L2 Empuraan Re Edited Version: 17 അല്ല ആകെ 24 വെട്ട്, സുരേഷ് ഗോപിയും ‘ഔട്ട്’, എമ്പുരാനിലെ പുത്തൻ മാറ്റങ്ങൾ ഇങ്ങനെ

L2 Empuraan Re Edited Version: എമ്പുരാനിൽ ആകെ ആകെ 24 വെട്ടുകൾ വരുത്തിയതായി റീ എഡിറ്റിംഗ് സെന്‍സര്‍ രേഖ. നേരത്തെ ചിത്രത്തിൽ പതിനേഴ് വെട്ടുകൾ വരുത്തുന്നു എന്നാണ് വാർത്തകൾ വന്നത്. എന്നാൽ ഇപ്പോൾ കൂടുതൽ ഭാ​ഗങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്.

L2 Empuraan Re Edited Version: 17 അല്ല ആകെ 24 വെട്ട്, സുരേഷ് ഗോപിയും ഔട്ട്, എമ്പുരാനിലെ പുത്തൻ മാറ്റങ്ങൾ ഇങ്ങനെ

Empuraan

Updated On: 

01 Apr 2025 13:31 PM

വിവാദങ്ങൾക്ക് പിന്നാലെ മാറ്റങ്ങൾ വരുത്തി മോഹൻലാൽ പൃഥ്വിരാജ് ചിത്രം എമ്പുരാൻ. സിനിമയിൽ ആകെ 24 വെട്ടുകൾ വരുത്തിയതായി റീ എഡിറ്റിംഗ് സെന്‍സര്‍ രേഖയെ അടിസ്ഥാനമാക്കി ഏഷ്യനെറ്റ് ന്യൂസ് റിപ്പോ‍ർട്ട് ചെയ്തു. നേരത്തെ ചിത്രത്തിൽ പതിനേഴ് വെട്ടുകൾ വരുത്തുന്നു എന്നാണ് വാർത്തകൾ വന്നത്. എന്നാൽ ഇപ്പോൾ കൂടുതൽ ഭാ​ഗങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്.

നന്ദി കാർഡിൽ നിന്നും കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിയെയും ഒഴിവാക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളും വെട്ടിമാറ്റി. പ്രധാന വില്ലന്റെ പേരായ ബജ്റം​ഗി മാറ്റി ബൽദേവ് എന്നാക്കി. കൂടാതെ എൻഐഎ എന്ന് പരാമർശിക്കുന്ന ഭാ​ഗങ്ങളും മാറ്റിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ പോകുന്ന ഭാ​ഗങ്ങളിലും മാറ്റം വരുത്തി.

അതേസമയം റീ എഡിറ്റിം​ഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും ആരുടെയും സമ്മർദ്ദം കാരണമല്ലെന്നും ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. പുറത്ത് വരുന്ന കണക്കുകൾ പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാന്‍. വെറും അഞ്ച് ദിവസങ്ങൾ കൊണ്ടാണ് എമ്പുരാന്റെ നേട്ടം. ടൊവിനോ തോമസ് നായകനായെത്തിയ 2018 എന്ന ചിത്രത്തെയാണ് എമ്പുരാൻ മറികടന്നത്. 2018 ന്‍റെ ലൈഫ് ടൈം ബോക്സ് ഓഫീസ് നേട്ടം 175.4 കോടി ആയിരുന്നു.

Related Stories
Thoppis Friend Achayan: ‘എന്റെ ഫോൺ എറിഞ്ഞ് പൊട്ടിച്ചു; വീട്ടിൽ അനുഭവിച്ചത് ക്രൂരതകൾ’; തൊപ്പിയുടെ അച്ചായനെതിരേ മുന്‍ പെണ്‍സുഹൃത്ത്
’65കാരന്‍റെ കാമുകിയായി 30കാരി, പ്രായത്തിന് ചേരാത്ത വേഷം; പരിഹാസ കമന്റിന് മറുപടിയുമായി മാളവിക മോഹനൻ
കാരറ്റ് അരച്ച് ചേർത്ത് എണ്ണ തേക്കും, പച്ചമഞ്ഞളും ആര്യ വേപ്പും ഇട്ട് തലേദിവസം തിളപ്പിച്ച വെള്ളത്തിൽ കുളി; ലേഖയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം
Tiny Tom: ‘തൃശൂര്‍ തരണമെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ നിങ്ങളൊക്കെ ആരാണെന്ന് ചോദിക്കുന്നു’; സുരേഷ് ഗോപിയെ ട്രോളി ടിനി ടോം; വിവാദമായതോടെ വിശദീകരണം
Antony Perumbavoor: പൃഥ്വിരാജിന് പിന്നാലെ ആൻറണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പ് നോട്ടീസ്; രണ്ടു സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണം
Arya 2 Re-Release: ഇനിയൊരു മരണം കൂടി വേണ്ട: അല്ലു അർജുന്റെ ‘ആര്യ 2’ റീ-റിലീസിന് സന്ധ്യ തീയേറ്ററിൽ വൻ സുരക്ഷ
ചൂട് കാലത്ത് ഇതൊന്നും കഴിച്ച് പോകരുത്, പകരം
ബദാം കഴിച്ചാല്‍ പലതാണ് ഗുണങ്ങള്‍
കണ്ണിന്റെ ആരോഗ്യത്തിന് എന്ത് കഴിക്കണം?
ഗ്രീന്‍ടീ കുടിക്കുന്നവരാണോ? ഇത് കൂടി അറിയണം