Empuraan OTT : തിയറ്ററിൽ എത്തുന്നതിന് മുമ്പ് ആ കാര്യത്തിലും ധാരണയായി; റിലീസായി 56-ാം ദിവസം എമ്പുരാൻ ഒടിടിയിൽ എത്തും

Empuraan OTT Platform : മലയാള ചിത്രങ്ങളുടെ ഒടിടിയിലെ ഡിമാൻഡ് കുറഞ്ഞ സാഹചര്യത്തിൽ എമ്പുരാന് വേണ്ടി പ്ലാറ്റ്ഫോമുകൾ വലിയ തുക ചിലവഴിക്കാൻ തയ്യാറായിരുന്നില്ല. കൂടാതെ തുടരും സിനിമയുടെ ഒടിടി വിൽപനയും എമ്പുരാൻ്റെ ഡിജിറ്റൽ അവകാശ വിൽപനയെ ബാധിച്ചിട്ടുണ്ട്.

Empuraan OTT : തിയറ്ററിൽ എത്തുന്നതിന് മുമ്പ് ആ കാര്യത്തിലും ധാരണയായി; റിലീസായി 56-ാം ദിവസം എമ്പുരാൻ ഒടിടിയിൽ എത്തും

Empuraan Ott

jenish-thomas
Updated On: 

27 Mar 2025 07:39 AM

പ്രീ-റിലീസ് സെയിലിൽ തരംഗം സൃഷ്ടിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് കോംബോ ചിത്രം എമ്പുരാൻ്റെ ഒടിടി ഡീൽ സംബന്ധിച്ച് ധാരണയായിയെന്ന് റിപ്പോർട്ട്. നേരത്തെ പ്രതീക്ഷിച്ച തുക ഒടിടി പ്ലാറ്റ്ഫോമുകൾ മുന്നോട്ട് വെക്കാതെ വന്നതോടെ എമ്പുരാൻ്റെ ഡിജിറ്റൽ റൈറ്റ്സ് വിൽപന ചിത്രം തിയറ്ററുകളിൽ എത്തിയതിന് ശേഷമാകാമെന്നായിരുന്നു അണിയറപ്രവർത്തകർ തീരുമാനമെടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാം എമ്പുരാൻ തിയറ്റുകളിൽ എത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവെ ചിത്രത്തിൻ്റെ ഒടിടി വിൽപന സംബന്ധിച്ച് ഏകദേശം ധാരണയായിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആദ്യ ഭാഗമായ ലൂസിഫറിൻ്റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈം വീഡിയോയുടെ കൈവശമാണുള്ളത്. എന്നാൽ എമ്പുരാന് വേണ്ടി ജിയോ ഹോട്ട്സ്റ്റാറാണ് ഒടിടി അവകാശം സ്വന്തമാക്കാൻ മുൻപന്തിയിലുള്ളത്. ചിത്രം റിലീസായി 56-ാം ദിവസം ഒടിടി സംപ്രേഷണം എന്ന ധാരണയോടെയാണ് റിലയൻസിൻ്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോം എമ്പുരാൻ്റെ അണിയറപ്രവർത്തകരുമായി ധാരണയിലാകുന്നത്. മോഹൻലാലിൻ്റെ തന്നെ തുടരും എന്ന സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയതോടെയാണ് ജിയോ ഹോട്ട്സ്റ്റാർ എമ്പുരാന് മേൽ കൂടുതൽ പണമെറിയാൻ തയ്യാറാകാതെ വന്നത്. എമ്പുരാൻ സംപ്രേഷണം ചെയ്ത് കഴിഞ്ഞ് രണ്ടോ മൂന്നോ ആഴ്ചയുടെ ഇടവേളയ്ക്ക് ശേഷം തുടരും സിനിമ ജിയോ ഹോട്ട്സ്റ്റാറിന് സംപ്രേഷണം ചെയ്യേണ്ടി വരും.

