Ennu Swantham Punyalan OTT : റിലീസായിട്ട് മൂന്ന് മാസം പിന്നിട്ടു; അവസാനം എന്ന് സ്വന്തം പുണ്യാളൻ ഒടിടിയിലേക്ക്
Ennu Swantham Punyalan OTT Release : ജനുവരിയിൽ തിയറ്റുറകളിൽ എത്തിയ ചിത്രമാണ് എന്ന് സ്വന്തം പുണ്യാളൻ.

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് എന്ന് സ്വന്തം പുണ്യാളൻ. ഫാൻ്റസി കോമഡി ത്രില്ലർ ചിത്രം ജനുവരി മാസം ആദ്യമായിരുന്നു തിയറ്ററുകളിൽ എത്തിയത്. മകിച്ച സ്റ്റാർ കാസ്റ്റുണ്ടായിരുന്നെങ്കിലും എന്ന് സ്വന്തം പുണ്യാളൻ ബോക്സ്ഓഫീസിൽ വലിയ തരംഗം ഒന്നും സൃഷ്ടിക്കാനായിരുന്നില്ല. ചിത്രം തിയറ്റർ വിട്ടെങ്കിലും ഒടിടിയിലേക്ക് ഇതുവരെ എത്തിയിരുന്നില്ല. ഇപ്പോഴിതാ ചില സോഷ്യൽ മീഡിയ പേജുകൾ പ്രകാരം അർജുൻ അശോകൻ-അനശ്വര രാജൻ ചിത്രം ഒടിടി സംപ്രേഷണം ചെയ്യാൻ ഒരുങ്ങുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം ആമസോൺ പ്രൈം വീഡിയോയാണ് എന്ന് സ്വന്തം പുണ്യാളൻ സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കായിരിക്കുന്നത്. പ്രൈം വീഡിയോയ്ക്ക് പുറമെ മറ്റേന്തെങ്കിലും പ്ലാറ്റ്ഫോം ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയതായി വ്യക്തതയില്ല. എന്നിരുന്നാലും എന്ന് സ്വന്തം പുണ്യാളൻ ഉടൻ ഒടിടിയിൽ എത്തുമെന്നാണ് സൂചന.
നവാഗതനായ മഹേഷ് മധുവാണ് ഈ ഫ്രാൻ്റസി കോമഡി ത്രില്ലർ ചിത്രം ഒരുക്കിയിരിക്കുന്നത്. ട്രൂത്ത് സീക്കേഴ്സ് മൂവി പ്രൊഡക്ഷൻ്റെ ബാനറിൽ ലിഗോ ജോൺ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അർജുനും അനശ്വരയ്ക്കും ബാലുവിനും പുറമെ രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷറഫ്, മീന രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ് സുർജിത്ത് എന്നിവരാണ് മറ്റുള്ള കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സാം സിഎസാണ് ചിത്രത്തിലെ ഗാനം ഒരുക്കിട്ടുള്ളത്.