്രഖ്യാപനവും അടുത്തിടെ വന്നിരുന്നു. ബാലു എസ് നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലറാണ്. ബിഗ്ബോസിലെ മത്സരാർഥിയായിരുന്നു റോക്കിയും ഇതിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തെ കുറിച്ച് ഇരുവരും മുമ്പ് സംസാരിച്ചിരുന്നു.