ALSO READ : L2 Empuraan: ഇതൊക്കെയെന്ത്; റിലീസിന് മുന്നേ ’50 കോടി ക്ലബിൽ’! പുത്തൻ അപ്ഡേറ്റുമായി പൃഥ്വിരാജ്

എന്നാൽ പ്രീ-റിലീസ് സെയിൽ കണക്കുകൾ കണ്ട് ഞെട്ടിയാണ് ഹോട്ട്സ്റ്റാർ മോഹൻലാൽ ചിത്രത്തിനായി വീണ്ടും കൈക്കോർക്കാൻ തയ്യാറെടുക്കുന്നത്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗികമായി ജിയോ ഹോട്ട്സ്റ്റാറോ എമ്പുരാൻ സിനിമയുടെ അണിയറപ്രവർത്തകർ സ്ഥിരീകരണം നൽകിട്ടില്ല. ഹോട്ട്സ്റ്റാറിന് പുറമെ നെറ്റ്ഫ്ലിക്സും എമ്പുരാൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കാൻ മുൻപന്തിയിലുണ്ട്. പാൻ ഇന്ത്യ തലത്തിൽ സിനിമ ചർച്ചയായാൽ എമ്പുരാൻ്റെ ഹിന്ദി പതിപ്പിൻ്റെ ഒടിടി അവകാശമാകും നെറ്റ്ഫ്ലിക്സ് സ്വന്തമാക്കാൻ സാധ്യത.

അതേസമയം നാളെ തിയറ്ററുകളിൽ എത്തുന്ന എമ്പുരാൻ ഇതിനോടകം 80 കോടിയോളം പ്രീ-റിലീസ് സെയിലിൽ നേടിയെടുത്തു. അതിൽ 50 കോടിയും റിലീസ് ദിനത്തിലെ കണക്കാണ്. കേരള ബോക്സ്ഓഫീസിലെ പ്രീ-റിലീസ് സെയിൽ 11.30 കോടി ഇതുവരെ പിന്നിട്ടു. വിജയിയുടെ ലിയോ സിനിമയുടെ കേരളത്തിലെ ഓപ്പണിങ് ഡേ കളക്ഷനായ 8.81 കോടിയാണ് പ്രീ-സെയിലൂടെ മാത്രം മോഹൻലാൽ ചിത്രം മറികടന്നിരിക്കുന്നത്.

Related Stories
Bazooka: ‘ബസൂക്ക’യുടെ ആദ്യ പ്രദർശനം എപ്പോൾ? അപ്‌ഡേറ്റുമായി മമ്മൂട്ടി
Allu Arjun: ‘ജ്യോതിഷ പ്രകാരം പേര് മാറ്റണം’! അടുത്ത പടത്തിനു മുമ്പ് പേര് മാറ്റാന്‍ ഒരുങ്ങി അല്ലു അര്‍ജുന്‍
Rahman – Empuraan: ‘ആ അനുഭവത്തിൽ നിന്ന് ഇതുവരെ മുക്തനായിട്ടില്ല; മുരളി ഗോപിക്ക് വലിയ കൈയ്യടി’; എമ്പുരാൻ കണ്ട് നടൻ റഹ്മാൻ
L2 Empuraan : അത് പ്രണവ് മോഹൻലാൽ ആയിരുന്നു; അവസാനം എമ്പുരാനിലെ ആ രഹസ്യം വെളിപ്പെടുത്തി അണിയറപ്രവർത്തകർ
L2 Empuraan controversy :എമ്പുരാൻ പ്രദർശനം ത‍ടയണമെന്ന ഹർജി തള്ളി ഹൈക്കോടതി; ഹർജിക്കാരനെ സസ്പെൻഡ് ചെയ്ത് ബിജെപി
Vivek Gopan: സയീദ് മസൂദിലൂടെ ഭീകരവാദത്തെ വെള്ളപൂശി, മാപ്പ് പറയേണ്ടത് പൃഥ്വിരാജ്: നടൻ വിവേക് ഗോപൻ
തൈരിനൊപ്പം ഇവ കഴിക്കല്ലേ പണികിട്ടും
ഈ ഭക്ഷണങ്ങൾ പാവയ്ക്കയുടെ കൂടെ കഴിക്കരുത്..!
കിവിയുടെ തൊലിയിൽ ഇത്രയും കാര്യങ്ങളുണ്ടോ ?
വീണ്ടും മണവാട്ടിയായി അഹാന കൃഷ്ണ